ഏറ്റുമാനൂരിൽ ലതിക ഒത്തുതീർപ്പിലേക്ക്..! ലതിക കോട്ടയത്ത് വിമതയായേക്കും ; ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിനോട് സ്‌നേഹം മാത്രമെന്ന് ലതികാ സുഭാഷ് : ലതിക വഴങ്ങിയത് ഏ.കെ ആന്റണിയുടെ മധ്യസ്ഥതയിൽ

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂരിൽ സ്വതന്ത്രയായ മത്സരിക്കുമെന്ന് ഭീഷണിയുയർത്തിയ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാവ് ഏ.കെ ആന്റണിയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഏറ്റുമാനൂർ സീറ്റിന്റെ കാര്യത്തിൽ ലതികാ സുഭാഷ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്നാണ് ലഭിക്കുന്ന സൂചന. തിങ്കളാഴ്ച രാവിലെ കുമാരനെല്ലൂരിലെ ലതികാ സുഭാഷിന്റെ വീട്ടിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പ്രിൻസ് ലൂക്കോസിനെ രാജകുമാരാ എന്ന വിളിയോടുകൂടിയാണ് ലതിക സ്വീകരിച്ചത്. അനുനയ ചർച്ചകൾക്കായി എത്തിയ പ്രിൻസിനോട് ചാനൽ ക്യാമറകൾക്ക് മുൻപിൽ വിതുമ്പിക്കൊണ്ട് വൈകിപ്പോയെന്ന മറുപടിയാണ് ലതികാ […]

ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ല ;സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിന് അകത്തും പുറത്തും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിൽ നിലനിൽക്കുന്ന തർക്കങ്ങൾ ഒഴിവാക്കാനാണ് ഏറ്റുമാനൂർ മണ്ഡലം കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം […]

തല മൊട്ടയടിച്ച് ലതികാ സുഭാഷ്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ലതികാ സുഭാഷ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത് സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച്

സ്വന്തം ലേഖകന്‍ കോട്ടയം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ തല മുണ്ഡനം ചെയ്തു. 14 സീറ്റെങ്കിലും വനിതകള്‍ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ചു. തനിക്ക് സീറ്റ് തരാത്തത് കടുത്ത അനീതിയാണ്-ലതികാ സുഭാഷ് പറഞ്ഞു. പ്രീഡിഗ്രി കാലം മുതല്‍ 40 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൊടി നെഞ്ചേറ്റുന്ന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മര്യാദകേടാണെന്ന് ലതികയ്‌ക്കൊപ്പമുള്ള പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കോട്ടയം ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. ”2000 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകാലത്തും തന്റെ പേരുകേള്‍ക്കും. […]

ലതികാ സുഭാഷിനോട് കാണിക്കുന്നത് മര്യാദകേട്; 40 വര്‍ഷമായി കോണ്‍ഗ്രസിന്റെ പതാകയുമായി നടക്കുന്ന ലതികാ സുഭാഷിനെ വഞ്ചിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക; മക്കളാകാന്‍ പ്രായമുള്ളവര്‍ വരെ മൂന്ന് തവണ എംഎല്‍എയായി; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും സാമാന്യ മര്യാദ ഉണ്ടെങ്കില്‍ ലതികാ സുഭാഷിന് സീറ്റ് കൊടുക്കണം

ഏ.കെ ശ്രീകുമാർ ഏറ്റുമാനൂര്‍: പ്രീഡിഗ്രി കാലം മുതല്‍ 40 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൊടി നെഞ്ചേറ്റുന്ന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മര്യാദകേട്. കോട്ടയം ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. ”2000 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകാലത്തും തന്റെ പേരുകേള്‍ക്കും. പിന്നെ മറ്റാരെങ്കിലും വരും. 2011ല്‍ മലമ്പുഴയില്‍ പോയി മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞു. മത്സരിച്ചുതോറ്റ് അപവാദം കേട്ടാണ് തിരിച്ചുവന്നത്. മക്കളാകാന്‍ പ്രായമുള്ളവര്‍വരെ മൂന്നുതവണ എം.എല്‍.എമാരായി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷക്ക് പോലും അര്‍ഹിക്കുന്ന പരിഗണനയില്ലെങ്കില്‍ അപമാനിക്കുന്നതിന് തുല്യമാണത്. സ്ഥാനാര്‍ഥിപ്പട്ടിക വരുന്ന […]