play-sharp-fill
മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്തു പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്തു പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

സ്വന്ത ലേഖകൻ

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ 13 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ. പഴയകുന്നുമ്മേൽ, തട്ടത്തുമല, മണലയത്തുപച്ച, സാഗർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രൻ (54) . വെള്ളല്ലൂർ , കീഴ്‌പേരൂർ ചരുവിളവീട്ടിൽ, അനു (31) എന്നിവരാണ് അറസ്റ്റിലായത്.


ചന്ദ്രൻ കിളിമാനൂർ സ്റ്റാന്റിലെ ഒട്ടോ ഡ്രൈവറും അനു പോങ്ങനാട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയുടെ മാതാവുമായുള്ള രഹസ്യബന്ധം മുതലെടുത്താണ് പ്രതികൾ പെൺകുട്ടിയെയും പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് ചന്ദ്രൻ പീഡിപ്പിച്ച വിവരം പെൺകുട്ടി തുറന്നുപറയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിലും പോലീസിലും അറിയിക്കുകയായിരുന്നു. ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് അനുവും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായി വിവരം പുറത്ത് വരുന്നത്.

പെൺകുട്ടിയെ വർക്കല ബീച്ച്, പ്രതികളുടെ വീട് തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പോലീസ് അറിയിച്ചു. പെൺകുട്ടിയെ പ്രതികൾ പീഡനത്തിന് വിധേയമാക്കിയ വിവരം പെൺകുട്ടിയുടെ അമ്മക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.

പെൺകുട്ടിയുടെ അച്ഛൻ കൂലിപണിക്ക് പോയികഴിഞ്ഞാൽ ദിവസങ്ങൾ കഴിഞ്ഞെ വീട്ടിലെത്താറുള്ളൂ. ഈ അവസരങ്ങളിലാണ് പ്രതികൾ കുട്ടിയെ ശാരീരികമായി ഉപയോഗിച്ചുകൊണ്ടിരുന്നത്.

പ്രതി ചന്ദ്രന് രണ്ട് ഭാര്യമാരും നാല് കുട്ടികളുമുണ്ട്.അനുവിനും ഭാര്യയും കുഞ്ഞുമുണ്ട്.

പ്രതികളെ കിളിമാനൂർ, പോങ്ങനാട് എന്നീ സ്ഥലങ്ങളിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ സി ഐ കെ ബി മനോജ് കുമാർ, സബ് ഇൻസ്‌പെക്ടർമാരായ എസ് അഷറഫ്, ഷാജി എ എസ് ഐ ഷജീം, വനിതാ പോലീസ് ഉദ്യോഗസ്ഥരായ പ്രിയ , അനുമോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇരുവർക്കുമെതിരെ പോക്‌സോ നിയമപ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags :