പ്രെഫസർ ജോളിയുടെ ജീവിതം ജോളിയായിട്ട് തന്നെ ; കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കുമായി പതിനൊന്നു തവണ യാത്ര നടത്തി ; യാത്രയിൽ കൂട്ട് സുഹൃത്തായ അധ്യാപകൻ ; ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോയത് ജോൺസനൊപ്പം ; ജോളിക്കൊപ്പം ജോളിയാകാൻ പോയവരും കുടുങ്ങും

പ്രെഫസർ ജോളിയുടെ ജീവിതം ജോളിയായിട്ട് തന്നെ ; കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കുമായി പതിനൊന്നു തവണ യാത്ര നടത്തി ; യാത്രയിൽ കൂട്ട് സുഹൃത്തായ അധ്യാപകൻ ; ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോയത് ജോൺസനൊപ്പം ; ജോളിക്കൊപ്പം ജോളിയാകാൻ പോയവരും കുടുങ്ങും

Spread the love

സ്വന്തം ലേഖിക

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിൽ ഇപ്പോൾ ചർച്ച ജോളിയുടെ യാത്രകളാണ്. മാത്യുവിനും ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണും പുറമേ ജോളിയുടെ സൗഹൃദ പട്ടികയിലേക്ക് ഒരു അദ്ധ്യാപകൻ കൂടി ഇപ്പോൾ കടന്നുവന്നിരിക്കുകയാണ്.ഇവരുടെ കേരളത്തിന് പുറത്തേക്കുള്ള യാത്രകളേ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.

സുഹൃത്തായ അദ്ധ്യാപകനും ബന്ധു എംഎസ് മാത്യുവിനും ഒപ്പം ജോളി നിരവധി തവണ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിനൊന്നു തവണ ഇങ്ങിനെ യാത്ര ചെയ്ത ജോളി ഇവിടെ താമസിക്കുകയും ചെയ്തു. അദ്ധ്യാപക പരിശീലനത്തിനെന്ന് പറഞ്ഞായിരുന്നു എത്തിയിരുന്നത്. അദ്ധ്യാപകവൃത്തിയുടെ ഭാഗമായിട്ടുള്ള അനിവാര്യയാത്ര എന്നു പറഞ്ഞ് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങളിൽ വീട്ടുകാർക്ക് ഫോൺ വിളിക്കുന്നതിന് പോലും നിയന്ത്രണവും ജോളി വെച്ചിരുന്നു. വസ്ത്രങ്ങൾ വാങ്ങുക, സ്ഥലം കാണുക എന്നിവയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് ജോളിയുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 യാത്രകളിൽ രണ്ടു തവണ ചെന്നൈയിലെ സുഹൃത്തായ അദ്ധ്യാപകൻ കൂടെയുണ്ടായിരുന്നു. രണ്ടു തവണ മാത്യൂവും ജോളിക്കൊപ്പം യാത്ര ചെയ്തു. യാത്രയ്ക്ക് രണ്ടു ദിവസം പരിശീലനത്തിന് രണ്ടു ദിവസം എന്ന രീതിയിൽ വിശ്വസിപ്പിച്ചായിരുന്നു യാത്രകൾ. ഇതിന് പുറമേയാണ് ബിഎസ്എൻഎൽ ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്ക് ഒപ്പം ഊട്ടിയിലും കൊടൈക്കനാലിലും പോയത്. അതേസമയം സ്ഥലം കാണൽ, വസ്ത്രവും സൗന്ദര്യവസ്തുക്കൾ വാങ്ങലും ആയിരുന്നു ഇതിന്റെ ലക്ഷ്യമെന്ന ജോളിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

വെറും യാത്രയ്ക്ക് അപ്പുറത്ത് കൂടുതൽ സൗഹൃദങ്ങളോ മറ്റെന്തെങ്കിലും ലക്ഷ്യമോ ജോളിക്ക് ഉണ്ടായിരുന്നതായി പോലീസ് പരിശോധിക്കുന്നുണ്ട്്. സംഭവത്തിൽ ജോളി കൊലപ്പെടുത്തിയ ആറു പേരുടെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളാണ് പോലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. മറ്റുള്ള കേസുകളിലും ജോളി പ്രതിയാണെന്ന് കണ്ടെത്തിയിരിക്കുന്നതിനാൽ ഇതിലെല്ലാം ജോളിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ തടസ്സമുണ്ടാകില്ല. ഒരു കേസ് തീരുന്ന മുറയ്ക്ക് അടുത്ത കേസിൽ അറസ്റ്റു ചെയ്ത് കസ്റ്റഡിയിൽ വാങ്ങും. അതിനിടയിൽ ചോദ്യം ചെയ്യലിനോട് ജോളി നിസഹകരണം കാട്ടുകയും ചെയ്തു.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ഇവർ പറഞ്ഞതിനെ തുടർന്ന് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ പരിശോധനയിൽ കാര്യമായ പ്രശ്നം കണ്ടെത്തിയില്ല. ഇതോടെ ശാരീരിക ബുദ്ധിമുട്ട് പറഞ്ഞ് ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു നിൽക്കാനുള്ള ശ്രമമാണ് ജോളി നടത്തുന്നതെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.

പ്രതികളായ ജോളി, എംഎസ് മാത്യൂ, പ്രജികുമാർ എന്നിവരെ ഇന്ന് വൈകിട്ട് താമരശ്ശേരി കോടതിയിൽ ഹാജരാക്കും. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളിൽ നിന്നും കൂടുതൽ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്നും ഇതിനായി കൂടുതൽ ചോദ്യം ചെയ്യൽ നടത്തേണ്ടതുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ജോളിയെ പരമാവധി ദിവസം കസ്റ്റഡിയിൽ വെയ്ക്കാനുള്ള നിയമപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.