play-sharp-fill

സ്വന്തം വീട്ടിലുള്ളവര്‍ അല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നത് നിര്‍ത്തലാക്കാന്‍ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്;പാസ് വേഡ് ഷെയറിങ് പൂര്‍ണമായും നിയന്ത്രിക്കും.

സ്വന്തം ലേഖകൻ ലോകത്ത് ഏറ്റവുമധികം വരിക്കാർ ഉള്ള ഒറ്റിറ്റി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക് സിൽ ഇനിമുതൽ പാസ്സ്‌വേർഡ് ഷെയറിങ് നടക്കില്ല. ഒരു സമയം ഒരു അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവരുടെ എണ്ണത്തിന് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും അക്കൗണ്ട് പാസ്സ്‌വേർഡ് പങ്കുവയ്ക്കുന്നവരെ ഇതുവരെ നെറ്റ്ഫ്ലിക്സ് പൂർണമായി നിയന്ത്രിച്ചിട്ടില്ലായിരുന്നു. ഇനി മുതൽ സ്വന്തം വീട്ടിലുള്ളവർ അല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നത് നിർത്തലാക്കാൻ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.