തണുപ്പുകാലത്തെ ജലദോഷവും ചുമയും പടികടത്താൻ ഇതൊക്കെ കഴിച്ചു നോക്കൂ.
തണുപ്പ് കാലം തുടങ്ങി. ഇനി ചുമയുടേയും ജലദോഷത്തിൻ്റെയും സമയമാണ്. മൂക്ക് അടപ്പ് ,തൊണ്ട വേദന ,തല പൊക്കാൻ പോലും വയ്യാത്ത അവസ്ഥ. കൊറോണ കഴിഞ്ഞതിനു ശേഷം സ്ഥിതി കൂടുതൽ വഷളായി വരികയാണ്. പക്ഷേ ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ ഒരു പരിധി വരെ ഇതിൽ നിന്നൊക്കെ മോചനം നേടാം. തണുപ്പുകാലത്ത് ചൂടു സൂപ്പ് കൂടുതൽ ഉന്മേഷം പകരും. സൂപ്പ് ഏതായാലും വെളുത്തുള്ളി കൂടുതൽ ചേർത്താൽ ഉന്മേഷത്തോടൊപ്പം രോഗപ്രതിരോധ ശേഷിയും കൂടും. വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ധാരാളം കഴിയ്ക്കുക. പ്രതിരോധശേഷി വർധിപ്പിക്കാൻ സിട്രസ് പഴങ്ങൾക്ക് സാധിക്കും. […]