play-sharp-fill

പാലാ സീറ്റ് തര്‍ക്കം; കോട്ടയത്തെ പാര്‍ട്ടി യോഗത്തില്‍ പിണറായി എത്തി; സീറ്റ് തര്‍ക്കം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് വി എന്‍ വാസവന്‍; കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍ കോട്ടയം: പാലാ സീറ്റ് തര്‍ക്കം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തി പിണറായി വിജയന്‍. സിറ്റിംഗ് സീറ്റായ പാലായില്‍ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും കേരളാ കോണ്‍ഗ്രസിന് തന്നെ പാലാ സീറ്റ് നല്‍കേണ്ടി വരുമെന്ന ചര്‍ച്ചകളും സജീവമായി നിലനില്‍ക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍ പാലാ സീറ്റ് അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടിയിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം മാത്രമേ പാലാ സീറ്റില്‍ ആര് മത്സരിക്കണമെന്ന […]

പാലാ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല; ഇടത് മുന്നണിയില്‍ തുടരും; എന്‍സിപി ദേശീയ നേതൃത്വം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേല്‍. പാലാ സീറ്റ് സംബന്ധിച്ച ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ എന്‍സിപി കേന്ദ്രനേതൃത്വം ഉടന്‍ കാണും. പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ശരത് പവാറാണ് പ്രഫുല്‍ പാട്ടേലിനെ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും മറ്റു ഇടത് നേതാക്കളുമായും ഉടന്‍ കേരളത്തിലെത്തി ചര്‍ച്ച നടത്തുമെന്നും പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് പാലാ സീറ്റ് അനുവദിച്ചില്ലെങ്കില്‍ വിജയസാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും […]

തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട ; പാലാ സീറ്റ് വിട്ടുകൊടുത്തിട്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് മാണി സി കാപ്പൻ

സ്വന്തം ലേഖകൻ കൊച്ചി: നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതോടെ ഏറ്റവും കൂടുതൽ തർക്കവും അവകാശ വാദവും ഉയർന്ന് കേൾക്കുന്ന സീറ്റാണ് പാലാ. പാലാ എം.എൽ.എയും എൻ.സി.പി നേതാവുമായ മാണി സി.കാപ്പൻ പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് നൽകില്ലെന്ന അവകാശ വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പാലാ സീറ്റ് വിട്ടുകൊടുത്തുള്ള ഒത്തു തീർപ്പിനില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട.താൻ പാലാ സീറ്റിലാണ് മൽസരിച്ച് വിജയിച്ചത്.അങ്ങനെ മൽസരിച്ച് വിജയിച്ച സീറ്റ് തരുവോയെന്ന് ചോദിച്ച് പുറകെ ചെല്ലേണ്ട കാര്യമില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു. […]