video
play-sharp-fill

വിദ്യാർഥി കൺസെഷന് ഡിപ്പോകളിൽ ഇനി ക്യൂ നിൽക്കേണ്ട! കെഎസ്ആർടിസിയിൽ ജൂലൈ മുതൽ അപേക്ഷ ഓൺലൈൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിദ്യാർഥി കൺസെഷൻ അപേക്ഷ ജൂലൈ മുതൽ ഓൺലൈൻ വഴി. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്ലോഡ് ചെയ്താൽ കൺസെഷൻ കാർഡ് എപ്പോൾ ലഭിക്കുമെന്ന് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. ഡിപ്പോയിൽ എത്തി കൺസെഷൻ കാർഡ് കൈപ്പറ്റാം. അപേക്ഷയുടെ സ്റ്റാറ്റസ് അപേക്ഷകർക്ക് വെബ്സൈറ്റിൽനിന്ന് അറിയാനും സാധിക്കും. കെഎസ്ആർടിസി ഐടി സെല്ലാണ് ഇതിനായുള്ള സോഫ്റ്റ്വെയർ തയ്യാറാക്കിയത്. അതിനിടെ, ജൂൺ മുതൽ വിദ്യാർഥി കൺസെഷനുള്ള പ്രായപരിധി 25 വയസ്സ് എന്നത് നിർബന്ധമാക്കി. പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റെഗുലർ കോഴ്സ് പഠിക്കുന്നവർ തുടങ്ങിയ […]

” അങ്ങാടിയിൽ തോറ്റതിന് അമ്മയോട്”..! യാത്രക്കാരൻ ടിക്കറ്റെടുത്തില്ലെങ്കിൽ കണ്ടക്ടർക്ക് പിഴ; 5000 രൂപ വരെ പിഴ ഈടാക്കും; ഉത്തരവുമായി കെഎസ്ആർടിസി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാർ ടിക്കറ്റെടുക്കാതെ യാത്രചെയ്താൽ കണ്ടക്ടർക്ക് പിഴ. 5000 രൂപ വരെയാണ് കണ്ടക്ടറിൽ നിന്ന് ഈടാക്കുക. ഇതുസംബന്ധിച്ച് കെഎസ്ആർടിസി ഉത്തരവിറക്കി. കൂടാതെ സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും ബസ് നിർത്താതിരിക്കുക, സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതി തെളിഞ്ഞാലും പിഴയൊടുക്കേണ്ടതായി വരും. മുപ്പത്‌ യാത്രക്കാർവരെ സഞ്ചരിക്കുന്ന ബസിൽ ഒരാൾ ടിക്കറ്റെടുക്കാതിരുന്നാൽ 5000 രൂപയാണ്‌ പിഴ. 31 മുതൽ 47 വരെ യാത്രക്കാരുണ്ടെങ്കിൽ 3000 രൂപയും 48-ന് മുകളിൽ യാത്രക്കാരുണ്ടെങ്കിൽ 2000 രൂപയും. യാത്രക്കാരൻ ടിക്കറ്റെടുക്കാതിരുന്നാൽ നേരത്തെ […]

30 ശതമാനം നിരക്കിളവുമായി കെഎസ്ആർടിസി..!140 കിലോമീറ്ററിന് മുകളിലുള്ള ടേക്ക് ഓവർ റൂട്ടുകൾക്ക് ബാധകം ; നീക്കം അനധികൃത സ്വകാര്യബസ് സർവീസുകളെ നേരിടാൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടേക്ക് ഓവർ റൂട്ടുകളിൽ നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെ എസ് ആർ ടി സി. 30 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിന് മുകളിൽ ദൂരമുള്ള റൂട്ടുകളിൽ പുതിയതായി തുടങ്ങിയ ടേക്ക് ഓവർ ബസുകൾക്കാണ് ഇത് ബാധകമാകുക. നിരക്കിളവ് പ്രഖ്യാപിക്കുന്നതോടെ, ദീർഘദൂര യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് അടുപ്പിക്കാൻ സാധിക്കുമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ. കൂടാതെ സ്വകാര്യ ബസുകളുടെ അനധികൃത സർവീസിന് തടയിടാനും ഇതുവഴി സാധിക്കുമെന്നും കെഎസ്ആർടിസി വിലയിരുത്തുന്നു. കെ എസ് എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ […]

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ‘ ആംബുലൻസ് ‘ ആയി; യാത്രക്കിടെ അവശ നിലയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ച് കെഎസ്ആർടിസി

