play-sharp-fill

പാമ്പിനെക്കണ്ടാലും പോത്ത് വിരണ്ടാലും ജനങ്ങള്‍ വിളിക്കും; പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപെടുത്താൻ സഹായ ഹസ്തവുമായി പോയപ്പോള്‍ ടോറസില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്നു; സഹജീവി സ്‌നേഹം സിരകളിലുള്ള സഖാവ് വി എന്‍ വാസവന്‍ ഏറ്റുമാനൂരില്‍ വോട്ട് തേടുമ്പോള്‍

ഏ കെ ശ്രീകുമാർ കോട്ടയം : ‘ചേട്ടാ ഇതുവരെ വിളിച്ച ആരും ഇങ്ങനെ പറഞ്ഞില്ല, എല്ലാവരും വഴക്കു പറയുകയും പേടിപ്പിക്കുകയുമായിരുന്നു’. ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ചെങ്ങളത്തെ കുടുംബം കലങ്ങിയ കണ്ണും മനസ്സുമായി ഇത് പറഞ്ഞപ്പോള്‍, ഫോണിന്റെ മറുതലയ്ക്കല്‍ എല്ലാ സങ്കടങ്ങളും കേട്ട് നിശബ്ദനായി ഒരാളുണ്ടായിരുന്നു. നാട് മുഴുവന്‍ ആ കുടുംബത്തെ കുറ്റപ്പെടുത്തിയപ്പോഴും ശാപവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചപ്പോഴും മാധ്യമങ്ങള്‍ അവരുടെ പിന്നാലെ വേട്ടപ്പട്ടികളെപ്പോലെ നടന്നപ്പോഴും ആദ്യാവസാനം ആ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയൊരാള്‍. മറ്റൊരാളുടെ പ്രശ്‌നം സ്വന്തം പ്രശ്‌നമായി കണ്ട്, അത് പരിഹരിക്കപ്പെടും വരെ കയ്‌മെയ് […]

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ നടത്തിയത് വാഗ്ദാന ലംഘനങ്ങൾ മാത്രം ; ബാറുകളല്ല സ്‌കൂളുകൾ തുറക്കുമെന്ന് പറഞ്ഞവർ തുറന്നത് വഴിനീളെ ബാറുകൾ ; പാർട്ടി അനുഭാവികൾക്ക് പിൻവാതിൽ വഴി നിയമനം നൽകിയപ്പോൾ നോക്കുകുത്തിയായത് പി.എസ്.സി : വാക്കും പ്രവർത്തിയും രണ്ട് തട്ടിലാക്കി എൽ.ഡി.എഫ് പ്രകടന പത്രിക വീണ്ടുമെത്തുമ്പോൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചരണ വാക്യമായിരുന്നു എൽഡിഎഫ് വരും.. എല്ലാം ശരിയാകും എന്നത്. ഈ വാക്യം മുൻനിർത്തി തയ്യാറാക്കിയ പ്രകടന പത്രികയിലെ പലകാര്യങ്ങളും നടപ്പാക്കിയെന്നാണ് എൽഡിഎഫ് ഇത്തവണ അവകാശപ്പെടുന്നത്. എന്നാൽ, പല കാര്യങ്ങളും ഇപ്പോഴും നടപ്പിലായില്ലെന്നുമാത്രമല്ല, അതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് നടന്നതും. ബാറുകളല്ല., സ്‌കൂളുകളാണ് തുറക്കുക എന്നു പറഞ്ഞ് പരസ്യം ചെയ്തത ഇടതുപക്ഷമാകാട്ടെ തെരഞ്ഞെടുപ്പിന് ശേഷം നാടു നീളെയുള്ള ബാറുകൾ തുറക്കുകയും ചെയ്തു. ഇതിന് പുറമെ യോഗ്യതയുള്ളവരെ തഴഞ്ഞ് പിഎസ് സി വഴിയുള്ള നിയമനങ്ങളിൽ പോലും ഇഷ്ടക്കാരെ തിരുകി കയറ്റാൻ […]

ഓട്ടോറിക്ഷയ്ക്ക് പിന്നാലെ സൗജന്യ കിറ്റിനും ചുമന്ന പെയിന്റടിച്ച് സര്‍ക്കാര്‍; പാവങ്ങളുടെ അരിയിലും സര്‍ക്കാര്‍ ചുമപ്പടിച്ചോ?

