video
play-sharp-fill

കായംകുളത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി ; കൊലപാതകത്തിൽ കലാശിച്ചത് ഉത്സവത്തിനിടയുണ്ടായ തർക്കം : രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ ആർ.എസ്.പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം പുത്തൻ ചന്ത, കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകൻ അഭിമന്യു(16) ആണ് കൊല്ലപ്പെട്ടത്. വള്ളിക്കുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിമന്യൂ. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സഞ്ജയ് ദത്തിന്റെ സഹോദരനെയും പിതാവിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പടയണിവട്ടം ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് കൊലപാതകം. അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഎം […]

അഞ്ചുവയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം : കുട്ടിയുടെ അമ്മയും കേസിൽ പ്രതിയായേക്കും ; രണ്ടാനച്ഛൻ മകളെ ഉപദ്രവിച്ചത് അറിഞ്ഞിട്ടും അമ്മ മനഃപൂർവ്വം മറച്ചുവച്ചുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരിയെ രണ്ടാനച്ഛന്റെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയും പ്രതി ആയേക്കുമെന്ന് റിപ്പോർട്ട്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുക്കും.രണ്ടാനച്ഛൻ കുട്ടിയെ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചത് അറിഞ്ഞിട്ടും അമ്മ മനഃപൂർവം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ സംശയം. കുട്ടി നിരന്തരം തുടർച്ചയായി ക്രൂരമായ മർദനത്തിന് ഇരയായിട്ടുണ്ടെന്ന് കുട്ടിയുടെ മരണശേഷം അമ്മ മൊഴിനൽകിയിരുന്നു. കുട്ടി മർദ്ദനത്തിനൊപ്പം ലൈംഗിക പീഡനത്തിനും ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോട്ടിലുണ്ട്. ഒപ്പം 60ലെറെ മുറിപ്പാടുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മകൾ […]

‘ലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും’…! മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെ ; കൊലപാതക ഭീഷണി പൊലീസിനെ അറിയിച്ചിട്ടും ഫലമുണ്ടായില്ല : കൂത്തുപറമ്പിലേത് ആസൂത്രിത രാഷ്ട്രീയ കൊലപാതകം

സ്വന്തം ലേഖകൻ കണ്ണൂർ: ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂറിനെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. മൻസൂറിന്റെ സഹോദരൻ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗിന്റെ ആരോപണം.എന്നാൽ സംഭവത്തിൽ ഇതുവരെ സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. മൻസൂറിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള […]

സിപിഎമ്മിന്റേത് കാലുകൾ കൊത്തിനുറുക്കി രാഷ്ട്രീയ എതിരാളികളെ കൊല്ലുന്ന പ്രൊഫഷണൽ രാഷ്ട്രീയ ക്വൊട്ടേഷൻ ; മൻസൂറിനെ കൊലപ്പെടുത്തിയതും ഷുഹൈബിനെ കൊലപ്പെടുത്തിയതിന് സമാനമായി ; ആക്രമണം അഴിച്ചുവിട്ടത് സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കി : കൂത്തുപറമ്പിലെ രാഷ്ട്രീയ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് സിപിഎം

സ്വന്തം ലേഖകൻ തലശേരി: കൂത്തുപറമ്പിൽ ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് എടയന്നുരിലെ ഷുഹൈബിനെ വധിച്ചതിന് സമാനമായിട്ടാണ്. കാലുകൾ കൊത്തി നുറുക്കി ചോര വാർന്നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. ഇതിന് സമാനമായി തന്നെ ആഴത്തിലുള്ള വെട്ടാണ് മൻസൂറിന്റെ കാലിലും ഉള്ളത്. അക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൻസൂറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പാർട്ടി പ്രവർത്തകരും ബന്ധുക്കളും എത്തിക്കുമ്പോഴെക്കും ശരീരത്തിൽ നിന്നും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജീവൻ രക്ഷിക്കുന്നതിനായി മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട്ടെ സ്വകാര്യ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടയിൽ ഇന്നലെ […]

കണ്ണൂരിൽ ഇനിയും അവസാനിക്കാതെ രാഷ്ട്രീയ കൊലപാതകം….! വോട്ടെടുപ്പ് കഴിഞ്ഞതോടെ ലീഗുകാർക്കുനേരെ ബോംബ് എറിഞ്ഞ് സി.പി.എമ്മിന്റെ ആക്രമണം ; ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; ഒപ്പമുണ്ടായിരുന്ന സഹോദരന് പരിക്ക്: സി.പി.എം പ്രവർത്തകൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: വോട്ടെടുപ്പ് കഴിഞ്ഞതോടെ കണ്ണൂരിന്റെ മണ്ണിൽ രാഷ്ട്രീയ കൊലപാതകം. കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ലീഗ്-‌സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് ആക്രമണത്തിൽ മരിച്ചത്.മൻസൂറിനൊപ്പമുണ്ടായിരുന്ന സഹോദരൻ മുഹസിന് ഗുരുതര പരിക്ക്. കാഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മൻസൂർ മരിച്ചത്. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. ഒരു സംഘം സിപിഎം പ്രവർത്തകർ മൻസൂറിന്റെ വീടിന് മുന്നിൽ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലാണ് സംഭവം. സംഭവത്തിൽ […]

കരമനയിൽ അപ്പാർട്ട്‌മെന്റിൽ യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : കൊലപാതകത്തിൽ കലാശിച്ചത് പെൺവാണിഭ സംഘത്തിലെ തർക്കങ്ങൾ; യുവാവിന്റെ നെഞ്ചിലും ജനനേന്ദ്രിയത്തിലും കുത്തിപ്പരിക്കേൽപ്പിച്ചത് സ്‌ക്രൂഡ്രൈവർ പോലുള്ള ആയുധം ഉപയോഗിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കരമനയിൽ അപ്പാർട്ട്‌മെന്റിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് വനിതകൾ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വലിയശാല മൈലാടിക്കടവ് പാലത്തിന് സമീപം തുണ്ടിൽ വീട്ടിൽ വൈശാഖിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺവാണിഭ സംഘത്തിലെ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺവാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാർട്‌മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു […]

വയോധികനെ സംഘം ചേർന്ന് വെട്ടിയും ചവിട്ടിയും കൊലപ്പെടുത്തി ; ദേവസിയുടെ ജീവനെടുത്തത് വഴിത്തർക്കം

സ്വന്തം ലേഖകൻ തൃശൂർ : വഴി തർക്കത്തെ തുടർന്ന് വയോധികനെ സംഘം ചേർന്ന് കൊലപ്പെടുത്തി. മൂന്ന് പേരുടെ സംഘം 60കാരനെ വെട്ടിയും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കളത്തിൽ ദേവസി (60) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വീടിനു സമീപത്തെ വഴി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. വഴിയുമായി ബന്ധപ്പെട്ട് നേരത്തെയും ഇവർ തമ്മിൽ തർക്കം ഉണ്ടായിട്ടുള്ളതാണ്. ഈ വിഷയത്തിൽ ദേവസിയുടെ പേരിൽ കേസുണ്ട്. തുടർന്ന് ശനിയാഴ്ച രാവിലെയും വഴിയുടെ പേരിൽ വഴക്കുണ്ടായി. മൂന്ന് പേർ ദേവസിയെ മർദ്ദിക്കുകയായിരുന്നു. കാലിന് താഴെയാണ് വെട്ടേറ്റത്. വയറ്റിൽ […]

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിറകുപുരയിലെത്തി തീകൊളുത്തി ഭർത്താവ് ജീവനൊടുക്കി ; അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരിക്ക് ; കേരളക്കരയെ ഞെട്ടിച്ച് തൃശൂരിലെ ദമ്പതിമാരുടെ മരണം

സ്വന്തം ലേഖകൻ തൃശ്ശൂർ: ഭാര്യടെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തീകൊളുത്തി വയോധികൻ മരിച്ചു. ഒല്ലൂർ അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവറായ രാജനാണ്(66) ഭാര്യ ഓമന (60)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജൻ വീടിന് പിറകിലെ വിറകുപുരയിൽവെച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുനന്ു. ഓമനയെ വെട്ടിപരിക്കേൽപ്പിക്കുന്നത് കണ്ട് രാജനെ പിടിച്ചുമാറ്റാൻ ശ്രമിച്ച മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഓമനയെ പിന്നീട് അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്നുവർ ഓമനയുമായി ആശുപത്രിയിലേക്ക് പോയ സമയത്താണ് രാജൻ തീകൊളുത്തി […]

രാത്രി പുലരുവോളം നാലംഗ സംഘത്തിന്റെ ആഘോഷം ; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കണ്ടത് വെട്ടേറ്റ് ചോര വാർന്ന നിലയിൽ 52കാരന്റെ മൃതദേഹം : പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇലന്തൂർ ഓട്ടോഡ്രൈവറെ സ്വന്തം വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് പൂവപ്പള്ളി കിഴക്കേതിൽ കെ ഏബ്രഹാം (കൊച്ചുമോൻ52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ ഒട്ടം വിളിക്കാൻ എത്തിയവർ ആരെയും കാണാതെ വന്നതോടെ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് കഴുത്തിന് വെട്ടേറ്റ് ചോരവാർന്ന നിലയിൽ കൊച്ചുമോനെ കണ്ടത്. ഇവർ കൊച്ചുമോനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു. ഭാര്യയുമായി പിണങ്ങി തനിച്ചാണ് കൊച്ചുമോൻ താമസിച്ചിരുന്നത്. ഇന്നലെ രാത്രി കൊച്ചുമോനും മറ്റു മൂന്നുപേരുമായി വീട്ടിനുള്ളിൽ […]

വിവാഹ മോചനം നടന്നാൽ ഭാര്യയ്ക്ക് സ്വത്ത് നൽകാതിരിക്കാൻ സമ്പാദ്യമെല്ലാം സഹോദരങ്ങളുടേ പേരിലേക്ക് മാറ്റിയത് അബ്ദുൾ സലാമിന്റെ കുബുദ്ധി ; സ്റ്റേ നൽകാൻ കോടതി ഉദ്യോഗസ്ഥർ എത്തിയപ്പോൾ വഴിയരികിൽ കാത്ത് നിന്ന സ്വന്തം മകൻ്റേയും ഭാര്യാപിതാവിന്റെയും ദേഹത്തേക്ക് വാഹനമോടിച്ച് കയറ്റി ; സലാമിനെ കുടുക്കിയത് മകന്റെ മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ മരുമകൻ പൊലീസ് പിടിയിൽ. കേസിൽ മരുമകനായ മടത്തറ തുമ്പമൺതൊടി സലാം മൻസിലിൽ എം. അബ്ദുൾ സലാം(52)നെയാണ് പൊലീസ് പിടികൂടിയത്. സലാമിനെ കുടുക്കിയതാവട്ടെ സ്വന്തം മകന്റെ മൊഴിയും. കടയ്ക്കൽ മടത്തറ തുമ്പമൺ എ. എൻ.എസ് മൻസിലിൽ യഹിയയെ(75) കഴിഞ്ഞ ദിവസം മരുമകൻ വാഹനമിടിപ്പിച്ച കൊലപ്പെടുത്തിയത്. കിളിമാനൂരിന് സമീപം തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുൽ സലാമിന്റെ മകനുമായ മുഹമ്മദ് അഫ്‌സൽ (14) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ […]