play-sharp-fill

മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി ;60 ദിവസമാണ് അനുവദിച്ചിരിക്കുന്നത്; കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി നൽകുന്നത്.

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിച്ച് അധികൃതർ. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്.കേരളത്തിലാദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി നൽകുന്നത്. നേരത്തെ, പ്രസവാവധിക്ക് പോകുന്ന വിദ്യാർത്ഥിനികളുടെ പഠനത്തേയും കോഴ്‌സ് വർക്കിനെയുമെല്ലാം ബാധിച്ചിരുന്നു. പ്രസവാവധി പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. എംജി സർവകലാശാലയിലും, സർവകലാശാലയുടെ കീഴിൽ വരുന്ന കോളജുകളിലെയും വിദ്യാർത്ഥികൾക്ക് പ്രസവാവധി ബാധകമാകും.