സ്വന്തം ലേഖകന്‍ കോട്ടയം: പിആര്‍ വര്‍ക്കിനും പരസ്യത്തിനും കോടികള്‍ ചിലവഴിക്കുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ എന്ന വിമര്‍ശനം ഇടത് മുന്നണി ഭരണത്തില്‍ കയറിയ നാള്‍ മുതല്‍ കേള്‍ക്കുന്നതാണ്. ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് കാലത്ത് നിരത്തിലിറങ്ങിയ ചുമന്ന പെയിന്റടിച്ച ഓട്ടോറിക്ഷയുള്‍പ്പെടെയുള്ളവ. ഇപ്പോഴിതാ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റിനും ചുമപ്പ് നിറമാണ്. ഒപ്പം, പണ്ടില്ലാത്ത ഒരു പരസ്യ വാചകവും- എന്നെന്നും നിങ്ങളോടൊപ്പം. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ക്കായ് നല്‍കുന്ന കിറ്റിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടത് സര്‍ക്കാരിന്റെ കലാവിരുതെന്നോര്‍ക്കണം. മുഖ്യമന്ത്രിയുടെയോ […]

വണ്ടിയിൽ എൽ.ഡി.എഫിന്റെ സ്റ്റിക്കർ ഒട്ടിച്ചാൽ ലീഗുകാരും കോൺഗ്രസുകാരും മീൻ വാങ്ങില്ലെന്നാണ് പറയുന്നത്, എനിക്ക് അവരുടെ കച്ചവടമേ വേണ്ട ; ഇരട്ടചങ്കൻ ഉള്ളിടത്തോളം കാലം പട്ടിണി കിടക്കില്ല :സമൂഹമാധ്യമങ്ങളിൽ വൈറലായി മത്സ്യത്തൊഴിലാളിയുടെ വാക്കുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇരട്ടചങ്കൻ ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കുമെന്ന മത്സ്യത്തൊഴിലാളിയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. എൽ.ഡി.എഫിന് തുടർഭരണമുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പാണ് മലപ്പുറത്തുള്ള മത്സ്യത്തൊഴിലാളിയായ അഷ്‌കറിന്. തന്റെ മീൻ വണ്ടിയിൽ ഉറപ്പാണ് എൽഡിഎഫ് എന്ന പോസ്റ്റർ പതിപ്പിച്ചാണ് പിണറായി വിജയൻ സർക്കാറിനോടുള്ള ആദരവും പിന്തുണയും അഷ്‌കർ പ്രകടിപ്പിച്ചിരിക്കുന്നത്. രാവിലെ ഇറങ്ങിയാൽ മീൻ കച്ചവടം പൊടിപൊടിക്കുകയാണ് സഖാവ് അഷ്‌കർ. പിണറായി സർക്കാരിനോടുള്ള അഷ്‌കറിന്റെ സ്‌നേഹം ആ വാക്കുകളിൽ പ്രകടമാണ്. നിമിഷ നേരങ്ങൾക്കകം ഈ മത്സ്യതൊഴിലാളിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിലും വൈറലായി. ഈ […]

സർക്കാർ നൽകിയ 5സെന്റ് സ്ഥലം ; ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാനുള്ള കാത്തിരിപ്പ് ; കഷ്ടപ്പാടിനിടയിലും കരളുറപ്പോടെ തരൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുമോദ്

സ്വന്തം ലേഖകൻ തരൂർ : തൃത്താല ആലൂരില്‍ റോഡരികിലുള്ള ഇടുങ്ങിയ ഒരു തറവാട് വീട്. മുത്തച്ഛന്റെ കാലത്ത് പണിത ഈ കുഞ്ഞു തറവാട് വീട്ടില്‍ നിന്നാണ് സുമോദ് ജീവിതം തുടങ്ങുന്നത്. അതേ, കഷ്ടപ്പാടിനിടയിലും പതറാത്ത സഖാവായി വളർന്നു വന്ന തരൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുമോദ്. തരൂര്‍ മണ്ഡലത്തില്‍ ചെങ്കൊടിപാറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ സുമോദ് ആ കുഞ്ഞു വീട്ടിൽ നിന്നാണ് വരുന്നത്. അച്ഛന്‍ കൃഷ്ണന്‍ കുട്ടിയുടെയും അദ്ദേഹത്തിന്റെ നാല് സഹോദരങ്ങളുടെയും പേരിലുള്ള ആറ് സെന്റിൽ ആണ് വീട്. ഇപ്പോൾ സുമോദിന്റെ അച്ഛനും […]

ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മൻ ആയാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ; പുതുപ്പള്ളിയിൽ ഇടതിന് വിജയം സുനിശ്ചിതമെന്ന് ജെയ്ക്

സ്വന്തം  ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ആരായാലും ഇടതുപക്ഷത്തിന് ഒരുപോലെ ആയിരിക്കുമെന്ന് ജെയ്ക്.സി. തോമസ്.എതിർ സ്ഥാനാർത്ഥി ആരായാലും ഇടതുപക്ഷം അവരെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസ്. വ്യക്തമാക്കി. ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മനായാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ആയിരിക്കുമെന്നും പാർട്ടിയുടെ പ്രചാരണ രീതികൾ എതിർ സ്ഥാനാർഥിയെ നോക്കിയല്ല തീരുമാനിക്കുന്നതെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ ഇടത് വിജയം സുനിശ്ചിതമാണെന്നും ജെയ്ക് വ്യക്തമാക്കി. അതേ സമയം നേമത്ത് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ […]

