play-sharp-fill

“താൻ ചെയ്തത് ത്യാഗമല്ല കടമ ” ; അച്ഛന് കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത് പ്ലസ്സ് വൺ വിദ്യാർഥിനി

തൃശ്ശൂർ : “താൻ ചെയ്തത് ത്യാഗമല്ല മറിച്ച് കടമയാണെന്ന് അച്ഛന് കരൾ പകുത്ത് നൽകാൻ തീരുമാനമെടുത്ത പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മാധ്യമങ്ങളോട്. ‘പലരും ഇതൊരു ത്യാഗമായാണ് എടുക്കന്നത്. പക്ഷെ എനിക്ക് അച്ഛന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്’- ദേവനന്ദ പറഞ്ഞു. ആദ്യം മകളുടെ തീരുമാനത്തിൽ നിന്ന് ദേവനന്ദയെ പിന്തിരിപ്പിക്കാൻ അച്ഛൻ ശ്രമിച്ചിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ചെയ്യരുതെന്നെല്ലാം മകളോട് പറഞ്ഞിരുന്നതാണ് എന്നാൽ മകൾ നിലപാടിലുറച്ച് നിൽക്കുകയായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. ‘ജീവിച്ച് കൊതി തീർന്നിട്ടില്ല, ഇനിയുമുണ്ട് ജീവിക്കാൻ. ശസ്ത്രക്രിയയിലൂടെ മാത്രമേ […]

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; യുവാവ് ധനസഹായം തേടുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ആറുപറ വീട്ടില്‍ രാമചന്ദ്രന്റെയും ഷൈലജയുടെയും മകന്‍ ശരത് എ.ആര്‍ (29) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടുന്നു. തിരുവാര്‍പ്പ് കൊച്ചമ്പലം സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായിരുന്ന ശരത് ഒരു വര്‍ഷത്തിലധികമായി ഡയാലിസിസ് വിധേയനാകുന്നുണ്ട്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഇനി ജീവന്‍ രക്ഷിക്കാനാവൂ എന്നാണ് ശരത്തിനെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക മാറ്റിവയ്ക്കലിനും തുടര്‍ചികിത്സയ്ക്കുമായി 15 ലക്ഷത്തിലദികം രൂപ ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മകന്റെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ മാതാപിതാക്കള്‍ക്ക് ജോലി പോകാന്‍ കഴിയുന്നില്ല. […]

അവയവം സ്വീകരിച്ചവർ നൽകിയത് 40 മുതൽ 50 ലക്ഷം രൂപവരെ, അവയവം നൽകിയ പാവപ്പെട്ടവർക്ക് കിട്ടിയത് എട്ട് മുതൽ 15 ലക്ഷം വരെ ; സംസ്ഥാനത്തെ കോളനികൾ കേന്ദ്രീകരിച്ച്‌ ഒരു വർഷത്തിനിടെ വൃക്ക വിൽപ്പന നടത്തിയത് 20ലധികം പേർ ; കിഡ്‌നി തട്ടിപ്പിൽ സ്വകാര്യ ആശുപത്രി മാഫിയയുടെ ഇടപെടൽ : അവയവക്കച്ചവടത്തിന് ഇടനിലനിൽക്കുന്ന മുപ്പതിലധികം ഏജന്റുമാർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അവയവദാനത്തിന്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്നത് അവയവക്കച്ചവടമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനിൽക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാർ പൊലീസ് നിരീക്ഷണത്തിലാണ്. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കുനൽകിയ റിപ്പോർട്ടിനുപിന്നാലെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ടുവർഷത്തിനിടെ നിയമവിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ജി. റിപ്പോർട്ട് നൽകിയത്. എന്നാൽ ഇവരെ ക്രൈംബ്രാഞ്ച് പിടികൂടാൻ സാധ്യത കുറവാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വലിയ സമ്മർദ്ദങ്ങൾ പൊലീസിന് മേലുണ്ടെന്നാണ് സൂചനകൾ. തൃശ്ശൂർ ജില്ലയിലെ കോളനി കേന്ദ്രീകരിച്ച് എട്ടുപേർ […]