
അടൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാർഡിന്റെ കോൺക്രീറ്റ് പണികൾ നാളെ ആരംഭിക്കും. നാളെ മുതൽ അടുത്ത മാസം 20 വരെ ഡിപ്പോയിലേക്ക് ബസുകളുടെ പ്രവേശനം നിയന്ത്രിക്കും.
ഫാസ്റ്റ് പാസഞ്ചർ ഉൾപ്പടെ ദീർഘ ദൂരബസുകൾ ബസ് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് സമീപം നിറുത്തി യാത്രക്കാരെ കയറ്റിയിറക്കിയ ശേഷം സർവീസ് തുടരണം.
തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ തോംസൺ ബേക്കറിയുടെ മുൻ വശത്തായും കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ ഡിപ്പോയുടെ പ്രവേശന കവാടത്തിന് മുന്നിലും നിറുത്തി യാത്രക്കാരെ കയറ്റിയിറക്കി സർവീസ് നടത്തണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂർ വരെ വരുന്ന ഓർഡിനറി ബസുകൾ മാത്രം സ്റ്റാൻഡിൽ പ്രവേശിച്ച് അപ്പോൾ തന്നെ യാത്ര ആരംഭിക്കേണ്ടതാണ്. ബസ് സ്റ്റേഷനിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.







