play-sharp-fill

പട്ടിക്ക് ഭക്ഷണം കൊടുത്തില്ലെന്ന് ആരോപിച്ച് തർക്കവും മർദ്ദനവും ; തർക്കത്തെ തുടർന്ന് മദ്യപാനി കൊലപ്പെടുത്തിയത് സ്വന്തം മകനെ : പിതാവിന്റെ കത്തികുത്തിൽ ഷാരോൺ മരിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ

സ്വന്തം ലേഖകൻ   പയ്യാവൂർ: പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് ആരോപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മദ്യലഹരിയിലായിരുന്ന പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. പയ്യാവൂർ ഉപ്പുപടന്നയിലെ ഷാരോണാണ് (20) അച്ഛന്റെ കത്തിക്കുത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. അച്ഛൻ പേരകത്തനാടി സജിയാണ് (53) മകനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ സജിയെ പയ്യാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ വിദേശത്തായതിനാൽ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ച് വീട്ടിലെത്തുന്ന സജി മക്കളെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിന്റെ തലേദിവസം മക്കളുമായുണ്ടായ വഴക്കിനിടയിൽ സജിക്ക് വീണ് പരിക്കേറ്റിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് […]