video
play-sharp-fill

ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണ, കൊലപാതകക്കേസിൽ പരസ്യ വിചാരണയാകാം..! കൂടത്തായി കേസിൽ തുറന്ന കോടതിയിൽ വിചാരണ വേണമെന്ന് മുഖ്യപ്രതി ജോളി..! ഹർജി ഹൈക്കോടതി തളളി

സ്വന്തം ലേഖകൻ കൊച്ചി: കൂടത്തായി കേസിൽ തുറന്നകോടതിയിലെ വിചാരണ വേണമെന്ന മുഖ്യപ്രതി ജോളിയുടെ ഹർജി ഹൈക്കോടതി തളളി. ബലാത്സംഗക്കേസിലോ തീവ്രവാദക്കേസിലോ ആണ് രഹസ്യ വിചാരണയെന്നും തന്‍റെ കാര്യത്തിൽ കൊതപാതകക്കേസായതിനാൽ പരസ്യവിചാരണയാകാമെന്നുമായിരുന്നു ജോളിയുടെ നിലപാട്. എന്നാൽ സാക്ഷികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് രഹസ്യവിചാരണ നിശ്ചയിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതിന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ഭയം കൂടാതെ സാക്ഷികൾക്ക് കോടതിയിലെത്തി സത്യം ബോധിപ്പിക്കാനാണ് അവസരമൊരുക്കുന്നതെന്നും സർക്കാ‍ർ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് ജോളിയുടെ ഹർജി സിംഗിൾ ബെഞ്ച് തളളിയത്.

ഷാജുവിനെ കൊന്ന് ആശ്രിത നിയമനം വഴി സർക്കാർ ജോലി നേടിയെടുക്കാനും പിന്നീട് ജോൺസനെ കല്ല്യാണം കഴിക്കാനും പ്ലാനിട്ടിരുന്നു ; ജോളിയുടെ മോഹങ്ങൾ തകർന്ന് വീഴുമ്പോൾ ഭർത്താവ് മാപ്പു സാക്ഷിയും ജോൺസൺ പ്രോസിക്യൂഷൻ സാക്ഷിയുമാകാൻ സാധ്യത ; തഹസിൽദാർ ജയശ്രീയും കുടുങ്ങും ;സിലിയുടെ ആഭരണങ്ങൾ മാത്യൂ വഴി മാറ്റി വാങ്ങാനുള്ള സാധ്യത തേടി പോലീസ്

  സ്വന്തം ലേഖിക താമരശ്ശേരി : കൂടത്തായി കൊലപാതകങ്ങളിൽ മരണപ്പെട്ട സിലിയുടെ സ്വർണ്ണാഭരണങ്ങൾ കാണാതായത് സംബന്ധിച്ച ദുരൂഹത ഇതുവരെയും മറനീക്കി പുറത്ത് വന്നില്ല. സിലി മരണസമയത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ ജോളി രണ്ടാംപ്രതിയായ മാത്യു മുഖേന മാറ്റിവാങ്ങിയതാവാൻ ഇടയുണ്ടെന്ന് കസ്റ്റഡി റിപ്പോർട്ട്. ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു എന്ന ഷാജി (44) യെ സിലി വധക്കേസിൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശം. ബി എസ് എൻ എൽ […]

കേരളത്തെ ഞെട്ടിച്ച കൂടത്തായി കേസിലെ മുഴുവൻ അന്വേഷണ ഉദ്യോഗസ്ഥർക്കും ഗുഡ് സർവീസ് എൻട്രി

  സ്വന്തം ലേഖകൻ വടകര: കേരള പോലീസ് ചരിത്രത്തിൽ ഏറ്റവും സങ്കീർണ്ണമായ കേസായി കോഴിക്കോട് കൂടത്തായിയിലെ കൂട്ടകൊലപാതകങ്ങൾ. സംഭവത്തിന്റെ ചുരുൾ അഴിക്കാൻ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾ റൂറൽ എസ്പിയുടെ ഗുഡ് സർവീസ് എൻട്രി നൽകിയിരിക്കുകയാണ്. കേസിൽ ഭാഗമായ പോലീസ് ഡ്രൈവർ ഉൾപ്പടെയുള്ള 15 ഉദ്യോഗസ്ഥർക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ച റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മയിൽ, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നൽകിയ അഡീഷണൽ എസ്പി സുബ്രഹ്മണ്യൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ ഹരിദാസൻ, എസ്ഐ ജീവൻ […]

