സ്വന്തം റേഷൻ കടയിൽ പോയി സെൽഫിെയെടുക്കൂ; സമ്മാനം നേടൂ; ഒന്നാം സമ്മാനം 10,000 രൂപ; മത്സരം.ദേശീയ ഉപഭോക്തൃ വാരാഘോഷത്തോടനുബന്ധിച്ച് ; അവസാന തീയതി 23.
കോട്ടയം: റേഷൻ കടയിൽ നിന്ന് ആകർഷകമായ സെൽഫി എടുത്ത് അയക്കുന്ന വിദ്യാർഥികൾക്ക് സപ്ലൈ വകുപ്പിൻ്റെ പാരിതോഷികം. കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം .സ്വന്തം റേഷൻ കടയിൽ പോയി വേണം സെൽഫി എടുക്കാൻ. ഒന്നാം സ്ഥാനം കിട്ടുന്ന സെൽഫിക്ക് 10,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 7000, 5000 രൂപ എന്ന ക്രമത്തിൽ ക്യാഷ് അവാർഡ് നൽകും .9188527310 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ആണ് സെൽഫി അയക്കേണ്ടത്. അവസാന തീയതി 23 .ദേശീയ ഉപഭോക്തൃ വാരാഘോഷത്തോടനുബന്ധിച്ചാണ് മത്സരം നടത്തുന്നത്.