video
play-sharp-fill

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചുവരുത്തും ; കാറിൽ കയറ്റി ഉപദ്രവിച്ച ശേഷം പണവും സ്വർണ്ണവും കവർന്നശേഷം വഴിയിൽ ഉപേക്ഷിക്കും : വൈക്കം സ്വദേശിയും ഭാര്യയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പെൺകുട്ടികളെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുന്ന യുവ ദമ്പതികൾ പൊലീസ് പിടിയിൽ. തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശിയായ മ്യാലിൽ വീട്ടിൽ എം.എസ്. ഗോകുൽ(ഉണ്ണി26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനിയായ ആതിര പ്രസാദ്(അമ്മു27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിളിച്ചു വരുത്തി കാറിൽ കയറ്റിയ ശേഷം ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും പണവും സ്വർണാഭരണവും തട്ടുന്നതാണ് യുവദമ്പതികളുടെ മോഷണരീതി. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലായത്. 13ന് കലൂർ സ്റ്റേഡിയം മെട്രോ […]

വീട് കുത്തി തുറന്ന് മോഷണം ; കവർന്നത് 15 പവനും 27000 രൂപയും ; മോഷ്ടാക്കൾ മുറിയ്ക്കുള്ളിൽ കയറിയത് ഇരുനില വീടിന്റെ ഭിത്തിയോട് ചേർന്നുള്ള തെങ്ങ് വഴി: പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കാസർകോട്: കാഞ്ഞങ്ങാട് വീട് കുത്തിതുറന്ന് മോഷണം. വീട് കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ പതിനഞ്ച് പവനോളം സ്വർണവും 27000 രൂപയുമാണ് കവന്നത്. കാഞ്ഞങ്ങാട് ആവിക്കര ഗാർഡർവളപ്പിലെ ടി.എം.ഹസ്സൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ചികിത്സക്കായി മംഗളൂരുവിൽ പോയ സമയത്താണ് മോഷണം നടന്നത്. മംഗലാപുരത്ത് നിന്നും രാത്രിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാര തുറന്ന നിലയിലായിരുന്നു. ഇതേ തുടർന്ന നടത്തിയ പരിശോധനയിലാണ് വീട്ടിൽ മോഷണം നടന്നതായി മനസിലായത്. ഇരുനില വീടിന്റെ […]

സഞ്ചി കീറി ഉള്ളിലിരുന്ന പണമടങ്ങിയ പേഴ്‌സ് ആരോ എടുത്തു ; വാർധക്യ പെൻഷനിൽ നിന്നും മിച്ചംപിടിച്ച കാശാണ് : പൊലീസിനും നാട്ടുകാർക്കും മുന്നിൽ വാവിട്ട് കരഞ്ഞ് വൃദ്ധ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ‘വാർധക്യ പെൻഷനിന്നു മിച്ചംപിടിച്ച കാശാണ്…എനിക്കത് കണ്ടുപിടിച്ചു തരണേ..’ സഞ്ചിയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതിൽ വാവിട്ട് കരഞ്ഞ് 80കാരി. പൂജപ്പുര കൈലാസ് നഗർ സ്വദേശിയായ കൃഷ്ണമ്മയുടെ പണമാണ് ബാങ്കിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായത്. പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് കൃഷ്ണമ്മ സ്വരുക്കൂട്ടിവെച്ചതായിരുന്നു ആ സഞ്ചിയിലെ പണം. പാളയത്ത് ബസിൽ വന്നിറങ്ങുന്ന ഇവരുടെ സഞ്ചിയിലുണ്ടായിരുന്ന പതിനയ്യായിരം രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടത് അറിയുന്നത്. വായ്പ അടയ്ക്കുന്നതിനായി ശ്രീകാര്യത്തെ ബാങ്കിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അത്. ബസ് പോയിക്കഴിഞ്ഞപ്പോഴാണ് സഞ്ചി കീറിയിരിക്കുന്നതായി കണ്ടത്. ഉള്ളിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്‌സ് ആരോ കവർന്നതാണ്. താൻ […]

മൂക്കില്‍ നിന്ന് രക്തം വന്ന്, നാക്ക് കടിച്ച നിലയില്‍ കണ്ടെത്തിയ ചാന്‍ബീവിയുടെ മൃതദേഹം;തിരുവല്ലത്ത് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വണ്ടിത്തടം പാലപ്പൂരു റോഡില്‍ ദാറുസലാം വീട്ടില്‍ ചാന്‍ബീവീയെ(78) വീടിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. വീടിനുള്ളില്‍ പിടിവലിയുടേതോ തളളിയിട്ടതിന്റെയോ ലക്ഷണങ്ങളില്ല എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മൂക്കില്‍ നിന്ന് രക്തം വന്ന നിലയിലും നാക്ക് കടിച്ച അവസ്ഥയിലും ആയിരുന്നു. രണ്ടര പവന്‍ മാലയും ഓരോ പവന്‍ വീതമുള്ള രണ്ടു വളകളും ആണ് മരണ സമയത്ത് ചാന്‍ബീവി ധരിച്ചിരുന്നത്. ദുരൂഹത മാറാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം എന്നു തിരുവല്ലം ഇന്‍സ്‌പെക്ടര്‍ വി.സജികുമാര്‍ പറഞ്ഞു. പരിചാരിക പതിവനുസരിച്ച് വൈകിട്ട് എത്തിയപ്പോഴാണ് […]

