play-sharp-fill

പുതുവത്സരാഘോഷം ഡ്രോൺ നിരീക്ഷിക്കും…! കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷ പരിപാടികൾക്ക് നിയന്ത്രണം കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും. ആഘോഷങ്ങളുടെ ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബർ 31 ന് രാത്രി 10 മണിക്ക് ശേഷം ഉണ്ടാകില്ലെന്നും പോലീസ് ഉറപ്പുവരുത്തും. നിരീക്ഷണം കർശനമാക്കാൻ പ്രധാനകേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് ഡ്രോൺ നിരീക്ഷണവും പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.ശബ്ദകോലാഹലങ്ങൾ തടയുന്നതിനും നടപടി സ്വീകരിക്കും. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള പൊലീസ് പ്രെടോളിങ്ങിനായി നിയോഗിച്ചിട്ടുണ്ട്.   സംസ്ഥാന അതിർത്തികൾ, തീരപ്രദേശങ്ങൾ, ട്രെയിനുകൾ എന്നിവിടങ്ങളിൽ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന നടത്തും. മദ്യപിച്ചുള്ള […]

പുതുവത്സരാഘോഷം ; സുരക്ഷാ സന്നാഹങ്ങളൊരുക്കി പൊലീസ്

  സ്വന്തം ലേഖകൻ കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ സുരക്ഷാ സന്നാഹങ്ങളൊരുക്കി പൊലീസ്. ഫോർട്ട് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ന്യൂ ഇയർകാർണിവൽ റാലിയുമായി ബന്ധപ്പെട്ട് സന്ദർശകരുടെ വരവു മൂലമുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങളും തിരക്കുകളും മുൻ നിർത്തിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് അടുത്ത രണ്ട് ദിവസത്തേക്ക് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫോർട്ട്‌കൊച്ചിയിൽ പ്രത്യേക കൺട്രോൾ റൂം പൊലീസ് തുറന്നിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മൂന്ന് അസിസ്റ്റന്റ് കമ്മീഷണർമാർ ആറ് സർക്കിൾ ഇൻസ്‌പെക്ടർമാർ, നാൽപ്പത് എസ്‌ഐമാർ 400 പൊലീസുകാർ എന്നിവരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മൂന്ന് […]