കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ; അധ്യാപകന് അറുപത് വർഷം കഠിനതടവ്

കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ; അധ്യാപകന് അറുപത് വർഷം കഠിനതടവ്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് അറുപത് വർഷം കഠിനതടവിന് ശിക്ഷ വിധിച്ചു. കോഴിക്കോട് പോക്സോ കോടതിയുടേതാണ് വിധി. സർക്കാർ ഒരു മാസത്തിനുള്ളിൽ വിദ്യാർത്ഥിനിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

75% കാഴ്ചാവൈകല്യമുള്ള ആറാം ക്ലാസ് വിദ്യാർത്ഥിനിയെ 2016 മുതൽ 2017 വരെയുള്ള കാലത്താണ് സ്‌കൂളിൽ വെച്ച് അധ്യാപകൻ പീഡിപ്പിച്ചത്. മറ്റു വിദ്യാർത്ഥികളാണ് ഇക്കാര്യം സ്‌കൂൾ അധികൃതരുടെ മുന്നിലെത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം സ്‌കൂൾ തലത്തിൽ അന്വേഷണം നടത്തി. പിന്നീട് 2017 മാർച്ചിൽ പ്രധാനാധ്യാപകൻ പൊലീസിന് പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു.അധ്യാപകരും സഹപാഠികളും സാക്ഷികളായ കേസിൽ കടുത്ത ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

Tags :