
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തിരുവനന്തപുരം. മാർച്ച് 3ന് നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചു.
ഇത് സംബന്ധിച്ച റൂട്ടുകൾ ഉടൻ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളുടെ ബസുകൾ ലൈൻ അപ്പും പാർക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച തീരുമാനിച്ചു. ഭക്തർക്ക് ഈ സ്ഥലങ്ങളിൽ എത്തി യാത്ര ചെയ്യാം.
പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂർ മുൻപ് മുതൽ ബസുകൾ ലൈൻ അപ്പ് ചെയ്ത് നിർദ്ദിഷ്ട സ്ഥലങ്ങളിൽ പാർക്കിംഗ് ഏർപ്പെടുത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്ളൂർ, ശ്രീകാര്യം. എം.സി റോഡ്, പേരൂർക്കട എന്നീ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ഓർഡിനറി ബസുകൾ വികാസ് ഭവനിൽ നിന്ന് ഗവ.ലോ കോളേജ്, ബാർട്ടൻഹിൽ സ്കൂൾ ഗ്രൗണ്ട്, പാറ്റൂർ, വഞ്ചിയൂർ, ഉപ്പിടാംമൂട് പാലം, ഫോർട്ട് സ്കൂൾ,
എസ്.പി ഫോർട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷൻ, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവർ ബ്രിഡ്ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂർ മുൻപ് ലൈൻ അപ്പ് ചെയ്യുന്നതും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോർട്ട് നോർത്ത് സ്റ്റാൻ്റിൽ നിന്നും കയറ്റി സർവീസ് നടത്തുന്നതുമാണ്.
വികാസ് ഭവൻ, ഫോർട്ട് സ്കൂൾ, കിഴക്കേകോട്ട എന്നിവിടങ്ങളിൽ പാർക്കിംഗിന്റെയും ലൈനപ്പിന്റെയും ക്രമീകരണത്തിനായി ഓഫീസുകൾ പ്രവർത്തിക്കും.