വീട് കുത്തിതുറന്ന് സ്വർണ്ണാഭരങ്ങൾക്കൊപ്പം അടിച്ചുമാറ്റിയ സ്‌കോച്ചടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കളെ പൊലീസ് കൈയ്യോടെ പൊക്കി; അന്വേഷണത്തിൽ പുറത്തുവന്ന കഥ കേട്ട് പൊലീസ് ഞെട്ടി ; സംഭവം കോട്ടയം തൃക്കൊടിത്താനത്ത്

സ്വന്തം ലേഖകൻ കോട്ടയം: മോഷ്ടിച്ചെടുത്ത സ്‌കോച്ച് കുടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കൾ പൊലീസ് പിടിയിൽ. മദ്യലഹരിയിൽ നടുറോഡിൽ കിടന്നിരുന്ന യുവാക്കളെ സംശയം തോന്നിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന വലിയൊരു മോഷണത്തിന്റെ കഥയാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾക്കൊപ്പം മോഷ്ടിച്ച സ്‌കോച്ചും അടിച്ച് ലക്കുകെട്ട പന്തത്തുകുഴി ഒരപ്പാൻകുഴി അനന്തു ഷാജി (21), തൃക്കൊടിത്താനം അമര വരവുകാലായിൽ മെബിൻ മാത്യു (18) എന്നിവരെ തൃക്കൊടിത്താനം പൊലീസാണ് ഇവരെ അറസ്റ്റ് […]

കള്ളനായാൽ ദേ ഇങ്ങനെ മോഷ്ടിക്കണം; പൊലീസ് കമ്മിഷണറുടെ മൂക്കിൻ തുമ്പത്ത് നിന്നും കള്ളൻ കട്ടത് 43000 രൂപ

സ്വന്തം ലേഖകൻ കൊല്ലം : കളളനായാൽ ദേ ഇങ്ങനെ മോഷ്ടിക്കണം. പൊലീസ് കമ്മീഷണറുടെ മൂക്കിൻ തുമ്പത്ത് നിന്നും കള്ളൻ കട്ടത് 43000 രൂപ. കൊല്ലത്താണ് സംഭവം മോഷ്ണ സംഭവം നടന്നത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽനിന്ന് 50 മീറ്റർ അകലെയുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് കള്ളൻ മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കമ്മിഷണർ ഓഫിസിന് സമീപത്തെ മൂന്ന് സ്ഥാപനങ്ങളിൻ നിന്നുമായി 43,000 രൂപയും സി.സി.ടി.വി.യുടെ ഭാഗങ്ങൾ, ഡ്രില്ലിങ് മെഷീൻ, പെൻഡ്രൈവ്, മെമ്മറി കാർഡുകൾ എന്നിവയും മോഷ്ടാക്കൾ കവർന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ […]

അന്തിമയങ്ങിയാൽ വീടിന്റെ ടെറസിന് മുകളിൽ കാൽപ്പെരുമാറ്റവും ആളനക്കവും, ലൈറ്റിട്ട് പുറത്തിറങ്ങിയാൽ അപ്രത്യക്ഷമാകും : മായാവി കളിക്കുന്ന അജ്ഞാത സംഘത്തെ തേടി പൊലീസ്

സ്വന്തം ലേഖകൻ ചാവക്കാട്: അന്തിമയങ്ങിയാൽ വീടിന്റെ ടെറസിന് മുകളിൽ കാൽപ്പെരുമാറ്റവും ആളനക്കവും, ലൈറ്റിട്ട് പുറത്തിറങ്ങിയാൽ അപ്രത്യക്ഷമാകും. രാത്രി ആയാൽ മാത്രം ഒരു ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്ന അജ്ഞാത സംഘത്തെ തേടി പൊലീസ്. ചാവക്കാട് അനു ഗ്യാസിന് കിഴക്ക് പൂക്കുളംകണ്ണിക്കുത്തി റോഡിലെ കാരുണ്യ സ്ട്രീറ്റിലും സമീപ പ്രദേശങ്ങളിലുമായി അൻപതോളം വീട്ടുകാരാണ് മൂന്നുപേർ ഉൾപ്പെട്ട സംഘത്തിെന്റ കാൽ പെരുമാറ്റം കാതോർത്ത് ഉറക്കം നഷ്ടപ്പെട്ട് ഭീതിയിൽ കഴിയുന്നത്. ഒറ്റക്കും കൂട്ടായും ആണുങ്ങളില്ലാത്തതും ആൾ താമസമില്ലാത്തതുമായ എട്ടോളം വീടുകളുടെ ടെറസിന് മുകളിലും പരിസരത്തുമായി ഒരു മാസത്തിലേറെയായി അജ്ഞാതസംഘതത്തിന്റെ സാമീപ്യമുണ്ട്.അതിനിടയിൽ ഒരുവീട്ടിൽ […]

