കളിച്ചുകൊണ്ടിരിക്കെ ബാറ്ററി വിഴുങ്ങി ; രണ്ടു വയസ്സുകാരന്റെ വയറ്റിൽ നിന്നും ബാറ്ററി പുറത്തെടുത്തു ; അപകടം ഒഴിവാക്കിയത് അടിയന്തര ചികിത്സ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കളിച്ചുകൊണ്ടിരിക്കെ ബാറ്ററി വിഴുങ്ങി. രണ്ട് വയസുകാരന്‍റെ വയറ്റില്‍ കുടുങ്ങിയ ബാറ്ററി പുറത്തെടുത്തു . നെയ്യാറ്റിന്‍കര മാര്‍ത്താണ്ഡം സ്വദേശിയായ ഋഷികേശിന്‍റെ വയറ്റില്‍ നിന്നുമാണ് എന്‍ഡോസ്കോപ്പിയിലൂടെയാണ് ബാറ്ററി പുറത്തെടുത്തത്. തിരുവനന്തപുരം നിംസ് ആശുപത്രിയിൽ നൽകിയ അടിയന്തര ചികിത്സയിലൂടെയാണ് ബാറ്ററി പുറത്തെടുക്കാനായത്. ഒന്നര സെന്‍റിമീറ്റര്‍ വ്യാസവും അഞ്ച് സെന്‍റിമീറ്റര്‍ നീളവുമുള്ള എവറെഡി പെന്‍സില്‍ ബാറ്ററിയാണ് ഋഷികേശിന്‍റെ വയറ്റിലുണ്ടായിരുന്നത്. വയറ്റില്‍ ഇതിന്‍റെ അറ്റം പൊടിഞ്ഞ നിലയിലായിരുന്നു. അടിയന്തര ചികിത്സ നടത്തിയതിനാലാണ് കുട്ടി രക്ഷപ്പെട്ടതെന്ന് നിംസ് മെഡിസിറ്റിയിലെ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ജയകുമാര്‍ പറയുന്നു. കുട്ടിയുടെ […]