നഴ്സുമാർ വീണ്ടും സമരത്തിലേക്ക്..! തൃശ്ശൂർ ജില്ലയിൽ നാളെ മുതൽ 72 മണിക്കൂർ പണിമുടക്കും; രോഗികൾക്ക് നിർബന്ധിത ഡിസ്‌ചാർജ് നൽകി സ്വകാര്യ ആശുപത്രികൾ

സ്വന്തം ലേഖകൻ തൃശൂർ : നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ മുതൽ 72 മണിക്കൂർ പണിമുടക്കുമെന്നാണ് ആഹ്വാനം. ലേബർ ഓഫീസറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. പ്രതിദിന വേതനം 1500 ആക്കുക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഎൻഎയുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. അതിനിടെ തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് നിർബന്ധിത ഡിസ്ചാർജ് നൽകുകയാണ്.ഇന്നലെ മുതൽ തന്നെ രോഗികളോട് അയൽ ജില്ലകളിലെ ആശുപത്രികളിലോ, സർക്കാർ ആശുപത്രികളിലോ ചികിത്സ തേടി പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ആശുപത്രി അധികൃതർ. നാളെ […]

പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം ; സംസ്ഥാനത്തെ നഴ്സുമാര്‍ പണിമുടക്കിലേക്ക് ; തൃശ്ശൂരിൽ നാളെ സൂചനാ പണിമുടക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്നാണ് നഴ്സിംഗ് ജീവനക്കാരുടെ ആവശ്യം. സമരത്തിൻ്റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. ഒ.പി ബഹിഷ്കരിക്കും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട് . ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം. വേതന വർധനവിൽ രണ്ട് തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും […]