video
play-sharp-fill

ലോക്ക് ഡൗണിൽ വിരസത ഒഴിവാക്കാൻ വ്യത്യസ്ത ആശയവുമായി യുവാക്കൾ ; അതിരമ്പുഴ സ്വദേശികൾ അവതരിപ്പിച്ച ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം :കൊറോണക്കാലത്ത് വ്യത്യസ്ത ആശയവുമായി മൂന്ന് പേർ. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ മൂന്ന് പേർ ചേർന്ന് വ്യത്യസ്തമായ കഥയിൽ അവതരിപ്പിച്ച ഷോർട്ട് ഫിലിം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും തരംഗമായി മാറിക്കോണ്ടിരിക്കുന്നത്. ഒരു പ്രത്യേക സമയത്തിനു ഉള്ളിൽ അകപ്പെട്ട് പോവുകയും അതിൽ നിന്നും രക്ഷപെടാൻ പറ്റാതെ സംഭവിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്ന ടൈം ലൂപ്പിംഗ് എന്ന സൈക്കോളജിക്കലായിട്ടുള്ള ഒരു അവസ്ഥയാണ് കഥയുടെ അടിസ്ഥാനം. എന്നാൽ കഥയ്ക്ക് കൃത്യമായ തുടക്കമോ അവസാനമോ ഇല്ലാതെ വ്യത്യസ്തമായിട്ടാണ് കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.ദിവസങ്ങളായി തുടരുന്ന ലോക്ക് ഡൗണിലെ […]

‘അനന്തപുരി’ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രി ക്ഷണിച്ചു

  അജയ് തുണ്ടത്തിൽ അനന്തപുരി ഫിലിം സൊസൈറ്റിയുടെ രണ്ടാമത് അനന്തപുരി ഷോർട്ട് ഫിലിം , ഡോക്യുമെൻററി, മ്യൂസിക് ആൽബം ഫെസ്റ്റിവലിന് എൻട്രി ക്ഷണിച്ചു. ജനുവരി 21-ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന അവാർഡ് നിശയിൽ മികച്ച ചിത്രങ്ങൾക്ക് കാഷ് അവാർഡും ഫലകവും നടൻ, നടി, സംവിധാനം, തിരക്കഥ, എഡിറ്റിംഗ്, ക്യാമറാമാൻ, മ്യൂസിക്, ഗാനരചന തുടങ്ങിയവയ്ക്ക് ഫലകവും ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന മുഴുവൻ എൻട്രിക്കും മൊമന്റോ നൽകുന്നതാണ്. എൻട്രികൾ അയക്കേണ്ട അവസാന തീയതി 2020 ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക് 7907622216, 9495626762-ൽ ബന്ധപ്പെടുക.