video
play-sharp-fill

വിമര്‍ശനങ്ങള്‍ ഫലം കണ്ടു; സത്യപ്തിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനം; 250-300 പേര്‍ മാത്രം വേദിയില്‍; ഇരുപതാം തീയതി വെകിട്ട് 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനമായി. എത്രപേരെ പങ്കെടുപ്പിക്കുമെന്നത് നാളെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചേക്കുമെന്നാണ് വിവരം. പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. തലസ്ഥാനം ട്രിപ്പിള്‍ ലോക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇടത് കേന്ദ്രത്തില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കാന്‍ മുന്നണിയില്‍ ധാരണയായത്. 600 റിലേറെ പേരെ പങ്കെടുപ്പിച്ചാല്‍ അത് […]

തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷനുകൾ നൽകും ; വോട്ട് പിടിക്കാൻ പെൻഷനും ശമ്പളവും നൽകാൻ മാത്രം കടമെടുക്കുന്നത് 4000 കോടി ; ഈ മാസം മാത്രം കടമെടുത്തത് 8000 കോടി ; വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം നടന്നടുക്കുമ്പോൾ താളം തെറ്റുന്നത് സർക്കാരിന്റെ വികസന പദ്ധതികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷനും പരിഷ്‌കരിച്ച ശമ്പശളവും നൽകാനാണ് സർക്കാർ തീരുമാനം. ഇതിന് വേണ്ടി മാത്രം 4,000 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭരണ തുടർച്ചയ്ക്ക് വേണ്ടിയുള്ള കടമെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ ഇനി അധികാരത്തിൽ വരുന്ന സർക്കാരിന്റെ ഏക ജോലി കടം തിരിച്ചടയ്ക്കൽ മാത്രമാകും. ഈ മാസം മാത്രം കടമെടുത്തിരിക്കുന്നത് എണ്ണായിരം കോടിയാണ്. വോട്ടു ലക്ഷ്യമിട്ട് ഈ മാസത്തെയും അടുത്ത മാസത്തെയും ക്ഷേമ പെൻഷൻ അടുത്ത മാസം 5 നു മുൻപ് ഒരുമിച്ചു […]

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ ; ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാൻ സാധ്യത : പ്രതീക്ഷയോടെ കേരളം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടത് സർക്കാരിന്റെ അവസാന ബജറ്റ് നാളെ. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയിലാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ക്ഷേമ പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ഒപ്പം വനിതകളുടെ ക്ഷേമത്തിനു കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ ബജറ്റിലുണ്ടാകും. ക്ഷേമ പെൻഷൻ തുക 100 രൂപ കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം സാമ്പത്തിക ബാധ്യത എത്ര തന്നെയായാലും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേരള പര്യടനത്തിൽ വിവിധ ജില്ലകളിൽ മുഖ്യമന്ത്രി […]