സ്വന്തം ലേഖകൻ എറണാകുളം: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സായി. പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയുടെ പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസാണ് ആംബുലന്‍സായി ചീറിപ്പാഞ്ഞത്. അങ്ങനെ തിരിച്ചുപിടിക്കാനായത് ഒരു ജീവന്‍. മല്ലപ്പള്ളിയില്‍നിന്നു പാലക്കാട്ടേയ്ക്കു പോകുന്നതിനിടെ യാത്രക്കാരിയായ യുവതി ബസില്‍ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ പ്രസാദ്, കണ്ടക്ടര്‍ ജുബിന്‍ എന്നിവര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയിലാക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആദ്യം അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സജ്ജീകരണങ്ങളുടെ അഭാവം മൂലം ഇവിടെ പ്രവേശിപ്പിക്കാനായില്ല. ഇതോടെ ബസ് ഒരു പെട്രോള്‍ പമ്പിൽ കയറ്റി തിരിച്ചശേഷം മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. […]

ഇനി കീശ കീറാതെ യാത്ര ചെയ്യാം…! കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ വെറും 100 രൂപയ്ക്ക് താമസം..! കിടിലന്‍ പാക്കേജുമായി കെഎസ്‌ആര്‍ടിസി

സ്വന്തം ലേഖകൻ കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പം യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുംമുണ്ടാകില്ല. എന്നാൽ പലരുടെയും പ്രശ്നം യാത്രകൾക്കായി ചിലവാകുന്ന തുകയാണ്. കൂടുതൽ ചിലവ് വരുന്നത് യാത്രകൾ താമസത്തിനാണ്. എങ്കിൽ ഇനി അത്തരം ഒരു ടെൻഷൻ വേണ്ടേ വേണ്ട?കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാറിൽ വെറും 100 രൂപയ്ക്ക് താമസിക്കുന്നതിനെ പറ്റി നിങ്ങള്‍ക്ക് ചിന്തിക്കാന്‍ ആകുമോ ? എങ്കില്‍ ലുറഞ്ഞ ചെലവില്‍ അത്തരമൊരു സൗകര്യം ഒരുക്കുകയാണ് കെഎസ്‌ആര്‍ടിസി. പഴയ ബസുകള്‍ നവീകരിച്ചാണ് യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്. ഒരു രാത്രിക്ക് ഒരാള്‍ക്ക് 100 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. […]

ബസുകള്‍ക്ക് പിന്നാലെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും കെ-സ്വിഫ്റ്റിന് ? ; തീരുമാനം ഭൂമിയും വ്യാപാര സമുച്ചയങ്ങളും വില്‍ക്കാൻ കെഎസ്‌ആര്‍ടിസി ആലോചിച്ചതിന് പിന്നാലെ; എതിർപ്പുമായി തൊഴിലാളി യൂണിയനുകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര കമ്പനിയായ കെ-സ്വിഫ്റ്റിന് ബസുകള്‍ക്ക് പിന്നാലെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളും കൈമാറാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം നഗരത്തിലെ കിഴക്കേക്കോട്ട, വികാസ്ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട് എന്നീ നാല് ബസ് സ്റ്റാന്‍ഡുകള്‍ സ്വിഫ്റ്റിന് കൈമാറാനാണ് നീക്കം നടക്കുന്നത്. ഭാവിയില്‍ സ്വിഫ്റ്റുകളുടെ പ്രവര്‍ത്തനം ഇവിടം കേന്ദ്രീകരിച്ചായിരിക്കും. അതേസമയം, മാനേജ്‌മെന്റിന്റെ നീക്കത്തോട് സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ക്ക് എതിര്‍പ്പുണ്ട്. അടുത്ത ആഴ്ച നടക്കുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രിയേയും മാനേജിങ് ഡയറക്ടറേയും യൂണിയനുകള്‍ വിയോജിപ്പ് അറിയിക്കും. തൊഴിലാളി വിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പണിമുടക്ക് […]

കെഎസ്‌ആര്‍ടിസിയിൽ ഫെബ്രുവരിയിലെ പകുതി ശമ്പളം നല്‍കി; സിഐടിയുവിനെ ചര്‍ച്ചയ്ക്ക് വിളിച്ച്‌ മന്ത്രി; ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ പകുതിയാണ് നല്‍കിയത്.സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയില്‍ നിന്നാണ് ശമ്പളം നല്‍കിയത്. അതേസമയം കെഎസ്‌ആര്‍ടിസി ശമ്പളവിതരണം സംബന്ധിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു നാളെ സിഐടിയുവുമായി ചര്‍ച്ച നടത്തും.ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സി.ഐ.ടി.യു നേതാക്കളെ അറിയിക്കും. ശമ്പളം ഒറ്റത്തവണയായി വേണ്ടവര്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗഡുക്കളായി നല്‍കുന്നതില്‍ ജീവനക്കാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് ഇത് […]

