play-sharp-fill

കൊറോണ വൈറസ് : മൊബൈൽ ഫോണുകൾ വൃത്തിയായി സൂക്ഷിക്കാൻ ഡോക്ടർമാർ പറയുന്നതിങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : ഒരു സ്മാർട്ട് ഫോണിന്റെ സ്‌ക്രീനിൽ ടോയ്‌ലെറ്റ് സീറ്റിൽ ഉള്ളതിനെക്കാൾ മൂന്നിരിട്ടി കൂടുതൽ കീടാണുക്കളുണ്ട്. നമ്മളിൽ ഭൂരിഭാഗം പേരും ശരാശരി ആറ് മാസത്തിലൊരിക്കൽ മാത്രമാണ് നിത്യവും നമ്മൾ ഉപയോഗിക്കുന്ന മൊബൈൽഫോണുകൾ വൃത്തിയാക്കുന്നത്. കൊറോണ വൈറസ് പകരുന്നത് തടയാനുള്ള മുൻകരുതലുകളുടെ ഭാഗമായി ഓരോ 90 മിനിട്ടിലും നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ശുചിയാക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇതിനായി ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ കൊണ്ട് കോട്ടൺതുണിയോ പഞ്ഞിയോ ഉപയോഗിച്ച് നമ്മുടെ കൈവശമുള്ള സ്മാർട്ട് ഫോണുകൾ വൃത്തിയാക്കാൻ സാധിക്കും. കൊറോണാ വൈറസ് […]

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ട ; മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ സർക്കാർ വെബ്‌സൈറ്റ്

  സ്വന്തം ലേഖിക കൊച്ചി : ഫോൺ കളഞ്ഞു പോയോ ?പേടിക്കേണ്ട,മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഒരു സർക്കാർ വെബ്‌സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറിൽ മുംബൈയിൽ തുടക്കമിട്ട സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) ഇപ്പോൾ ഡൽഹിയിലും ലഭ്യമായി തുടങ്ങി. ഇനി മൊബൈൽഫോൺ നഷ്ടപ്പെട്ടുപോയാൽ ഈ വെബ്‌സൈറ്റ് വഴി ഫോൺ ബ്ലോക്ക് ചെയ്യാൻ സാധിക്കും. https://www.ceir.gov.in എന്ന യുആർഎൽ സന്ദർശിച്ചാൽ മതി. ഫോണുകളുടെ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്‌സൈറ്റ് വഴി ഫോൺ ബ്ലോക്ക് ചെയ്യണമെങ്കിൽ ഫോൺ […]

സംസ്ഥാനത്തെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു ; അധ്യാപകർ ജോലി സമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇനി മൊബൈൽ ഫോൺ ഉപയോഗം പാടില്ല. കൂടാതെ സ്‌കൂളുകളിൽ അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഇതിന് മുൻപും സ്‌കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടുന്നില്ലായിരുന്നു. ഇതേതുടർന്നാണ് വീണ്ടും പുതിയ സർക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സർക്കുലർ കർശനമായി നടപ്പാക്കാൻ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്കണമെന്നും സർക്കുലർ […]