play-sharp-fill
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റില്‍;സംഭവം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പ്രതിയുടെ വീട്ടില്‍ താമസിപ്പിച്ച്‌ വരുന്നതിനിടെ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റില്‍;സംഭവം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പ്രതിയുടെ വീട്ടില്‍ താമസിപ്പിച്ച്‌ വരുന്നതിനിടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ നാടന്‍പാട്ട് കലാകാരന്‍ അറസ്റ്റില്‍.വട്ടപ്പാറ സ്വദേശി
നാടന്‍ പാട്ട് കലാകാരനായ വിഷ്ണുവിനെയാണ് പോലീസ് പിടികൂടിയത്.

സ്വന്തം വീട്ടില്‍ താമസിപ്പിച്ചാണ് ഇയാൾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. വെമ്പായം പെരുംകൂര്‍ ഉടയന്‍പാറക്കോണം കുന്നില്‍ വീട്ടില്‍ വിഷ്ണു ആണ് അറസ്റ്റിലായത്.

കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം വട്ടപ്പാറയിലെ വീട്ടിലെത്തിച്ച്‌ നിരന്തരമായി പീഡനത്തിരയാക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയുമായി ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ നമ്പറിലേയ്ക്ക് അമ്മയില്ലാത്ത സമയം പെണ്‍കുട്ടിയെ വിളിച്ച്‌ പ്രലോഭിപ്പിക്കുകയും പ്രതിയുടെ വട്ടപ്പാറയിലുള്ള വീട്ടില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.പലപ്രാവശ്യം പ്രതിയുടെ വീട്ടില്‍ വെച്ച്‌ കുട്ടിയെ പീഡനത്തിരയാക്കി.

നാടന്‍പാട്ട് കലാകാരനായിരുന്ന പ്രതി പ്രോഗ്രാം അവതരിപ്പിക്കുവാന്‍ 2023 ജനുവരി 15ന് പോകുകയും അന്നേ ദിവസം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വട്ടപ്പാറയിലുള്ള സ്വന്തം വീട്ടില്‍ താമസിപ്പിച്ച്‌ വരുകയായിരുന്നു.

ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്ന് താമസിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടിയെ, സംരക്ഷണത്തിനായി സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കുകയും കുറ്റക്കാരനായ
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Tags :