കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്കൂളുകളിൽ പരസ്യങ്ങളും ബോർഡുകളും പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ; കുട്ടികളിൽ അനാവശ്യ സമ്മർദ്ദവും മത്സരബുദ്ധിയും സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷകളിൽ മാറ്റം വരുത്താനും നിർദ്ദേശം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്കൂളുകളിൽ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും വിലക്കണമെന്ന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ ഉത്തരവ്. ഇത് കുട്ടികളിൽ മത്സരബുദ്ധിയും വലിയ തോതിലുള്ള മാനസിക സംഘർഷവും ഉണ്ടാകുന്നതിന് കാരണമാകുന്നു എന്ന് കമ്മീഷൻ കണ്ടെത്തി. ഇത്തരം ബോർഡുകളും പരസ്യങ്ങളും […]