video
play-sharp-fill

സത്യം വിളിച്ച് പറയുന്നതുകൊണ്ട് എന്റെ ജീവന്‍ പോയേക്കാം, അങ്ങനെ വന്നാല്‍ അത്‌ എന്റെ നിയോഗമാണെന്ന് കരുതും ; പക്ഷേ ഇനിയുമിതെല്ലാം കണ്ടും കേട്ടും ഒരു മൃതശരീരം പോലെ ജീവിക്കാന്‍ സാധ്യമല്ല : കന്യാസ്ത്രീ മഠങ്ങളിലെ ദുരൂഹമരണങ്ങളെക്കുറിച്ച് തുറന്ന് പറച്ചിലുകളുമായി ലൂസി കളപ്പുരയ്ക്കല്‍

സ്വന്തം ലേഖകന്‍ വയനാട് : കന്യാസ്ത്രീ മഠങ്ങളിലെ ദുരൂഹ മരണങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകളുമായി ഇടപെടല്‍ ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കഴിഞ്ഞ ദിവസം തിരുവല്ല ബസേലിയന്‍ സിസ്റ്റേഴ്സ് കോണ്‍വെന്റിലെ ദിവ്യ എന്ന പെണ്‍കുട്ടി കിണറ്റില്‍ വീണു മരിച്ച പശ്ചാത്തലത്തിലാണ് ലൂസി കളപ്പുരയ്ക്കല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതുവരെ പതിനാറ് പേരാണ് വിവിധ കന്യാസ്്ത്രീ മഠങ്ങളില്‍ ദുരൂഹ രീതിയില്‍ മരണപ്പെട്ടത്. ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്‍ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാനെന്ന് ചോദിക്കുന്നു. ലൂസി കളപ്പുരയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വളരെ വേദനയോടെ ആണ് […]

ആറ് മാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റർ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എവിടെ പോയെന്നോ എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ല : സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ആഞ്ഞടിച്ച് മാനന്തവാടി സഭാ അധികൃതർ

സ്വന്തം ലേഖകൻ വയനാട്: കഴിഞ്ഞ ആറ് മാസത്തിനിടെ 51 ദിവസമാണ് സിസ്റ്റർ മഠത്തിന് പുറത്ത് താമസിച്ചത്. എവിടെ പോയെന്നോ എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ല.കറങ്ങി നടന്ന് ഹോട്ടലുകളിൽ താമസം സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ആഞ്ഞടിച്ച് മാനന്തവാടി സഭാ അധികൃതർ രംഗത്ത്. മാനന്തവാടി രൂപത ബിഷപ്പും എഫ്‌സിസി സഭാ (ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം) അധികൃതരുമാണ് സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ മോശം പരാമർശങ്ങളുമായി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. എഫ്‌സിസി മഠത്തിൽനിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ […]

സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയ വൈദികനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് വിശ്വാസി സമൂഹം

സ്വന്തം ലേഖിക കൽപറ്റ: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ മനന്തവാടി രൂപത പിആർഒ ആയ വൈദികനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് വിശ്വാസികൾ. കാത്തലിക് ലേമെൻ അസോസിയേഷൻ ഭാരവാഹികൾ മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന് പരാതി നൽകി. ബിഷപ് ഹൗസിലെത്തിയാണ് വിശ്വാസികൾ ഫാ.നോബിൾ തോമസ് പാറക്കലിനെതിരെ പരാതി നൽകിത്. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വീഡിയോ പ്രചരിപ്പിച്ച വിഷയത്തിൽ മാനന്തവാടി രൂപതാ പിആർഒയും വൈദികനുമായ നോബിൾ പാറയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര പരാതി നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ […]