play-sharp-fill
കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ വയറിളക്കവും, ഛർദിയും..! ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നാലു കുട്ടികളെ..! ഒരാൾക്ക് ഷിഗല്ല

കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ വയറിളക്കവും, ഛർദിയും..! ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നാലു കുട്ടികളെ..! ഒരാൾക്ക് ഷിഗല്ല

സ്വന്തം ലേഖകൻ

മഞ്ചേരി: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ വയറിളക്കവും ഛർദിയും പനിയുമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ നാലുവയസുകാരനായ മകനാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികൾ മഞ്ചേരിയിലെ ഒരു കടയിൽനിന്ന് കുഴിമന്തിയും മയോണൈസും കഴിച്ചത്. അന്നു രാത്രിതന്നെ ഛർദിയും വയറിളക്കവും പനിയും ഉണ്ടായതായി രക്ഷിതാക്കൾ പറയുന്നു. തുടർന്ന് കുട്ടികൾ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സതേടി. എന്നാൽ നാലു വയസ്സുകാരൻ ഒഴികെ ബാക്കി എല്ലാവർക്കും രോഗം ഭേദമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്ത പനിയും വയറിളക്കവും കാരണം കുട്ടിയെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.

കണ്ണ് തുറക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിൽ, കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോൾ. സ്ഥാപനത്തിന്റെ പേരിൽ നിയമനടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഫുഡ് സേഫ്റ്റി ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.