play-sharp-fill
കള്ളനായാൽ ദേ ഇങ്ങനെ മോഷ്ടിക്കണം; പൊലീസ് കമ്മിഷണറുടെ മൂക്കിൻ തുമ്പത്ത് നിന്നും കള്ളൻ കട്ടത് 43000 രൂപ

കള്ളനായാൽ ദേ ഇങ്ങനെ മോഷ്ടിക്കണം; പൊലീസ് കമ്മിഷണറുടെ മൂക്കിൻ തുമ്പത്ത് നിന്നും കള്ളൻ കട്ടത് 43000 രൂപ

സ്വന്തം ലേഖകൻ

കൊല്ലം : കളളനായാൽ ദേ ഇങ്ങനെ മോഷ്ടിക്കണം. പൊലീസ് കമ്മീഷണറുടെ മൂക്കിൻ തുമ്പത്ത് നിന്നും കള്ളൻ കട്ടത് 43000 രൂപ. കൊല്ലത്താണ് സംഭവം മോഷ്ണ സംഭവം നടന്നത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽനിന്ന് 50 മീറ്റർ അകലെയുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് കള്ളൻ മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.

കമ്മിഷണർ ഓഫിസിന് സമീപത്തെ മൂന്ന് സ്ഥാപനങ്ങളിൻ നിന്നുമായി 43,000 രൂപയും സി.സി.ടി.വി.യുടെ ഭാഗങ്ങൾ, ഡ്രില്ലിങ് മെഷീൻ, പെൻഡ്രൈവ്, മെമ്മറി കാർഡുകൾ എന്നിവയും മോഷ്ടാക്കൾ കവർന്നു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്തുതന്നെയുള്ള എക്‌സൽ ഗ്രാഫിക്‌സിൽനിന്നാണ് 43,000 രൂപ കവർന്നത്. മോഷണം നടത്തിയതിനൊപ്പം ഇവിടെയുള്ള സി.സി.ടി.വി.യുടെ ഭാഗങ്ങളും കംപ്യൂട്ടറുകളും തകർത്തിട്ടുണ്ട്. ഡി.വി.ആർ., ബാറ്ററി, കോഡ്‌ലെസ് ഡ്രിൽ, ഹാർഡ് ഡിസ്‌ക് എന്നിവ കവർന്നു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിന് സമീപത്തുള്ള കമ്മോട്ടി ട്രേഡ് സെന്ററിന്റെ പിൻഭാഗത്തെ വാതിൽ കട്ടിളയുൾപ്പെടെ തകർത്താണ് മോഷണശ്രമം നടത്തിയത്. മുറിക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടനിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോകിസ് മീഡിയ സൊല്യൂഷൻസിന്റെ പിൻഭാഗത്തെ രണ്ട് വാതിലുകൾ അമ്മിക്കുഴകൊണ്ട് ഇടിച്ചുതകർത്താണ് കള്ളന്മാർ സ്ഥാപനത്തിനുള്ളിൽ കടന്നത്. ഇവിടെനിന്ന് പെൻഡ്രൈവുകളും മെമ്മറി കാർഡുകളും കവർന്നു. പതിനായിരം രൂപയുടെ സാധനങ്ങൾ നഷ്ടമായതായി സ്ഥാപനയുടമ സോണി പറഞ്ഞു. സ്ഥാപനയുടമകളുടെ പരാതിപ്രകാരം കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു വരികെയാണ്.