ഷാജു എടുത്തു തന്ന അരിഷ്ടം ഞാൻ സിലിയ്ക്ക് കൊടുത്തു ; ഫുഡ് സപ്ലിമെന്റായ ഗുളികയിൽ സയനൈഡ് പുരട്ടി ; കുടിക്കാനായി നല്കിയ വെള്ളത്തിൽ സയനൈഡ് കലർത്തി ; സിലിയുടെ മരണം ഉറപ്പാക്കിയത് വെളിപ്പെടുത്തി ജോളി ; അമ്പരപ്പോടെ പോലീസ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കേസിലെ പ്രതിയായ ജോളി രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുടെ മരണം ഉറപ്പാക്കിയത് എങ്ങനെയെന്ന് വിശദീകരിച്ചു .മരുന്നിൽ സയനൈഡ് കലർത്തി സിലിയെ വധിക്കാൻ ശ്രമിച്ച സംഭവം കോടഞ്ചേരി പുലിക്കയത്തെ ഷാജു സഖറിയാസിന്റെ വീട്ടിൽ നടന്ന തെളിവെടുപ്പിലാണ് ജോളി വിശദീകരിച്ചത് . സിലി വധത്തിനായി മാസങ്ങളെടുത്തു നടത്തിയ ആസൂത്രണത്തിന്റെ വിവരങ്ങളാണ് ഇന്നലെ കോടഞ്ചേരിയിലും താമരശ്ശേരിയിലും കോഴിക്കോട് നഗരത്തിലുമായി നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ശേഖരിച്ചത്. ‘ഈ ഭിത്തിയലമാരയിൽ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്. ഞാനത് സിലിക്കു കൊടുത്തു’- […]

ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചത് സയനൈഡ് തന്നെ ; ഫോറൻസിക് ലാബിന്റെ സ്ഥിരീകരണം ; കുരുക്കു മുറുക്കി പോലീസ്

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. കാറിലുണ്ടായിരുന്നത് മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധനയിൽ തെളിഞ്ഞു. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം കണ്ണൂരിലെ ഫൊറൻസിക് ലാബിൽ ഇന്നലെയായിരുന്നു പരിശോധന. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ്. സയനൈഡ് കാറിൽ സൂക്ഷിച്ചതായി നേരത്തെ ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇത് അനുസരിച്ചാണ് കാറിൽ സംഘം പരിശോധന നടത്തിയത്. പൊന്നാമറ്റം വീടിനു സമീപത്തെ ഒരു വീട്ടിലായിരുന്നു കാർ. കാറിൽഡ്രൈവർ […]

സിലിയ്ക്ക് സയനൈഡ്‌ നൽകിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ കാർ ഓടിച്ചത് ജോളിതന്നെ ; മരണം ഉറപ്പാക്കാനായി തൊട്ടടുത്ത ആശുപത്രികൾ ഒഴിവാക്കി 10 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലെത്തിച്ചു

സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി മരണപരമ്പരയിൽ ജോളിയുടെ കൺമുന്നിൽ നടന്ന സിലിയുടെ മരണം വിവരിയ്ക്കുമ്പോൾ ജോളിയുടെ മുഖത്ത് ഒരു ഭാവഭേദവുമില്ല. മരണം ഉറപ്പാക്കാനായി സിലിയെ ആശുപത്രിയലെത്തിക്കുന്നത് ജോളി തന്ത്രപൂർവം വൈകിപ്പിച്ചു. താമരശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹോദരൻ സിജോ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂർവം വൈകിച്ചുവെന്ന് പറയുന്നു. അപസ്മാരമാകാമെന്നു പറഞ്ഞ് ഭർത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയിൽ കിടന്നു. ജോളി സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് സിലിയെ ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടു പോയത്. […]

പ്രെഫസർ ജോളിയുടെ ജീവിതം ജോളിയായിട്ട് തന്നെ ; കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കുമായി പതിനൊന്നു തവണ യാത്ര നടത്തി ; യാത്രയിൽ കൂട്ട് സുഹൃത്തായ അധ്യാപകൻ ; ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോയത് ജോൺസനൊപ്പം ; ജോളിക്കൊപ്പം ജോളിയാകാൻ പോയവരും കുടുങ്ങും

സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിൽ ഇപ്പോൾ ചർച്ച ജോളിയുടെ യാത്രകളാണ്. മാത്യുവിനും ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണും പുറമേ ജോളിയുടെ സൗഹൃദ പട്ടികയിലേക്ക് ഒരു അദ്ധ്യാപകൻ കൂടി ഇപ്പോൾ കടന്നുവന്നിരിക്കുകയാണ്.ഇവരുടെ കേരളത്തിന് പുറത്തേക്കുള്ള യാത്രകളേ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. സുഹൃത്തായ അദ്ധ്യാപകനും ബന്ധു എംഎസ് മാത്യുവിനും ഒപ്പം ജോളി നിരവധി തവണ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിനൊന്നു തവണ ഇങ്ങിനെ യാത്ര ചെയ്ത ജോളി ഇവിടെ താമസിക്കുകയും ചെയ്തു. അദ്ധ്യാപക പരിശീലനത്തിനെന്ന് പറഞ്ഞായിരുന്നു എത്തിയിരുന്നത്. അദ്ധ്യാപകവൃത്തിയുടെ ഭാഗമായിട്ടുള്ള […]

റാണിയെക്കുറിച്ച് ചോദിച്ചാൽ ജോളിയ്ക്ക് മൗനമാണ് ; മൊബൈൽ ഫോണിൽ നിറയെ ഉറ്റ സുഹൃത്തുമായുള്ള ചിത്രങ്ങൾ ;ആ ബന്ധത്തിന്റെ ചുരുളഴിക്കാനൊരുങ്ങി പോലീസ്

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ മുഖ്യ പ്രതിയായ ജോളിയുടെ ഉറ്റ സുഹൃത്ത് റാണിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. റാണിക്ക് ജോളിയുമായി അടുത്ത ബന്ധമാണെന്നും പൊലീസ് പറയുന്നു. എൻ.ഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന ഇവരെചോദ്യം ചെയ്താൽ ജോളിയുടെ എൻ.ഐടി ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകൾ കിട്ടുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈൽ ഫോണിൽ നിന്നാണ് റാണിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. റാണിയെക്കുറിച്ചുള്ള ഒരു വിവരവും നൽകാൻ ജോളി തയാറായിട്ടില്ല. തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻ.ഐ.ടിയിൽ നടന്ന […]

റോജോയുടേയും റെഞ്ചിയുടേയും ഡിഎൻഎ പരിശോധന ഇന്ന് ; കൂടുതൽ തെളിവുകൾ തേടി പോലീസ്

സ്വന്തം ലേഖിക വടകര : കൂടത്തായി കൊലക്കേസുമായി ബന്ധപ്പെട്ട് റോജോയുടെയും റെഞ്ചിയുടെയും ഡിഎൻഎ പരിശോധന ഇന്ന് നടക്കും. കല്ലറയിൽ നിന്ന് ശേഖരിച്ച ശരീരാവശിഷ്ടങ്ങൾ കുടുംബാംഗങ്ങളുടേത് തന്നെയാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഡിഎൻഎ പരിശോധന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്. റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കൽ പൂർത്തിയായി. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂർ സമയമെടുത്താണ് അന്വേഷണ സംഘം ഇരുവരിൽ നിന്നും മൊഴി എടുത്തത്. പൊന്നാമറ്റം ടോം തോമസിന്റെയും അന്നമ്മയുടെയും മക്കളായ റോജോക്കും റെഞ്ചിക്കും തങ്ങളുടെ മാതാപിതാക്കളുടെയും സഹോദരൻ റോയി തോമസിന്റെയും മരണത്തിൽ തോന്നിയ സംശയമാണ് […]

കൊലപാതകവും വിവാഹവും ലഹരിയായിരുന്നു ; മൂന്നാം വിവാഹം തകർത്ത് പോലീസ് ; കൊലകൾ ഏറ്റ് പറഞ്ഞ് ജോളി

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് കൊലകളും ചെയ്തത് താനാണെന്നും ഓരോ മരണവും കാണുന്നതും വിവാഹം കഴിക്കുന്നതും ലഹരിയുള്ള അനുഭവമായിരുന്നെന്നും ജോലി പറയുന്നു. കൊടുംക്രിമിനലാണ് ജോളി അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ടാണ് ജോളിയുടെ ഓരോ വെളിപ്പെടുത്തലുകളും. ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുന്നെന്നും പൊലീസ് എത്തുന്നത് കാത്തിരുന്നെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി. അറസ്റ്റിലാകുന്നതിന്റെ തലേന്ന് ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കണ്ടിരുന്നെന്ന് വടകര റൂറൽ എസ്.പി കെ.ജി സൈമൺ പറഞ്ഞു. പൊലീസ് സ്റ്റേഷന് മുന്നിലൂടെ ജോളി പോകുന്നത് അറിഞ്ഞിരുന്നു. പരമാവധി തെളിവുകൾ അവർ നശിപ്പിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. […]