പതിമൂന്നുകാരിയെ പീഡിപ്പിച്ചു ; പിതാവ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൊല്ലം : കടയ്ക്കലിൽ അച്ഛൻ മകളെ പീഡിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ മകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു. മദ്യപിച്ചെത്തിയ പിതാവ് കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി കുതറി മാറുകയും മറ്റൊരു മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. മടങ്ങി എത്തിയ അമ്മയെ കുട്ടി വിവരം ധരിപ്പിച്ചു. അമ്മ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്തു. കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി.ഇതേതുടർന്ന് […]

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; അറുപത്തിമൂന്നുകാരന് പത്ത് വർഷം കഠിന തടവ്

  സ്വന്തം ലേഖിക കാസർകോട്: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അറുപത്തിമൂന്നുകാരന് പത്ത് വർഷം കഠിന തടവും ശിക്ഷയും. 2016 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായസംഭവം. വീടിന് മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ രവീന്ദ്ര സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ലെംഗികപീഡനമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്ദുർഗ് പൊലീസാണ് കേസന്വേഷിച്ചത്.

കുളിമുറി ദൃശ്യം പകർത്തി പതിനേഴുകാരിയെ പീഡിപ്പിച്ച് സംഭവം ; ഉന്നതർക്കും പങ്ക്

  സ്വന്തം ലേഖിക കൊല്ലം : കുളിമുറി ദൃശ്യം പകർത്തി പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉന്നതർക്കും പങ്കുണ്ടെന്നു സൂചന.പൊലീസിന്റെ സംശയത്തിൽ നിൽക്കുന്ന പലരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പെൺകുട്ടിയുടെ ബന്ധുവായ യുവതി ഉൾപ്പെടെ മൂന്നുപേർ കൂടി കഴിഞ്ഞദിവസം അറസ്റ്റിലായതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും. കൊട്ടിയം പുല്ലിച്ചിറയിൽ സ്വകാര്യ ഹോം സ്‌റ്റേ നടത്തുന്ന കരിക്കോട് കിണറുവിള കിഴക്കതിൽ ഷിജു (35), പള്ളിക്കൽ പാറയിൽ പടിഞ്ഞാറേപ്പറയിൽ മിനി (33), പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സബിയത്ത് (34) എന്നിവരെയാണ് […]

കാഞ്ഞിരപ്പള്ളിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി സ്ഥിരം ക്രിമിനലെന്ന് പൊലീസ്

  സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുടിക്കാൻ വെള്ളം ചോദിച്ചെത്തി എട്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസ് പിടികൂടിയ യുവാവ് പ്രദേശത്തെ ‘സ്ഥിരംപുള്ളി’. ഇയാൾ നിരവധി മോഷണക്കേസുകളിലും പ്രതിയാണ്. കാഞ്ഞിരപ്പള്ളി കരിമ്പുകയം സ്വദേശി അരുൺ സുരേഷിനെ ഇന്ന് പുലർച്ചെയാണ് ആനക്കല്ലിൽനിന്നു സ്പെഷൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിനുശഷം ഒളിവിലായിരുന്ന അരുണിനു വേണ്ടി പൊലീസ് ഇന്നലെ മുതൽ തെരച്ചിലിലായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്‌കൂൾ വിട്ടെത്തിയ സമയത്തു വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കു പോയിരുന്നു, രണ്ടു സഹോദരങ്ങളിൽ ഒരാൾ സ്‌കൂളിലും മറ്റൊരാൾ […]

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിയ്ക്ക് മരണം വരെ തടവ് ശിക്ഷ

  സ്വന്തം ലേഖിക കാസർഗോഡ് : നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ വിധിച്ചു. കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷമുള്ള സംസ്ഥാനത്തെ ആദ്യ ശിക്ഷ വിധിയാണിത്. 25,000 രൂപാ പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം. ഒരുമാസം നീണ്ട വിചാരണക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്. 2018 ഒക്ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരിയെ വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പ്രതി […]

15 വർഷം സൈന്യത്തിൽ സേവനം ; വിരമിച്ച ശേഷം സ്‌കൂളിൽ കായികാദ്ധ്യാപൻ ; എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ ഇന്ന് അറസ്റ്റിൽ

