എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിന് മറുപടി പറയാൻ നടക്കലല്ല എനിക്ക് സമയം, മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ : സ്പ്രിംക്ളർ വിവാദത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദത്തിൽ ബന്ധപ്പെട്ട് തന്റെ മകൾ വീണയുടെ പേര് ഉയരുന്നതിൽ രൂക്ഷപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതിന് മറുപടി പറയാൻ നടക്കലല്ല തനിക്ക് സമയമെന്നും, മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സ്പ്രിൻക്ലർ എം.ഡി രാജി തോമസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൽദോസ് കുന്നപ്പിള്ളിയുടെ ആരോപണം. അതിന് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്. പറഞ്ഞതിൽ തന്നെ […]

ലോക് ഡൗണിൽ വാഹനങ്ങൾ നിരത്തിലിറക്കാൻ പ്രത്യേക സംവിധാനം : ഒറ്റ, ഇരട്ട നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലിറക്കാൻ അനുമതി നൽകാൻ നീക്കം ; സ്ത്രീകൾക്ക് പ്രത്യേക ഇളവുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോക് ഡൗണിൽ എപ്രിൽ ഇരുപതിന് ശേഷം വാഹനൾ നിരത്തിലിറക്കുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിനായിരിക്കും ക്രമീകരണം അനുവദിക്കുക. ഒറ്റ, ഇരട്ടയക്ക വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ ഉണ്ടാവുക. എന്നാൽ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പലയിടത്തായി നിർത്തിയിട്ട വാഹനങ്ങൾ അടക്കം കേടാവാതിരിക്കാനാണ് ഇടയ്ക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് ആഴ്ചയിൽ ഒരു ദിവസം അനുമതി നൽകും. യൂസ്ഡ് കാർ ഷോറൂമുകൾക്കും […]

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെന്ന് കരുതണ്ട…! പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമായി ഉപയോഗിക്കണം ; കർശന നിർദ്ദേശവുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാവരും മാസ്‌ക് നിർബന്ധമായി ധരിച്ച ലോക രാജ്യങ്ങളിൽ പലയിടത്തും വൈറസ് വ്യാപനത്തിൽ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക് ധരിക്കണമെന്ന നിർദേശം മുഖ്യമന്ത്രി പുറപ്പെടുവിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ നാല് പേർക്കും കോഴിക്കോട് […]

കൊറോണയുടെ പേരിൽ പുസ്തകത്തിനായി കുട്ടികൾ കാത്തിരിക്കേണ്ടി വരില്ല..! പാഠപുസ്തകളുടെ 75 ശതമാനം അച്ചടി പൂർത്തിയായി ; പുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ കഴിഞ്ഞാൽ പാഠപുസ്തകത്തിനായി വിദ്യാർത്ഥികൾ കാത്തിരിക്കേണ്ടി വരില്ല. സംസ്ഥാനത്തെ സ്‌കൂളുകളിലെ വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ വിഭാഗങ്ങളിലെ പാഠപുസ്തകങ്ങളാണ് ഓൺലൈനായി ലഭ്യമാകുക. അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി 75 ശതമാനം ഇതുവരെ പൂർത്തിയായി. ബാക്കിയുള്ളവയുടെ അച്ചടി പൂർത്തിയാക്കാനുള്ള അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഹയർസെക്കന്ററി ഒന്നും രണ്ടും വിഭാഗത്തിലെ വിദ്യാർഥികളുടെ പാഠപുസ്തകങ്ങൾ, അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങൾ, പ്രീപ്രൈമറി വിദ്യാർഥികളുടെ പുസ്തകങ്ങൾ എന്നിവയെല്ലാം […]

സർക്കാർ ജീവനക്കാരുടെ ശ്രദ്ധയ്ക്ക് …..! ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണം : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഈ അവസരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മുഖ്യമന്ത്രി തിങ്കളാഴ്ച വിളിച്ചുചേർത്ത സർവീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് പുതിയ നിർദേശം മുന്നോട്ടു വെച്ചത്. സൗജന്യ റേഷൻ വിതരണം മറ്റ് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിലേക്കുമായി […]

കേരളം ഇപ്പോൾ ഒരു വല്യേട്ടന്റെ തണലിലാണ് ,സാധാരണ ജനങ്ങൾ ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്ന സകല ഗുണങ്ങളും പിണറായി വിജയനിലുണ്ട്: ഷാജി കൈലാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് രോഗബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി സ്വീകരിച്ച മുൻകരുതൽ നടപടികളെ പ്രശംസിച്ച് രാജ്യത്തിനകത്തും പുറത്തും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്വീകരിച്ച പ്രതിരോധ നടപടികളെയും മുൻകരുതൽ നടപടികളെയും പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസും. തന്റെ ചിത്രമായ വല്യേട്ടനും, മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യപ്പെടുത്തി സംവിധായകനും നിർമാതാവുമായ ഷാജി കൈലാസ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഷാജി ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം; വല്യേട്ടൻ… അച്ഛാ CMന്റെ ബ്രീഫിങ് തുടങ്ങി.. ഇളയ മകന്റെ വിളി വന്നു.. ചെടികൾക്ക് […]

