കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ വയറിളക്കവും, ഛർദിയും..! ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നാലു കുട്ടികളെ..! ഒരാൾക്ക് ഷിഗല്ല
സ്വന്തം ലേഖകൻ മഞ്ചേരി: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ വയറിളക്കവും ഛർദിയും പനിയുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ നാലുവയസുകാരനായ മകനാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികൾ മഞ്ചേരിയിലെ ഒരു കടയിൽനിന്ന് കുഴിമന്തിയും മയോണൈസും കഴിച്ചത്. അന്നു രാത്രിതന്നെ ഛർദിയും വയറിളക്കവും പനിയും ഉണ്ടായതായി രക്ഷിതാക്കൾ പറയുന്നു. തുടർന്ന് കുട്ടികൾ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ നാലു വയസ്സുകാരൻ ഒഴികെ ബാക്കി എല്ലാവർക്കും രോഗം ഭേദമായി. കടുത്ത പനിയും വയറിളക്കവും കാരണം […]