ആദ്യം കാണുന്ന സണ്‍ഡേസ്‌കൂള്‍ ടീച്ചറെ വിവാഹം കഴിക്കരുത്. അതിനേക്കാളും മെച്ചമായവള്‍ വേറെ കാണും..; അമേദ്യം വയറ്റില്‍ വച്ചു കൊണ്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതിനേക്കാള്‍ അതെവിടെയെങ്കിലും നിക്ഷേപിച്ചിട്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതല്ലേ ഉചിതം?; കാലം ചെയ്തിട്ടും ചിരിക്കാനുള്ള വാക്കുകള്‍ ബാക്കിയാക്കി; ക്രിസോസ്റ്റം തിരുമേനിയുടെ തമാശകളിലേക്ക് ഒരിക്കല്‍ കൂടി
സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഫലിതം പറയുന്നത് തിരുമേനിക്ക് സ്വതസിദ്ധമായി ലഭിച്ച കഴിവാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകള്‍ ഒരിക്കലും അദ്ദേഹത്തിന്റെ വായില്‍ നിന്ന് വീണിട്ടില്ല. കേള്‍ക്കുന്നവനും കളിയാക്കലിന് പാത്രമാകുന്നവനും അത് കേട്ട് ഒരു പോലെ പൊട്ടിച്ചിരിച്ചു. വെറും തമാശക്കാരനായ തിരുമേനി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ല, മഹത്തായ ജീവിത ദര്‍ശനങ്ങളും ജീവിതാനുഭവങ്ങളും അതില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. ദൈവത്തിന്റെ സ്വര്‍ണ്ണ നാവിനുടമ എന്ന് വിശേഷിപ്പിക്കുന്ന തിരുമേനിയുടെ നാവ്, അക്ഷരാര്‍ത്ഥത്തില്‍ പൊന്നായിരുന്നു. ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സേവിച്ച ഒരാള്‍. പരിചയപ്പെടുന്നവര്‍ക്കെല്ലാം ഓര്‍മ്മയില്‍ ഒരു ചിരി സമ്മാനിക്കാന്‍ തിരുമേനിക്ക് കഴിഞ്ഞു. തിരുമേനി ഫലിതങ്ങളില്‍ […]