  സ്വന്തം ലേഖിക കണ്ണൂർ: എട്ട് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ കായികാദ്ധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ. പയ്യാവൂർ പൊലീസാണ് ഇന്ന് രാവിലെ അദ്ധ്യാപകൻ സജി പാട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. 8, 9,10 ക്ലാസുകളിലെ എട്ട് വിദ്യാർത്ഥിനികളാണ് പരാതിക്കാർ. ചന്ദനക്കാംപാറ സ്വദേശിയായ ഇയാളെ അയൽവാസിയുടെ വീട്ടിൽനിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂളിൽ ചൈൽഡ് പ്രൊട്ടക്ഷൻ അധികൃതർ നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ ഉണ്ടായത്. അദ്ധ്യാപകൻ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. ചൂഷണത്തിന് വിധേയയായ ഒരു കുട്ടി ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയച്ചതിനെ തുടർന്ന് സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് വിദ്യാർത്ഥിനികൾ അദ്ധ്യാപകനെതിരെ […]

അമ്മയുടെ സഹായത്തോടെ മകളെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

  സ്വന്തം ലേഖിക നാദാപുരം: മാതാവിന്റെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുംബൈ വിമാനത്താവളത്തിൽ പിടിയിലായ യുവാവിനെ വളയം പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ നമ്പിയത്താംകുണ്ട് എലാംപറമ്പത്ത് റഫീഖ് (29) ആണ് സി.ഐ. എ.വി.ജോണിന്റെ വലയിലായത് . വളയം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു . കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ഇയാൾ അധികൃതരുടെ പിടിയിലായി . തുടർന്ന് മെഡിക്കൽപരിശോധനയ്ക്ക് ശേഷം പ്രതിയെ പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെ തട്ടുകടയിൽ ജോലിക്കാരിയായ […]

മൂന്നു വയസ്സുകാരിയ്ക്ക് പീഡനം ; മുത്തശ്ശൻ അറസ്റ്റിൽ

  സ്വന്തം ലേഖിക ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുത്തശ്ശൻ പിടിയിൽ.മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച ഗംഗാ പ്രസാദ് എന്നയാളാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു പോയിരുന്നു.ഈ സമയത്താണ് ഗംഗാ പ്രസാദ് കുട്ടിയെ പീഡിപ്പിച്ചത്.വീട്ടിൽ തിരിച്ചെത്തിയ അമ്മ മകൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.ശേഷം കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.തുടർന്നാണ് പരാതിയുമായി സമീപിച്ചതെന്നു മണ്ഡവല്ലി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ പറഞ്ഞു.സംഭവത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചു.

കോട്ടയം ജില്ലയിൽ പോക്‌സോ കേസുകൾ വർദ്ധിക്കുന്നു ; ഈ വർഷം മാത്രം രജിസ്റ്റർ ചെയ്ത് 138 കേസുകൾ

  സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ ഓരോ ദിവസം പോകുംതോറും പോക്‌സോ കേസുകളുടെ എണ്ണം വർദ്ധിച്ച് വരുകയാണ്. അഞ്ചു വർഷത്തിനിടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകൾ രണ്ടിരട്ടിയായ് വർദ്ധിച്ചു. വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലെന്നാണ് ബാലക്ഷേമ സമിതിയുടെ കണ്ടെത്തൽ. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമക്കേസുകളിൽ സംസ്ഥാനത്ത് നാലാമതാണ് കോട്ടയം. 2013 ൽ 34 കേസാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം മാത്രം 138 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എരുമേലി , മുണ്ടക്കയം , വൈക്കം , കുമരകം , ഈരാറ്റുപേട്ട , കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് പോക്‌സോ കേസുകൾ കൂടുതലായി […]

സ്‌കൂളിലും രക്ഷയില്ല ; എട്ടാം ക്ലാസ് വിദ്യാർത്ഥിനികളെ ക്ലാസ് മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച പ്യൂൺ അറസ്റ്റിൽ

സ്വന്തം ലേഖിക പയ്യന്നൂർ: വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്യൂൺ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾ അറസ്റ്റിലായത്. കാറമേലിലെ തെക്കേവീട്ടിൽ പ്രഭാകരനെയാണു പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽവച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിന്മേലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാർഥിനികൾ രക്ഷിതാക്കളോടു വിവരം പറഞ്ഞതിനെത്തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ വിദ്യാർഥിനികളിൽനിന്നു വിവരം ശേഖരിച്ചിരുന്നു.വിദ്യാർഥിനികളിൽ നിന്നു മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.