ഈ മനുഷ്യനെ കുറച്ച് കാലത്തേക്ക് കുറേ സംസ്ഥാനങ്ങളുടെ അധിക ചുമതല കൊടുക്കാൻ പറ്റുമോ…? മുഖ്യമന്ത്രിയെ പ്രശംസിച്ച് ജന്മനാ പിണറായി വിരുദ്ധനായ ഡൽഹി മലയാളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തൃശൂർ : കൊറോണക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നടപടികളും മുൻകരുതലുകളും രാജ്യത്തിനകത്തും പുറത്തും ഏറെ ചർച്ചാ വിഷയമായ ഒന്നാണ്. ഇടതുപക്ഷ വിരുദ്ധരായ ജനങ്ങളും മുഖ്യന്ത്രിയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ജന്മനാ പിണറായി വിരുദ്ധൻ എന്ന് പലരും ആക്ഷേപിക്കുന്ന ഡൽഹി മലയാളിയായ ശശിധരൻ മുകമി മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികളെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ജൻമനാൽ പിണറായി വിരുദ്ധൻ’ എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയൻ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയിൽ വിമർശിച്ചിട്ടുള്ളതുകൊണ്ടാണത്. ലോകമാകെ വിറങ്ങലിച്ചു […]

അവിനാശി അപകടം; മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപ വീതം നൽകും : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊച്ചി-സേലം ദേശീയപാതയിൽ അവിനാശിയിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചവവരുടെ ആശ്രിതർക്ക് രണ്ടുലക്ഷം രൂപവീതം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ഈ തുക നൽകുക.അപകടത്തിൽ മരിച്ച പത്തൊൻപത് പേരുടെ ആശ്രിതർക്കാണ് സഹായനിധിയായി രണ്ടുലക്ഷം വീതം നൽകുക. അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേർക്ക് ചികിത്സാ ബില്ലുകൾ ഹാജരാക്കിയാൽ പരമാവധി രണ്ടുലക്ഷം രൂപവരെ അനുവദിക്കാനും മന്ത്രിസഭയിൽ തീരുമാനമായിട്ടുണ്ട്.ഫെബ്രുവരി 20ന് പുലർച്ചെയാണ് തമിഴ്‌നാട്ടിലെ അവിനാശിയിൽ ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുവന്ന കെഎസ്ആർടിസി വോൾവോ ബസിൽ എതിരെവന്ന കണ്ടെയ്‌നർ ലോറി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇതിനുപുറമെ കഴിഞ്ഞ […]

മുഖ്യമന്ത്രി…, അങ്ങയോട് എനിക്ക് ഉണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു ; ഈ യുദ്ധം നമ്മൾ വിജയിക്കുക തന്നെ ചെയ്യും : വൈറലായി ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് ബാധയെ തുരത്താൻ ആരോഗ്യ വകുപ്പ് അധികൃതരും അശ്രാന്തം പരിശ്രമിക്കുകയാണ്. സംസ്ഥാനം കടുത്ത പ്രതിസന്ധിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി രംഗത്ത് എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ പ്രശംസിച്ച് ശ്രീകുമാരൻ തമ്പി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രംഗത്ത് വന്നിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം, നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി […]

പെരുവഴിയിലാകുമെന്ന് തോന്നിയപ്പോൾ അർദ്ധരാത്രി ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണർത്തി ; ശകാരം ഭയന്ന് വിളിച്ചവർക്ക്, സൗമ്യനായി കരുതലൊരുക്കി വീടുകളിലെത്തിച്ച് കേരള മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ പതിമൂന്ന് പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. മറ്റു വഴികളെല്ലാം അടഞ്ഞപ്പോൾ രാത്രി ഒന്നരമണിക്കാണ് ഇവർ മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെയുള്ള മുഖ്യമന്ത്രിയുടെ ശബ്ദമാണ് ഉയർന്നത്. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ പരിഹാരവും നിർദ്ദേശിച്ചു. രാത്രി വൈകി കേരളകർണാടക അതിർത്തിയായ തോൽപ്പെട്ടിയിൽ ഒറ്റപ്പെട്ടുപോയപ്പോൾ മുഖ്യമന്ത്രി പകർന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്‌നം വീട്ടിൽ എം.ആർ. ആതിര പറയുന്നത്. […]