മൊബൈൽ മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസ് കള്ളനൊപ്പം കണ്ടെത്തിയത് കാണാതായ പെൺകുട്ടിയേയും

സ്വന്തം ലേഖകൻ കോഴിക്കോട് : മൊബൈൽ മോഷ്ടാവിനെ തേടിയിറങ്ങിയ പൊലീസിന് കള്ളനും തൊണ്ടിമുതലിനുമൊപ്പം കിട്ടിയത് കാണാതായ പെൺകുട്ടിയേയും. പെറിയമ്പലത്ത് ഉള്ള ഫുട്‌ബോൾ ടറഫ് സ്റ്റേഡിയത്തിൽ നിന്നും ആയി വില കൂടിയ മൂന്ന് മൊബൈൽ ഫോണുകളും സ്മാർട്ട് വച്ചും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. ഈ മോഷ്ടടാവിനെ തേടിയാണ് കഴിഞ്ഞ ദിവസം മലപ്പുറം കൊണ്ടോട്ടി പോലീസ് എറണാകുളം കളമശ്ശേരിയിൽ എത്തിയത്. എന്നാൽ കള്ളനൊപ്പം പൊലീസിന് കിട്ടിയത് താമരശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെയും പ്രതിയായ ശിഹാബുദ്ദീൻ ഷോപ്പിങ്ങിന് പോയിരിക്കുകയായിരുന്നു. പ്രതി മടങ്ങി എത്തിയപ്പോൾ കൂടെ ഒരു പെൺകുട്ടിയും […]

വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഒട്ടോയിൽ കയറ്റി; വയോധികയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയ ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് മാല കവർന്ന ശേഷം യുവതിയും യുവാവും രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ തൃശൂർ: വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് യുവതിയും യുവാവും വയോധികയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി. ശേഷം കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം മൂന്ന് പവൻ വരുന്ന മാല കവർന്നു. തൃശൂർ വടക്കഞ്ചേരിയിലാണ് സംഭവം നടന്നത്. തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുളള സുശീലയെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു യുവാവും യുവതിയും ചേർന്ന് വീട്ടിൽ കൊണ്ടപോയി വിടാമെന്ന് ധരിപ്പിച്ചാണ് സുശീലയെ നിർബന്ധപൂർവ്വമാണ് ഓട്ടോയിൽ കയറ്റിയതെന്നാണ് സുശീല പറഞ്ഞത്. ശേഷം കഴുത്തിൽ കയറിട്ട് മുറുക്കി […]

മോതിരം ധരിച്ചാൽ അപകടമുണ്ടാകും, ദോഷ പരിഹാരത്തിനായി പൂജ നടത്താം ; പൂജയുടെ പേരിൽ ദമ്പതിമാരിൽ നിന്നും സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്നയാൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോതിരം ധരിച്ചാൽ അപകടമുണ്ടാകും. ദോഷ പരിഹാരത്തിനായി പൂജ നടത്തിയാൽ മതി. പൂജയുടെ ഡോക്ടർ ദമ്പതിമാരെ കബളിപ്പിച്ച് ദോഷപരിഹാര പൂജയുടെ മറവിൽ സ്വർണാഭരണങ്ങളും രണ്ട് ലക്ഷംരൂപയും തട്ടിയെടുത്തയാൾ ഒടുവിൽ പൊലീസ് പിടിയിൽ. മുക്കോല ഷിർദി ഫേസ് 2 സൗപർണിക അപ്പാർട്ടുമെന്റിൽ 3 പി ഫ്‌ളാറ്റിൽ അജിത്കുമാറാണ് പിടിയിലായത്.ഇയാൾ ദമ്പതിമാരിൽ നിന്നും 52.5 ഗ്രാം സ്വർണ്ണവും 1,99,500 രൂപയുമാണ് കവർന്നത്. കഴിഞ്ഞ നവംബറിലാണ് ഇയാൾ ദമ്പതിമാരിൽ നിന്നും സ്വർണ്ണവും പണവും കവർന്നത്. മോതിരം ധരിച്ചാൽ അപകടമുണ്ടാകുമെന്നു തെറ്റിദ്ധരിപ്പിച്ച് അജിത് കുമാർ അയൽവാസികളായ ദമ്പതിമാരെ […]