play-sharp-fill

ഇ.ഡിയ്ക്ക് പിന്നാലെ സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും ; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന സ്വപ്‌നയുടെ ആരോപണം അസംബന്ധമെന്നും കസ്റ്റംസ്

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ശിവശങ്കർ ഇ.ഡിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ. ഇതിനിടെ മാധ്യമങ്ങൾക്ക് രേഖ ചോർത്തി നൽകി എന്ന സ്വപ്ന സുരേഷിന്റെ അഭിഭാഷകന്റെ ആരോപണം ഉയർത്തിയിരുന്നുയ എന്നാലിത് അസംബന്ധമെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയിൽ മറുപടി സത്യവാങ്ങ്മൂലം നൽകുകയും ചെയ്തു. സ്വർണക്കടത്ത് കേസിൽ അഞ്ചാം പ്രതിയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ […]

ഒരു ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ശിവശങ്കറിന് ഐസിയുവിൽ വിശ്രമം ; പ്രവേശനം വിശ്വസ്തരായ ജീവനക്കാർക്ക് മാത്രം : കാവലൊരുക്കി മുഖ്യമന്ത്രിയുടെ പൊലീസും : ആശുപത്രിയിൽ ശിവശങ്കറിന് സുഖവാസം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരു അസുഖവുമില്ലാത്ത ഐഎഎസുകാരനെ ഐസിയുവിൽ കിടത്തി ചികിത്സിക്കുന്നത് മുഖ്യമന്ത്രിയുടെ സ്‌നേഹക്കൂടുതൽ മൂലമാണെന്ന് വിലയിരുത്തൽ. ഒപ്പം സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നുവെന്നതിന് ഇതി തെളിവും കൂടിയാണെന്ന് വിലയിരുത്തൽ. ഡോളർ കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനിരിക്കെയാണ് ശിവശങ്കർ മെഡിക്കൽ കേളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒത്തുകളി സംശയിക്കുകയാണ് കസ്റ്റംസ്. കേസസുമായി ബന്ധപ്പെട്ട് ശിവശങ്കറിന് ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള സാവകാശമാണ് ആശുപത്രിവാസത്തിലൂടെ സംസ്ഥാന സർക്കാർ ഒരുക്കുന്നത്. ഡിസ്‌കിന് തകരാറല്ലാതെ, കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ശിവശങ്കർ മെഡിക്ക,ൽ കോളജിൽ […]

തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി ചികിത്സിക്കേണ്ട രോഗമൊന്നും ശിവശങ്കറിന് ഇല്ലെന്ന് ഡോക്ടർമാർ ; ഇന്ന് വാർഡിലേക്ക് മാറ്റിയേക്കുമെന്നും സൂചന : നടപടി മെഡിക്കൽ ബോർഡിന്റെ തീരുമാനത്തിന് ശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് തീവ്രപരിചണ വിഭാഗത്തിൽ കിടത്തി ചികിത്സിക്കേണ്ട രോഗങ്ങളിലെന്ന് ഡോക്ടർമാർ. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. നടുവേദനയെ തുടർന്നാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അതേസമയം തീവ്രപരിചരണവിഭാഗത്തിൽ കിടത്തി ചികിത്സ നടത്തേണ്ട രോഗങ്ങളൊന്നും ശിവശങ്കറിന് ഇല്ലെന്നാണ് വിവിധ വിഭാഗത്തിലെ ഡോക്ടർമാരുടെ അഭിപ്രായം. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയിൽ അന്തിമ തീരുമാനമെടുക്കും.ശിവശങ്കറിന്റെ നിലവിലെ ആരോഗ്യസ്ഥിതി ഡോക്ടർമാർ അറിയിക്കുന്നത് അനുസരിച്ചാകും കസ്റ്റംസ് തുടർ […]

സരിത്തും ശിവശങ്കറും ഫോണിൽ ഒരു ദിവസം ബന്ധപ്പെട്ടത് അഞ്ച് തവണ : സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു ; ഫോൺ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസിന്റെ നടപടി. പിടിച്ചെടുത്ത ശിവശങ്കറിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കോടതി മുഖേനെ മാത്രമേ ഫോൺ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുകയുള്ളൂ. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സരിത്തുമായി ശിവശങ്കർ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. കേസിലെ ഒന്നാം പ്രതിായ പി.എസ്. സരിത്തിനെ ഏപ്രിൽ 20നും ജൂൺ ഒന്നിനുമിടയിൽ […]