ആനവണ്ടിയിലെ ഉല്ലാസയാത്ര..! കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര ; കോട്ടയത്ത് നിന്നും മാർച്ച് മാസത്തിൽ നടക്കുന്ന കെഎസ്ആർടിസിയുടെ ടൂർ പാക്കേജിന്റെ വിശദ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ കോട്ടയം : കുറഞ്ഞ ചിലവിൽ സുരക്ഷിതമായി ഒരു യാത്ര പോകാനാഗ്രഹിക്കുന്നവർക്ക് കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകളിലേക്ക് ബുക്കിങ്ങ് ആരംഭിച്ചു. കോട്ടയത്ത് നിന്നും 2023 മാർച്ച് മാസത്തിൽ നടക്കുന്ന ടൂർ പാക്കേജുകളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞ ചിലവിൽ കപ്പൽ യാത്ര അടക്കം പാക്കേജുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നെഫർറ്റിറ്റി കപ്പൽയാത്ര. ഉച്ചക്ക് 1200 ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:30 ന് തിരിച്ചെത്തും . യാത്ര നിരക്ക് :2949 / ( 5 വയസ്സു മുതൽ 10 വയസ്സ് വരെ : 1249) നാലുമണിക്ക് ഷിപ്പ് […]

വേതാളത്തെ ചുമക്കലാവരുത് ഗതാഗത മന്ത്രിയുടെ പണി, തോളത്തു തൂക്കിയിട്ടിരിക്കുന്ന ആ വേതാളത്തിന്റെ വാക്ക് കേട്ടുകൊണ്ട് എന്തും വിളിച്ചു പറയാമെന്ന നില അവസാനിപ്പിക്കണം ‘; ആന്‍റണി രാജുവിനെതിരെ വീണ്ടും സിഐടിയു

സ്വന്തം ലേഖകൻ പത്തനംതിട്ട: കെഎസ്‌ആര്‍ടിസിയിലെ ശമ്പള വിവാദത്തില്‍ മന്ത്രി ആന്‍റണി രാജുവിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്‌ സിഐടിയു.വേതാളത്തെ വിക്രമാദിത്യന്‍ തോളത്തിട്ടപോലെ മന്ത്രി സിഎംഡിയെ ചുമക്കുന്നു.വിക്രമാദിത്യന്‍–വേതാളം കളി അവസാനിപ്പിക്കണമെന്നും കെഎസ്ആർടിഇഎ വർക്കിങ് പ്രസിഡന്റ് സി.കെ.ഹരികൃഷ്ണന്റെ പരിഹാസം. ‘കുറേ നാളുകളായി ഈ വിക്രമാദിത്യൻ–വേതാളം കളി കെഎസ്ആർടിസിയിൽ നടക്കുന്നു. അതങ്ങ് അവസാനിപ്പിച്ചേക്കണം. ഒരു വസ്തുതയുമായി പുലബന്ധമില്ലാതെ തോളത്തു തൂക്കിയിട്ടിരിക്കുന്ന ആ വേതാളത്തിന്റെ വാക്ക് കേട്ടുകൊണ്ട് എന്തും വിളിച്ചു പറയാമെന്ന നില അവസാനിപ്പിക്കണം’– ഹരികൃഷ്ണൻ പറഞ്ഞു. വകുപ്പില്‍ നടക്കുന്നതൊന്നും മന്ത്രി ആന്റണി രാജു അറിയുന്നില്ലെന്നും സിഐടിയു വിമര്‍ശനം ഉന്നയിച്ചു. കെഎസ്‌ആര്‍ടിസിയില്‍ […]

വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 50 കോടി വേണം, 2 വര്‍ഷത്തെ സാവകാശം തരണം; സര്‍ക്കാരിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല; കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍

സ്വന്തം ലേഖകൻ കൊച്ചി:വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ അന്‍പത് കോടിരൂപ വേണമെന്ന് കെഎസ്‌ആര്‍ടിസി. 23 പേര്‍ക്ക് ഇതുവരെ ആനുകൂല്യം നല്‍കി. ഇനി ആനുകൂല്യം നല്‍കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം വേണം. സര്‍ക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറില്‍ നിന്ന് യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. 978 പേര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കാനുണ്ട്.2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവരാണിത്.എന്നാല്‍ വിരമിച്ചവരില്‍ 924 പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേര്‍ക്കാണ് ആനുകൂല്യം നല്‍കാത്തത്.ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം. എല്ലാ മാസവും 5 നകം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍ ടി […]