കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; യുവാവ് റിമാൻഡിൽ : സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ: രാത്രി കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ് റിമാൻഡിൽ. ഭർത്താവിന്റെ ആക്രമണത്തിൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെറുപുഴ ഭൂതാനത്തെ ഇടിക്കുളപ്പാറ ഷീമ(31)യ്ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. 15 തവണയാണ് ഇയാൾ യുവതിയെ കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷീമയുടെ ശരീരത്തിൽ പുറം ഭാഗത്തായി പതിനഞ്ചോളം കുത്തുകളുണ്ട്. ഇതിൽ രണ്ടുകുത്തുകൾ ആഴമുള്ളതാണ്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ടൈൽസ് ജോലിക്കാരനായ ഭർത്താവ് എത്താത്തതിനെ തുടർന്ന് മകനോട് പഠിക്കാൻ പറഞ്ഞ ശേഷം മുറിക്കുള്ളിൽ കിടക്കുകയായിരുന്നു. […]

ലോക് ഡൗണിൽ പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹ്യ വിരുദ്ധർ വിഷം കലക്കി ; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; സംഭവം മൂന്നാറിൽ

സ്വന്തം ലേഖകൻ മൂന്നാർ: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ പശ്ചാത്തലത്തിൽ സുരക്ഷാ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹികവിരുദ്ധർ വിഷം കലക്കി. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇടുക്കിയിലെ കൊട്ടക്കമ്പൂരിലാണ് സംഭവം. വിഷം കലക്കിയ ജലസംഭരണിയിൽനിന്ന് നിലത്തുവീണ വെള്ളം കുടിച്ച് നായ പിടഞ്ഞു ചത്തു. ഇതേതുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ജലസംഭരണിയിൽ വിഷം കലക്കിയതായി കണ്ടെത്തിയത്. കൊട്ടക്കമ്പൂരിലെ മുരുകമണിയുടെ പലചരക്കുകടയുടെ മുൻപിലാണ് ജലസംഭരണി ആരോഗ്യപ്രവർത്തകരും, കടകളിൽ എത്തുന്നവരും ഈ ജലസംഭരണിയെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. രാവിലെ കട തുറക്കുന്നതിനെത്തിയ മുരുകമണി വെള്ളമെടുത്ത് കൈകാലുകൾ കഴുകിയിരുന്നു. […]

ഭാര്യയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് എസ്.ഐ അറസ്റ്റിൽ ; സംഭവം കോട്ടയം മണിമലയിൽ

സ്വന്തം ലേഖകൻ കോട്ടയം: ഭാര്യയുടെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച എസ്.ഐ അറസ്റ്റിൽ. മണിമല പുതുപ്പറമ്പിൽ ഷാജഹാനെയാണ് (48) പൊലീസ് പിടിയിലായത്. ഡൽഹി പൊലീസിലെ എസ്.ഐയാണ് ഇയാൾ. ഭാര്യ നസീമയെ (46) യുമായുണ്ടായ വഴക്കിനെ തുടർന്ന് ഷാജഹാൻ ഇവരെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. ചുറ്റിക കൊണ്ട് പരിക്കേറ്റ നസീമയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നസീമ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നസീമ ജീവൻ നിലനിർത്തുന്നത്. നിസാര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിച്ച ഷാജഹാനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് […]

പണിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കുറവിലങ്ങാട്ട് യുവാവിനെ സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : പ്രതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കുറവിലങ്ങാട് : പണിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടന്നുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ സംഭവത്തിൽ യുവാക്കൾ പൊലീസ് പിടിയിൽ. കേസിലെ പ്രധാന പ്രതിയായ പൈക്കാട് ലക്ഷംവീട് കോളനിയിൽ കുമ്പശേരിയിൽ വിഷ്ണു(21), ഇല്ലിക്കൽ കറ്റുവെട്ടിയേൽ അഖിൽ രാജ് (21 ) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളി പൊലീസ് അറ സ്റ്റ് ചെയ്തത്. കടപ്ലാമറ്റം പഞ്ചായത്തിലെ ഇലക്കാട് ഹരിജൻ കോളനിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുണിക്കായിരുന്നു വാക്കേറ്റത്തിനിടയിൽ യുവാവിന്റെ കഴുത്തിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞത്. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ ഇലയ്ക്കാട് കുപ്പോലിയിൽ […]

ചോദിക്കാതെ ബൈക്കെടുത്തു: നീണ്ടൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: തർക്കമുണ്ടായത് നീണ്ടൂരിലെ ബാറിൽ

സ്വന്തം ലേഖകൻ നീണ്ടൂർ : അനുവാദമില്ലാതെ ബൈക്ക് എടുത്തത് ചോദ്യം ചെയ്തതിനെതുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ബാറിനുള്ളിൽ വച്ച് സുഹൃത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഓണംത്തുരുത്ത് സ്വദേശി തലയ്ക്കമറ്റത്തിൽ ജെറിനാണ് (23) പരിക്കേറ്റത്. ജെറിനെ കുത്തിപ്പരിക്കേൽപ്പിൽ ഓണംത്തുരുത്ത് പൂവത്തുങ്കൽ നിഥിൻ ഒളിവിലാണ്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നീണ്ടൂർ പൂരത്തിനായിരുന്നു സംഭവങ്ങളുടെ തുടക്കം. പൂരത്തിന്റെ ദിവസം ജെറിൻ, നിഥിന്റെ ബന്ധുവിന്റെ ബൈക്ക് അനുവാദം ഇല്ലാതെ എടുത്തിരുന്നു. ഈ സംഭവത്തിന് ശേഷം വ്യാഴാഴ്ച നിഥിൻ […]

വസ്തു തർക്കത്തിന്റെ പേരിൽ അയൽവാസിയെ കൊടുവാൾ ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ;പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പൂയപ്പള്ളി: വസ്തു തർക്കത്തിന്റെ പേരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയൽവാസിയെ കൊടുവാൾ ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ.പൂയപ്പള്ളി മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സദാശിവന്റെ മകൻ സേതുരാജനെ (54)സംഭവസ്ഥലത്ത് വച്ച്  പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ അയൽവാസിയായ മരുതമൺപള്ളി അമ്പാടിയിൽ ജനാർദ്ദനന്റെ മകനായ ജലജനാണ് (38)ഇയാളുടെ ആക്രമണത്തിന് ഇരയായത്. ജലജനും പ്രതി സേതുരാജനും തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു.ഇതിലുള്ള വിരോധം മൂലമാണ് ഞായാറാഴ്ച മരുതമൺപള്ളി ജംങ്ഷനിലെ ചായക്കടയിൽ ഇരുന്ന ജലജനെ കയ്യിൽ കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടുകയും ഇത് […]

കുടുംബവഴക്കിനെ തുടർന്ന് ചങ്ങനാശേരിയിൽ യുവതിയെ നടുറോഡിൽ ഭർത്താവ് കഴുത്തറുത്തു: ക്രൂരത നടത്തിയ ഭർത്താവ് രക്ഷപെട്ടു; യുവതി അപകടനില തരണം ചെയ്തു

അപ്‌സര കെ.സോമൻ ചങ്ങനാശേരി: ചങ്ങനാശേരി കടമാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചു. നടുറോഡിലൂടെ നടന്നു പോയ അംഗൻവാടി ഹെൽപ്പറായ യുവതിയെയാണ് ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനു ശേഷം പ്രതിയായ ഭർത്താവ് ഓടി രക്ഷുപെട്ടു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചങ്ങനാശേരി കടമാഞ്ചിറ ഭാഗത്തായിരുന്നു സംഭവം. ചങ്ങനാശേരി പൊട്ടശേരി ഭാഗത്തു താമസിക്കുന്ന സിനി (35) യെ ഭർത്താവ് പ്രശോഭ് (35) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പുളിനാട്ട് കുന്നേൽ അംഗൻവാടിയിലെ ഹെൽപ്പറായ സിനി രാവിലെ ജോലിയ്ക്കായി […]

ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ; പ്രതി പൊലീസ് കസ്റ്റഡിയിൽ ; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

  സ്വന്തം ലേഖകൻ കൊച്ചി: ബൈക്കിലെത്തി പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടിരക്ഷപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. കേസിൽ പടമുഗൾ താണപാടം അമലിനെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും. അതേസമയം, പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തെ തുടർന്ന് പരിക്കേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. എന്നാൽ കുത്തേറ്റ മുറിവുകൾ ആഴത്തിൽ ഉള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം കാക്കനാട്ഇൻഫോപാർക്ക് റോഡിൽ കുസുമഗിരി ആശുപത്രിക്കു സമീപമാണ് യുവാവ് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. അത്താണി സ്വദേശിയായ പെൺകുട്ടിക്കാണ് കുത്തേറ്റത്. ദേഹമാസകലം കുത്തേറ്റ പെൺകുട്ടിയെ […]

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതി കോടതിയിൽ കീഴടങ്ങി

  സ്വന്തം ലേഖകൻ ശ്രീകണ്ഠപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കീഴടങ്ങി. ഏരുവേശ്ശി വലിയ അരീക്കാമലയിലെ കോട്ടി വിനീതിനെ (25) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ചപ്പിലി പാപ്പനാ(51)ണ് കോടതിക്ക് മുമ്പാകെ സ്വയം കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ 25-ന് രാത്രിയായിരുന്നു സംഭവം. വിനീതും സുഹൃത്തുംകൂടി ബൈക്കിൽ പോകവെ പപ്പൻ ഇവരെ തടഞ്ഞുനിർത്തുകയും വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു . അതിനിടയിൽ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് പപ്പൻ വിനീതിനെ കുത്തുകയായിരുന്നു . ഗുരുതരമായി പരുക്കേറ്റ വിനീത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് . […]