പൗരത്വ നിയമം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ആര് ? ചോദ്യംചെയ്ത എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം

സ്വന്തം ലേഖകൻ കോഴിക്കോട്: പൗരത്വ നിയമം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ആരെന്ന് ചോദിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. എലത്തൂർ സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് പരാതിയുമായി സിപിഎം രംഗത്തെത്തിയത്. കോഴിക്കോട് ബീച്ചിലാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി മുന്നോടിയായി പ്രചാരണം നടത്തിയരുന്ന വാഹനം പൊലീസ് തടഞ്ഞുവച്ചെന്നും മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം സംസാരിച്ചെന്നുമാണ് പരാതി. പൗരത്വ നിയമം വേണ്ടെന്ന് പറയാൻ മുഖ്യമന്ത്രി ആരെന്ന് പൊലീസുകാരൻ ചോദിച്ചെന്നാണ് സിപിഎം പരാതി നൽകിയിട്ടുള്ളത്. പോലീസുകാരൻ ആരെന്ന് കണ്ടെത്തി ശക്തമായി നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സിറ്റി […]

ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി. അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകണ്ട ; പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭൂപരിഷ്‌കരണത്തിൽ കയ്യൊപ്പ് ചാർത്തിയത് സി അച്യുതമേനോൻ തന്നെയാണ്, അതിന്റെ ക്രെഡിറ്റ് മറ്റാരും കൊണ്ട്‌പോകണ്ട. മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയായി കാനം രാജേന്ദ്രൻ രംഗത്ത്. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും ചരിത്രം വായിച്ച് പഠിക്കുന്നതാണ് നല്ലതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. റവന്യൂവകുപ്പ് സംഘടിപ്പിച്ച ഭൂപരിഷ്‌കരണ വാർഷിക പരിപാടിയിൽ എകെജിയേയും ഇഎംഎസിനെയും കെആർ ഗൗരിയമ്മയേയും പ്രത്യേകം എടുത്ത് പറഞ്ഞ മുഖ്യമന്ത്രി സിപിഐ നേതാവായിരുന്ന സി അച്യുതമേനോന്റെ പേര് വിട്ടുകളഞ്ഞതാണ് വിവാദമായത്. അച്യുതമേനോൻ സർക്കാർ ഭൂപരിഷ്‌കരണത്തിൽ വെള്ളം ചേർത്തെന്നും ഇ.എം.എസ് സർക്കാർ […]

ഇവിടെ പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കും : പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ പിണറായി വിജയൻ രംഗത്ത്.ഇവിടെ പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങൾ നടക്കുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭയിൽ പ്രതിപക്ഷത്തെ പങ്കെടുപ്പിക്കാൻ പരാമവധി ശ്രമിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ലോക കേരളസഭയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക കേരളസഭയിൽ നിന്ന് പ്രതിപക്ഷം രാജി വെച്ചപ്പോൾ മുതൽ അവരെ തിരികെ കൊണ്ട് വരാൻ ശ്രമങ്ങൾ താനും സ്പീക്കറും നടത്തി. പ്രതിപക്ഷം തീരുമാനം മാറ്റാത്തതിനെ തുടർന്ന് നവംബറിൽ വീണ്ടും പ്രതിപക്ഷ നേതാവിന് കത്തയച്ചു. എന്നിട്ടും […]

മുഖ്യമന്ത്രി ഹിന്ദു വിരുദ്ധനോ ? നിലവിളക്ക് കൊളുത്തുമ്പോൾ എഴുന്നേൽക്കാനും വിലക്കോ; പൗരത്വ ബില്ലിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രിക്കെതിരെ വിളക്കു കാലിൽ പിടിച്ച് സംഘപരിവാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂന്നാറിലെ കുരിശിൽ തൊട്ടപ്പോൾ പൊള്ളിയ മുഖ്യമന്ത്രി ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന ആചാരത്തെ എതിർത്ത് രംഗത്ത് എത്തിയത് ന്യൂനപക്ഷ പ്രീണനമാണെന്ന് സംഘപരിവാർ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം. ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ട പൗരത്വ ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി തുടർഭരണമാണ് ലക്ഷ്യമിടുന്നത് എന്നാണ് പ്രചരണം നടക്കുന്നത്. ഈ പ്രചാരണത്തിന് ശക്തി പകരുന്നതാണ് നിലവിളക്ക് കൊളുത്തൽ വിവാദം. ചടങ്ങിൽ നിലവിളക്ക് ആൾക്കാർ എഴുന്നേറ്റ് നിൽക്കണമെന്ന അവതാരകയുടെ ആവശ്യത്തെ അദ്ദേഹം എതിർക്കുകയും അനാവശ്യ അനൗൺസ്‌മെന്റൊന്നും വേണ്ടെന്ന് നിർദേശിക്കുകയുമായിരുന്നു മുഖ്യമന്ത്രി. മൂന്നാറിലെ കുരിശിൽ […]

മലയാള സിനിമയിൽ പിടിച്ചു നിൽക്കണമെങ്കിൽ പലരെയും തൃപ്തിപ്പെടുത്തണം ; സിനിമാ രംഗത്തെ വിവേചനങ്ങൾ ചൂണ്ടിക്കാട്ടി ഹേമ കമ്മിഷൻ റിപ്പോർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് പിടിച്ചു നിൽക്കണമെങ്കിൽ പലരെയും തൃപ്തിപ്പെടുത്തണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട്. സിനിമാ മേഖലയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ പലവിധ വിവേചനങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സിനിമയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. അഞ്ചുകൊല്ലം പ്രാക്ടീസ് ഉള്ള ഡിസ്ട്രിക്ട് ജഡ്ജ് ആകണം […]

കഴിഞ്ഞ വർഷം പിണറായി വിജയന് ശനിദശയായിരുന്നുവെങ്കിൽ ഇപ്പോൾ ശുക്രദശയാണ് ; വെള്ളാപ്പള്ളി നടേശൻ

  സ്വന്തം ലേഖകൻ ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ വർഷം ശനിദശയായിരുന്നുവെങ്കിൽ ഇപ്പോൾ ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശൻ.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. ‘അന്ന് ശബരിമല പ്രശ്‌നത്തിൽ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായി വിജയന് സാധിച്ചിട്ടുണ്ട്. ഇത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കിൽ ഇപ്പോൾ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായി വിജയന്റെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണെന്ന് വെളളാപ്പള്ളി പറഞ്ഞു. ‘കഴിഞ്ഞ വർഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചു […]

ബിജെപി മന്ത്രിമാർക്കും ഗവർണർക്കും നേരെ കരിങ്കൊടിയും അക്രമവും തുടരുകയാണെങ്കിൽ പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല,അതേ രീതിയിൽ തിരിച്ചടിക്കും : കെ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പ്രകോപനപരമായ നിലപാടുമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും മുന്നോട്ടുപോകുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണർക്ക് നേരെ കണ്ണൂരിലുണ്ടായ അതിക്രമമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ഗവർണർക്കെതിരെ സിപിഎം പ്രവർത്തകർ ഫാസിസ്റ്റ് രീതിയിലുള്ള പ്രതിഷേധമാണ് തുടരുന്നത്. കണ്ണൂരിൽ ഗവർണർക്ക് നേരെ നടന്നത് ജനാധിപത്യ പ്രതിഷേധമല്ല. അതിക്രമമായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് പ്രകോപനം ഉണ്ടാക്കാനാണ് ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. അതിക്രമം നടത്തുന്നവർക്കെതിരെ ഒരു നടപടിയും പിണറായി സർക്കാർ […]

ജനനേതാക്കളേയും ജനങ്ങളേയും തടവിലിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും പ്രതിഷേധം ഇല്ലാതാക്കാമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം മാത്രമാണ് : പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണ്. രാജ്യത്തെ സുപ്രധാന സർവ്വകലാശാലകളെയും വിദ്യാർത്ഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ഭരണഘടനാ മൂല്യങ്ങളെ കശാപ്പു ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി ഉയർന്നു വരുന്ന പ്രതിഷേധങ്ങളും രോഷവും ഇന്ത്യൻ ജനതയുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരോധനാജ്ഞയും യാത്രാസൗകര്യനിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും […]

ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നു ; മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്നും ഉയരുന്നത് ഒരേ സ്വരം : പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർ എസ് എസ് ശ്രമിക്കുന്നു, മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്ന് ഉയരുന്നത് ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾ തിരുവനന്തപുരത്ത് നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷ വിഭാഗത്തെ പൗരൻമാരല്ലെന്ന് പ്രഖ്യാപിച്ചാൽ കേരളത്തിൽ അത് നടപ്പാക്കാൻ സൗകര്യപ്പെടില്ല. സർക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോടാണ് അല്ലാതെ ആർഎസ്എസ് സൃഷ്ടിക്കുന്ന അജണ്ടകളോടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

കേരളം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയൻ ചെയർമാൻമാർക്ക് സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനം

  സ്വന്തം ലേഖിക തിരവനന്തപുരം: കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയൻ ചെയർമാൻമാർക്ക് സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനം. സംസ്ഥാനത്തെ 70 സർക്കാർ കോളജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് സർക്കാർ ചെലവിൽ യുകെയിലെ കാർഡിഫിലേക്ക് നേതൃത്വപാടവ പരിശീലനത്തിന് അയക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഒരു കോടി രൂപയോളമാണ് യാത്രയുടെ ചെലവ്. യാത്രക്കുള്ള പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന 70 പേരിൽ ഭൂരിഭാഗവും എസ്എഫ്ഐ നേതാക്കളാണ്. രാജ്യത്ത് തന്നെ ഇത്തരം പരിശീലനത്തിന് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങൾ നിലവിലുണ്ട്. അപ്പോഴാണ് വിദേശത്തേക്ക് വിദ്യാർഥി […]