play-sharp-fill

കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടി; തടയാൻ എത്തിയ ഭാര്യയ്ക്കും ഒൻപത് വയസ്സുകാരി മകൾക്കും മര്‍ദ്ദനം ;പണവും,സ്വര്‍ണ്ണവും കവര്‍ന്നുവെന്നും പരാതി; നാലംഗ സംഘമാണ് അക്രമം നടത്തിയത്

തിരുവനന്തപുരം : കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടി.പാറശാല പരശുവയ്ക്കല്‍ സ്വദേശി അജിക്കാണ് വെട്ടേറ്റത്. അജിയുടെ ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനമേറ്റു. മൂന്നു പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ അജിയുടെ വീട് കയറിയായിരുന്നു ആക്രമണം. നാലംഗ കഞ്ചാവ് മാഫിയ സംഘം അജിയെ മര്‍ദ്ദിച്ചു.കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ചെവിക്കു വെട്ടുകയായിരുന്നു. അജിയെ ആക്രമിക്കുന്നത് കണ്ടു പിടിച്ചു മാറ്റാനെത്തിയ അജിയുടെ ഭാര്യ വിജിക്കും 9 വയസ്സുള്ള മകള്‍ക്കും മര്‍ദ്ദനമേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടില്‍ നിന്ന് […]