play-sharp-fill

വൈകിയാലും ശിക്ഷ വധശിക്ഷ തന്നെ…! വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വൈകിയാലും നിർഭയവധക്കേസിലെ പ്രതികൾക്ക് വധശിക്ഷ തന്നെയായിരിക്കും. വിധിക്കപ്പെട്ട വിനയ് കുമാർ ശർമയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വിനയ് ശർമയുടെ ദയാഹർജി തള്ളിയത്. ദയാഹർജി തള്ളണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം ശുപാർശ നൽകിയിരുന്നു. നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മരണ വാറണ്ട് വെള്ളിയാഴ്ച ഡൽഹി കോടതി സ്‌റ്റേ ചെയ്തിരുന്നു. പവൻ ഗുപ്ത, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവർ നൽകിയ ഹർജിയിൽ ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയാണ് വിധി പറഞ്ഞത്. […]

നിർഭയ കൊലക്കേസ് ; രണ്ടുപേരുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ജനുവരി പതിനാലിന് പരിഗണിക്കും

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടരിൽ രണ്ടുപേരുടെ തിരുത്തൽ ഹർജി സുപ്രീം കോടതി ഈ മാസം പതിനാലിന് പരിഗണിക്കും. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് തിരുത്തൽ ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എൻ.വി രമണ, അരുൺ മിശ്ര, ആർ.എഫ് നരിമാൻ, ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് കുമാർ ശർമ, മുകേഷ് കുമാർ എന്നിവരാണ് തിരുത്തൽ ഹർജി നൽകിയിട്ടുള്ളത്. പതിനാലിന് ഉച്ചയ്ക്ക് 1.45ന് ചേംബറിൽ ആയിരിക്കും തിരുത്തൽ ഹർജി പരിഗണിക്കുക. ചൊവ്വാഴ്ചയാണ് ഇരുവരും […]