സംസ്ഥാനത്തെ റേഷൻ കടകളിൽ കുത്തരി കിട്ടാനില്ല ; വിതരണം ചെയ്യുന്നത് പച്ചരി മാത്രം ; അടുത്ത മാർച്ച് വരെ പ്രതിസന്ധി ; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം
കൊച്ചി : സംസ്ഥാനത്തെ റേഷൻ കടകളിൽ കുത്തരി ക്ഷാമം. കടകളിൽ നിന്ന് വിതരണം ചെയ്യുന്നത് പച്ചരി മാത്രമാണ് . അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപൊടണമെന്നാണ് റേഷൻ വ്യാപരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം. പച്ചരിയായതോടെ കാർഡ് ഉടമകൾ പ്രതിസന്ധിയിലാണ് . പി എം ജി കെ വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നതും പച്ചരിയാണ്. മഞ്ഞക്കാർഡ് ഉടമകൾ മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാർഡുകാർ 23 ലക്ഷത്തോളം .ഇതിൽ ഭൂരിഭാഗവും […]