പൊന്നമ്പല മേട്ടിലേക്ക് നാരായണ സ്വാമിയെ കടത്തിവിട്ടത് 3000 രൂപ കൈപ്പറ്റി..! സഹായിച്ചത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിലെ ജീവനക്കാർ..! രണ്ടു പേരെ അറസ്റ്റു ചെയ്തു..! വനം വകുപ്പിന് പങ്കില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊന്നമ്പല മേട്ടിലേക്ക് നാരായണ സ്വാമിയെ കടത്തിവിട്ടത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ (കെഎഫ്‌ഡിസി) ജീവനക്കാരാണെന്ന് വനം വകുപ്പ്.സംഭവത്തിൽ കെഎഫ്‌ഡിസി കോളനിയിലെ താമസക്കാരനായ രാജേന്ദ്രൻ കറുപ്പയ്യ (51), സാബു മാത്യു (49) എന്നിവരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. 3000 രൂപ കൈപ്പറ്റിയാണ് ജീവനക്കാർ നാരായണ സ്വാമിയെ സംരക്ഷിത വനമേഖലയിലേക്ക് കടത്തിവിട്ടത്. പ്രദേശവാസികളായതിനാൽ ഇടനിലക്കാർ വഴിയാണ് നാരായണ സ്വാമി ഇവരെ പരിചയപ്പെട്ടത്. പൈസ വാഗ്ദാനം ചെയ്തപ്പോൾ കടത്തിവിടാമെന്ന് സമ്മതിച്ചു. പൂജാ സാധാനങ്ങൾ കൊണ്ടുപോകാൻ […]

ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസിന് ഇന്ന് മന്ത്രിസഭായോഗം അംഗീകാരം നൽകും..!! ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതും, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും..! പരമാവധി ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമ ഭേഗതി ഓർഡിനൻസ് മന്ത്രിസഭായോഗം ഇന്ന് പരിഗണിക്കും. ഓർഡിനൻസിന് ഇന്ന് അംഗീകാരം നൽകിയേക്കും. ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതും, അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കും. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴ ഈടാക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. നിയമഭേദഗതിക്ക് ഡോ.വന്ദനയുടെ പേരിടണമെന്നാണ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്. സുരക്ഷാ […]

ആമസോണിലും പിരിച്ചുവിടൽ..! ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു..! മൂന്ന് മാസത്തിനിടെ പണിപോയത് 27000 പേർക്ക്..!

സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ . സാമ്പത്തിക അനിശ്ചിതത്വം കാരണം 9000 ത്തോളം ജീവനക്കാരെ പ്രിരിച്ചുവിടുമെന്ന് മാർച്ചിൽ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നും ജീവനക്കാർ പുറത്തായത് എന്നാണ് റിപ്പോർട്ട്. മെറ്റാ, ഗൂഗിൾ എന്നിവയുൾപ്പെടെ നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നുന്നുണ്ട്. ലോകമെമ്പാടുമുള്ള ടെക് ഓഹരികൾ ഇടിഞ്ഞതിനെ തുടർന്ന് ഏകദേശം 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജനുവരിയിൽ കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ കമ്പനി ഗണ്യമായ തോതിൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും, നിലവിൽ സാമ്പത്തിക […]

വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതിൽ വൈരാഗ്യം..! അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം..! കാരാപ്പുഴ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ പ്രീമിയർ ഭാഗത്ത് പുളിച്ചിപറമ്പിൽ വീട്ടിൽ രാധുൽ പി ലാൽജി (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി തന്റെ സമീപവാസിയായ യുവാവിനെ വേളൂർ മൈക്രോ ജംഗ്ഷൻ ഭാഗത്ത് വെച്ച് ചീത്ത വിളിക്കുകയും, ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയും ആയിരുന്നു. വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു, ഇതിന്റെ […]

‘ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ ? സർക്കാർ കോടതിക്കൊപ്പം നിൽക്കണം’..!! താനൂര്‍ ബോട്ട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ കേസെടുത്തതിൽ കടുത്ത സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് കോടതി പറഞ്ഞു. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുത്.അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണം.ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ ?. ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല.കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു.അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പരാമര്‍ശിച്ചു. അപകടത്തെക്കുറിച്ച് മലപ്പുറം കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. താനൂരിൽ അപകടത്തിൽപ്പെട്ട […]

