ഹെൽത്ത്, ഓട്ടോ, ട്രാവൽ ഇൻഷുറൻസുകൾക്ക് ജനുവരി ഒന്നു മുതൽ കെ വൈ സി നിർബന്ധം ; പോളിസികൾ കൃത്യമായും കാര്യക്ഷമമായും വിതരണം ചെയ്യാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കമ്പനികൾ

സ്വന്തം ലേഖകൻ ജനുവരി ഒന്നു മുതൽ എല്ലാ ഇൻഷുറൻസ് പോളിസികൾക്കും കെ വൈ സി നിർബന്ധമാക്കുന്നു. ജനുവരി ഒന്നുമുതൽ എടുക്കുന്ന ആരോഗ്യ ,വാഹന , ട്രാവൽ, ഹോം ഇൻഷുറൻസ് പോളിസികൾക്ക് പുതിയ നിബന്ധന ബാധകമാകും ജനുവരി ഒന്നിനു ശേഷം പുതുക്കുന്ന പോളിസികളും കെ വൈസി ബാധകമാണ് .ഇൻഷുറൻസ് ക്ലെയിം ഉണ്ടാകുമ്പോൾ മാത്രമാണ് ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ നിലവിൽ ആവശ്യപ്പെട്ടിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് തുകയെങ്കിൽ മാത്രമായിരുന്നു ഇത് ബാധകം . നിലവിലെ പോളിസി ഉടമകളിൽ നിന്ന് നിശ്ചിത സമയപരിധിക്കുള്ളിൽ കെ വൈ സി […]