play-sharp-fill

മലയാള സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് റെയ്ഡ് ; കണ്ടെത്തിയത് 225 കോടി രൂപയുടെ കളളപ്പണ ഇടപാട് ; നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപ മറച്ചുപിടിച്ചു ; തമിഴ്സിനിമാ നിർമാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയിൽ പണം മുടക്കുന്നുണ്ടെന്ന് സൂചന; നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ നി‍ർമാണ മേഖലയിൽ കോടികളുടെ കള്ളപ്പണം ഇടപാട്. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണം കണ്ടെത്തി. വ്യാപക നികുതി വെട്ടിപ്പും നടത്തിയിട്ടുണ്ട്. നികുതിയിനത്തിൽ ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. ഇത് സംബന്ധിച്ച് നടൻ മോഹൻലാലിന്‍റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്.മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ചില താരങ്ങളും നിർമാതാക്കളും ദുബായ് , ഖത്ത‍ർ കേന്ദീകരിച്ചാണ് വൻ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർ നിർമിക്കുന്ന സിനിമകളുടെ ഓവർസീസ് വിതരണാവകാശത്തിന്‍റെ മറവിലായിരുന്നു വിദേശത്തെ […]

സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ റെയ്ഡ് ;ഏഴു കിലോ സ്വർണവും 13.5 ലക്ഷം മൂല്യമുള്ള വിദേശ കറൻസിയും പിടിച്ചെടുത്തു ;ജ്വല്ലറി ഉടമയടക്കം ആറു പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട് : കൊടുവള്ളിയിൽ വൻ സ്വർണ വേട്ട. ഏഴു കിലോ സ്വർണവും 13.5 ലക്ഷം മൂല്യമുള്ള വിദേശ കറൻസിയും പിടിച്ചെടുത്തു. സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ നടത്തിയ റെയ്ഡിലാണ് സ്വർണം പിടിച്ചെടുത്തത്. ജ്വല്ലറി ഉടമയടക്കം ആറ് പേരാണ് പിടിയിലായത് കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡി ആർ ഐ സംഘത്തിന്റെ മിന്നൽ പരിശോധന. വീടിന്‍റെ ടെറസിൽ വെച്ചായിരുന്നു സ്വർണം ഉരുക്കിയിരുന്നത്. കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വര്‍ണവും കണ്ടെടുത്തു. മിശ്രിത രൂപത്തില്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ട് […]

200 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി; ഒരാള്‍ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകന്‍ ഇടുക്കി: ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി വില്‍പ്പന നടത്താന്‍ തയ്യാറാക്കിയ കോടയും ചാരായവും പിടികൂടി. കാഞ്ചിയാര്‍ വില്ലേജില്‍, കോഴിമല ബാലവാടി കരയില്‍, മഠത്തില്‍ പറമ്പില്‍ വീട്ടില്‍ ജോസഫ് മകന്‍ റെജി (40 വയസ്സ്) എന്നയാള്‍ താമസിക്കുന്ന വീടിന് സമീപമുള്ള പുരയിടത്തില്‍ നിന്ന് 2OO ലിറ്റര്‍ കോടയും 1O ലിറ്റര്‍ ചാരായവുമാണ് കട്ടപ്പന എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ബി ബിനുവും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. റെജിയെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുവാന്‍ സാധിച്ചിട്ടില്ല.   പ്രിവന്റീവ് ഓഫീസര്‍ […]