‘ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ട്’..! രണ്ടാഴ്ച വീട്ടില്‍ കിടക്കട്ടെയെന്ന് കരുതി കാല്‍മുട്ട് തല്ലിത്തകര്‍ത്തു…! ആക്രമണം കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് ആണ്‍ വേഷത്തില്‍ എത്തി..! മരുമകളുടെ മൊഴി പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ടാണെന്ന നിഗമനത്തിലാണ് ക്ഷീരകര്‍ഷകയെ മരുമകളും അയല്‍വാസിയുമായ സുകന്യ ആക്രമിച്ചതെന്ന് പൊലീസ്. പാല്‍ വിറ്റുമടങ്ങവേ ക്ഷീരകര്‍ഷകയായ ബാലരാമപുരം ആറാലുംമൂട് പുന്നക്കണ്ടത്തില്‍ വയലുനികത്തിയ വീട്ടില്‍ വാസന്തി(63)യെയാണ് സുകന്യ ആക്രമിച്ചത്. കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് ആണ്‍ വേഷത്തില്‍ എത്തിയ സുകന്യ കമ്പിപ്പാര കൊണ്ട് ആക്രമിച്ച് വാസന്തിയുടെ കാല്‍മുട്ട് തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുകന്യയാണ് ഇതിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. വാസന്തിയുടെ രണ്ടാമത്തെ മകന്‍ രതീഷ് കുമാറിന്റെ […]

പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ; അറുപതിനായിരത്തിലേറെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ. വി.എല്‍. ജയപ്രകാശിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്..! പുരസ്കാരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മാനിക്കും !

സ്വന്തം ലേഖകൻ കോട്ടയം : ആതുരശുശ്രൂഷാരംഗത്ത് 33 വര്‍ഷത്തെ സേവനത്തിലൂടെ പതിനായിരങ്ങളുടെ ഹൃദയ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ജനകീയ ഡോ. വി.എല്‍. ജയപ്രകാശിന് തേർഡ് ഐ ന്യൂസിന്റെ ആദരവ്. തേർഡ് ഐ ന്യൂസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെയ് 14 ഞായറാഴ്ച വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിക്കും. അപൂർവവും സങ്കീർണവുമായ ഹൃദ്രോഗ ചികിത്സകൾ വിജയകരമായി നടത്തി പേരെടുത്ത ഡോക്ടറാണ് ജയപ്രകാശ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന 7 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ ഹൃദ്രോഗ ശസ്ത്രക്രിയ […]

പാന്റിന്റെ പോക്കറ്റിലിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു..! റെയിൽവേ കരാർ ജീവനക്കാരന് പരിക്ക്…!! സാരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോടാണ് സംഭവം. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിട്ടിരുന്ന ഫോൺ ആണ് പൊട്ടിത്തെറിച്ചത്. രാവിലെ ഏഴ് മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്. ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ ചാർജ് ചെയ്യുന്നതിനിടെ ഉപയോഗിക്കരുത് ഫോൺ ചാർജ് ചെയ്യുന്നതിനിടെ സംസാരിക്കുകയോ മറ്റെന്തെങ്കിലും രീതിയിൽ ഉപയോഗിക്കുകയോ ചെയ്താൽ മദർബോഡിന്മേലുള്ള സമ്മർദം വർദ്ധിക്കും. ഇത് ഫോണിന്റെ സർക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ഇതുകൊണ്ടാണ് ചാർജ് ചെയ്യുന്ന ഫോൺ ഉപയോഗിക്കുമ്പോൾ […]

തേർഡ് ഐ ന്യൂസ് ആറാം വയസിലേക്ക് ; മെയ് 14 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് തിരുനക്കര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനം സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും; 8 മണി മുതൽ പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേള; ആശംസകളുമായി മുഖ്യമന്ത്രിയും സ്പീക്കറും അടക്കമുള്ള പ്രമുഖർ !

സ്വന്തം ലേഖകൻ കോട്ടയം : തേർഡ് ഐ ന്യൂസ് ആറാം വയസിലേക്ക് കടക്കുകയാണ്. നിരവധി ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും , നീതിയുടേയും സത്യത്തിന്റെയും ഒപ്പം നിന്ന് വാർത്തകൾ ചെയ്ത് കോട്ടയത്ത് ഏറ്റവുമധികം വായനക്കാരുളള ഓൺലൈൻ മാധ്യമമാണ് ഇന്ന് തേർഡ് ഐ ന്യൂസ്. പിറന്നാൾ ആഘോഷ പരിപാടികളും സാംസ്കാരിക സമ്മേളനവും മെയ് 14 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , […]

മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം..! ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു..!

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു. പുലർച്ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തിൽ മുഴുവനായും തീപടർന്നു പിടിക്കുകയായിരുന്നു. അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. എഞ്ചിൻ ഓയിൽ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാൻ കാരണം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണക്കാൻ പരിശ്രമം നടക്കുകയാണ്. തീ […]