പട്ടാപ്പകൽ കോട്ടയത്ത് ജ്വല്ലറിയിൽ നിന്നും ഒന്നര കിലോ സ്വർണം മോഷ്ടിച്ചത് ഊമയായി അഭിനയിച്ച് ഭിക്ഷ ചോദിച്ചെത്തി; അഞ്ചുവർഷങ്ങൾക്കു മുൻപ് നടന്ന മോഷണത്തിന് സമാനമായി കോട്ടയം നഗരത്തിൽ വീണ്ടും ഊമയുടെ മോഷണം..!! ചിട്ടി സ്ഥാപനത്തിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്നു; രണ്ടു കേസുകളിലേയും പ്രതി ഒരാളെന്ന് സൂചന
സ്വന്തം ലേഖകൻ കോട്ടയം : ഊമയായി അഭിനയിച്ച് ഭിക്ഷ ചോദിച്ചെത്തി യുവാവ് പട്ടാപ്പകൽ കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ നിന്നും ഒന്നര ലക്ഷം രൂപ കവർന്നു. കോട്ടയം ചന്തക്കവലയിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിലായിരുന്നു കവർച്ച. ഇവിടെ ഭിക്ഷ ചോദിച്ചെത്തിയ ആളാണ് ഒന്നര ലക്ഷം രൂപയുമായി കടന്ന് കളഞ്ഞത്. അഞ്ച് വർഷം മുൻപ് നഗരത്തിലെ ജ്വലറിയിൽ നിന്നും ഒന്നര കിലോ സ്വർണ്ണം തട്ടിയെടുത്തതും ഇതേ രീതിയിലായിരുന്നു. നാളുകൾക്കിപ്പുറം ഇന്നും സമാനമായ രീതിയിലാണ് കോട്ടയം നഗരത്തിൽ മോഷണം നടന്നത്. രണ്ടു കേസുകളിലേയും പ്രതി ഒരാൾ തന്നെയാണെന്നാണ് സൂചന […]