video
play-sharp-fill

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഒരു ബഞ്ചില്‍ ഒരു കുട്ടി മാത്രം; ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം ഹാജരാക്കാത്തവര്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കും. കുട്ടികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി, ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രം അനുവദിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. എന്നാല്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഡിജിറ്റല്‍ അദ്ധ്യയനം പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ത്ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും […]

പ്ലസ് വൺ ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർന്നു

സ്വന്തം ലേഖിക ഇടുക്കി: പ്ലസ് വൺ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പർ ഇടുക്കിയിൽ ചോർന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിൻറെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂർ വൈകി അധ്യാപകർ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകി പരീക്ഷ നടത്തി. പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യുന്നതിൽ അധികൃതർക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോർച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എൽശി, ഹയർസെക്കൻഡറി ഫൈനൽ പരീക്ഷകൾ രാവിലെ […]