play-sharp-fill

കത്തിയത് ഫയലുകൾ മാത്രം…! സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് : ഫോറൻസിക് പരിശോധിച്ചത് തീപിടുത്തം നടന്ന മുറിയിലെ 24 വസ്തുക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫയലുകൾ മാത്രം കത്തിയ സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ നടന്ന തീപിടിത്തത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. മുറിയിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ മാത്രമാണ് കത്തിയതെന്നും സാനിറ്റൈസർ കത്തിയില്ലെന്നും തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നായിരുന്നു നേരത്തെ ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയത്. ഇത് തന്നെയാണ് സംഭവത്തിൽ സർക്കാരും ആവർത്തിച്ചിരുന്നത്. ഇതിനെ പാടെ തളളുന്നതാണ് ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ. അന്വേഷണത്തിൽ തീപിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കളാണ് ഫോറൻസിക് […]

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ-ഫയലുകൾ അല്ല ; 2017 വരെയുള്ള നയതന്ത്രവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പേപ്പർ ഫയലുകളെന്ന് പ്രോട്ടോക്കോൾ വിഭാഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ജ്വലിച്ച് നിൽകുന്നതിനിടെ പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ ഫയലുകളല്ലെന്ന് പ്രോട്ടോക്കോൾ വിഭാഗം അറിയിച്ചു. നയതന്ത്രവുമായി ബന്ധപ്പെട്ട 2017 വരെയുള്ള ഫയലുകളെല്ലാം പേപ്പർ ഫയലുകളാണ്. എന്നാൽ സെക്രട്ടറിയേറ്റിൽ ബുധനാഴ്ച ഉണ്ടായ തീപ്പിടുത്തത്തിൽ ഈ ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്നാണ് നൽകിയിരിക്കുന്ന വിശദീകരണം. 2017നു ശേഷമുള്ള ഫയലുകളാണ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയത്. ഇതിനു മുൻപുള്ളത് പേപ്പർ ഫയലുകളാണ് ഇവ ഇ ഫയലുകളാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ ഇവ സൂക്ഷിച്ചിരിക്കുന്ന അലമാരയിൽ തീപ്പിടുത്തമുണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ സൂക്ഷിച്ചിരുന്ന […]

മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിൽ സെക്രട്ടറിയേറ്റിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം ; പ്രവർത്തകർ സെക്രട്ടറിയേറ്റിനുള്ളിൽ കടന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ലംഘിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് മന്ത്രിസഭായോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് ഉള്ളിലെത്തി. സെക്രട്ടറിയേറ്റിനുള്ളിൽ നിലനിൽക്കുന്ന കനത്ത സുരക്ഷാക്രമീകരണം ലംഘിച്ചാണ് മൂന്നു പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ വരെ എത്തിയത്. മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരനെ ഒൻപതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യലിനൊടുവിൽ ഇന്നു […]