വനിതാ മതിൽ കെട്ടാനും മുദ്രാവാക്യം വിളിക്കാനും മാത്രം മതി സ്ത്രീകൾ, മത്സരിക്കാൻ വേണ്ട…! തെരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരോട് സി.പി.എമ്മിന് അയിത്തം ; പാർട്ടിയ്ക്ക് വേണ്ടി പ്രവർത്തിച്ച വനിതകളെ മാറ്റി നിർത്തി വീണാ ജോർജിനെയും പ്രതിഭാ ഹരിയേയും മത്സര രംഗത്ത് ഇറക്കിയതിൽ പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സി.പിഎമ്മിന് വേണ്ടി പ്രവർത്തിച്ച വനിതകൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയിത്തം കൽപ്പിച്ച് പാർട്ടി. പൊലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങിയ വനിതാ സഖാക്കൾ ഉണ്ടെന്ന് അഭിമാനം കൊള്ളുന്ന പാർട്ടി ഇതു പറഞ്ഞ് വോട്ട് വാങ്ങുമ്പോഴും മഹിളാ അസോസിയേഷൻ പ്രവർത്തകർക്ക് അവരർഹിക്കുന്ന അംഗീകാരം നൽകാൻ പാർട്ടി നേതാക്കൾ തയ്യാറാകുന്നില്ല. ഇത് പാർട്ടിയ്ക്കുള്ളിൽ തന്നെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ സീറ്റുകൾ പോലും വനിതാ പ്രവർത്തകർക്കു സിപിഎമ്മിന്റെ പട്ടികയിൽ ഇടമില്ല. പേരിന് വനിതകൾക്ക് സീറ്റ് നൽകുന്നതാകട്ടെ അസോസിയേഷന് പുറത്തുള്ളവർക്കും. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന വനിതകളെ […]

പുതുപ്പള്ളിയിൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക് ; പാർട്ടിയിലേക്കെത്തിയത് പതിറ്റാണ്ടുകളായി കോൺഗ്രസിനും ബി.ജെ.പിയ്ക്കും ഒപ്പം നിന്ന് പ്രവർത്തിച്ചവർ

തേർഡ് ഐ ബ്യൂറോ പുതുപ്പള്ളി : പതിറ്റാണ്ടുകളായുള്ള കോൺഗ്രസ്-ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി.പ്രവർത്തകരെ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് രക്തഹാരമണിയിച്ച് സ്വീകരിച്ചു. പരിയാരം വാർഡ് പ്രസിഡന്റും ,നാല് പതിറ്റാണ്ടായി കോൺഗ്രസ്സ് പ്രവർത്തകനുമായ ജേക്കബ് ജോസഫ്, കൊണ്‌ഗ്രെസ്സ് പ്രവർത്തകരായ ജോസിന തോമസ് ,വിനോദ് ,ജെറാർഡ് ,ജെയിംസ് മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ പ്രവർത്തകനും ബിഎംഎസ് ഭാരവാഹിയുമായ രാജപ്പൻ നായർ, പട്ടികജാതി മോർച്ച മണ്ഡലം ഭാരവാഹി സുരേഷ് ബാബു എന്നിവരാണ് കോൺഗ്രസ് ബിജെപി സംഘടനകളുടെ രാഷ്ട്രീയം ഉപേക്ഷിച്ച് […]

കാപ്പൻ യു.ഡി.എഫിലേക്ക്…..! എൽ.ഡി.എഫ് നീതികേട് കാണിച്ചു ; പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നും മാണി.സി.കാപ്പൻ

സ്വന്തം ലേഖകൻ കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഒടുവിൽ പ്രഖ്യാപനം. താനും തന്റെ കൂടെയുള്ളവരും ഇടതുമുന്നണി വിടുകയാണെന്ന് മാണി.സി കാപ്പൻ വ്യക്തമാക്കി. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കാണ് കാപ്പൻ ചുവട് മാറുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്നും, ഘടകകക്ഷിയായിട്ടായിരിക്കും യുഡിഎഫിൽ എത്തുകയെന്നും മാണി സി കാപ്പൻ അറിയിച്ചു. ‘എൽ ഡി എഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കും. ‘ മാണി സി കാപ്പൻ പറഞ്ഞു. കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും, ഒപ്പം പുതിയ പാർട്ടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിലേക്ക് എത്തുന്നതിന് മുന്നോടിയായി […]

മത്സരിക്കാൻ ‘കൈപ്പത്തി’വേണ്ട…! എന്ത് വന്നാലും പാലാ വിട്ടു കൊടുക്കില്ല, പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ പാലായിൽ തന്നെ മത്സരിക്കുമെന്ന് നിലപാടിൽ ഉറച്ച് മാണി സി.കാപ്പൻ. തെരഞ്ഞടുപ്പിൽ പാലാ സീറ്റ് എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി. എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാറിനോട് നിലവിലെ സംസ്ഥാനത്തെ സാഹചര്യം വിവരിച്ചതായും അദ്ദേഹം അനുഭാവപൂർണമായ നിലപാടാണ് കൈക്കൊണ്ടതെന്നും കാപ്പൻ വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുളള പ്രഫുൽ പട്ടേൽ നിലവിൽ ദോഹയിലാണ്. പട്ടേൽ തിരികെയെത്തിയ ശേഷം ശരദ്പവാറും അദ്ദേഹവുമായി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച […]