video
play-sharp-fill

തല അറുത്തുവെച്ചാലും കുലുങ്ങാത്ത കഠിനഹൃദയരുടെ മുന്നില്‍ ലതിക തല മുണ്ഡനം ചെയ്തിട്ട് കാര്യമുണ്ടോയെന്ന് കോടിയേരി; വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മ തെരുവില്‍ തല മുണ്ഡനം ചെയ്തത് വിശാലഹൃദയരായ സഖാക്കള്‍ കണ്ടില്ലേയെന്ന് സോഷ്യല്‍മീഡിയ; ലതികാ സുഭാഷിന്റെ മൊട്ടയടി പ്രചരണ ആയുധമാക്കിയ സഖാക്കള്‍ക്ക് തിരിച്ചടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വിഷയത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ മക്കള്‍ക്ക് നീതി ലഭിക്കാന്‍ പോരാടുന്ന വാളയാറിലെ അമ്മ തെരുവില്‍ തലമുണ്ഡനം ചെയ്തത് വിശാല ഹൃദയരായ സഖാക്കള്‍ കണ്ടില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഒരു കാല് ഡല്‍ഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാല്‍ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി മുരളീധരന്റെ പോരാട്ടമെന്നും കോടിയേരി പറഞ്ഞു. കരുത്തനെങ്കില്‍ മുരളി എം.പി […]

ചുവടുപിഴയ്ക്കാതെ പ്രചരണം മുന്നോട്ട് കൊണ്ടുപോകാൻ ഉറച്ച് സി.പി.എം : തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം കോടിയേരിക്ക് ; അധികാരം ലഭിച്ചാൽ സിപിഎമ്മിന്റെ തക്കോൽ സ്ഥാനത്ത് കോടിയേരി : ഭരണത്തുടർച്ച ഉറപ്പാക്കാൻ യെച്ചൂരിയടക്കമുള്ള ദേശീയ നേതാക്കൾ കേരളത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിറഞ്ഞ് നിൽക്കുന്ന വിവാദങ്ങൾക്കിടയിൽ സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കാൻ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് സി.പി.എം. ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം പാർട്ടി നൽകിയിരിക്കുന്നത് കോടിയേരി ബാലകൃഷ്ണന്. സിപിഎം അധികാരത്തിൽ എത്തിയാൽ പാർട്ടിയുടെ തലപ്പത്തേക്ക് കോടിയേരി തിരിച്ചെത്തും. ഭരണം ഉറപ്പിക്കാനുള്ള ചുമതല പിണറായി വിജയൻ ഏൽപ്പിക്കുന്നത് കോടിയേരിയെയാണ്. പ്രത്യേകിച്ച് തിരുവനന്തപുരം പിടിക്കാനുള്ള ചരിത്ര ദൗത്യം. തലസ്ഥാനത്ത് കൂടുതൽ സീറ്റ് കിട്ടിയാൽ അധികാരം കിട്ടുന്നതാണ് കേരളത്തിന്റെ ചരിത്രം. ഇത് മുൻനിർത്തിയാണ് കോടിയേരിയ്ക്ക് പ്രചാരണ ചുമതല നൽകിയിരിക്കുന്നത്. പ്രചാരണം നടത്താനുള്ള ‘ആക്ഷൻ പ്ലാൻ’ സിപിഎം. […]

മൂത്തമകന്റെ വിവാഹത്തിൽ കോടിയേരിയുടെ ഭാര്യ പങ്കെടുത്തത് സ്വർണ്ണ നൂൽ ചേർത്ത് നെയ്ത പട്ടുസാരിയും 35 ലക്ഷത്തിന്റെ ആഭരണങ്ങളും അണിഞ്ഞ് ; മൂന്നു ദിവസത്തെ വിവാഹാഘോഷത്തിൽ പങ്കെടുത്തവരിൽ സ്വർണ്ണ-വജ്ര വ്യാപാരികളും ദാവൂദ് ഇബ്രാഹിമിന്റെ കൈയാളുകളും : കോടിയേരി കുടുംബത്തെ പൂട്ടാൻ ബിനോയ് കോടിയേരിയുടെ വിവാഹവും ആയുധമാക്കി കേന്ദ്ര ഏജൻസികൾ

സ്വന്തം ലേഖകൻ കൊച്ചി: കോടിയേരി കുടുംബത്തെ പൂട്ടാൻ പന്ത്രണ്ടുവർഷം മുൻപ് നടന്ന ബിനോയ് കോടിയേരിയുടെ വിവാഹ മഹാമഹവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ, ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലിൽ നടന്ന ആഡംബര വിവാഹമാണ് ഇപ്പോൾ വിവാദങ്ങൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുന്നത്. വി എസ്. അച്യുതാനന്ദൻ സർക്കാരിൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബിൽ ഏപ്രിൽ 11 മുതൽ 13 വരെ മൂന്നു ദിവസമായാണ് ബിനോയ് കോടിയേരിയുടെ വിവാഹാഘോഷങ്ങൾ നടന്നത്. വൻബിസിനസുകാരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരും സ്വർണ വജ്ര വ്യാപാരികളും അടക്കം […]

കോടിയേരിയുടെ അളിയനാണെങ്കിൽ ടെൻഡർ വേണ്ടേ വേണ്ട…! വിവാദങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന കോടിയേരി കുടുംബത്തിന് രണ്ടേകാൽ കോടിയുടെ കൈ സഹായം ; തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ വിനോദിനിയുടെ സഹോദരന്റെ കമ്പനിയ്ക്ക് കരാർ നൽകിയത് ടെൻഡർ വിളിക്കാതെ : തെരഞ്ഞെടുപ്പുകാലത്ത് കോടിയേരി കുടുംബം വിവാദത്തിൽ മുങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണ കടത്തും മയക്കുമരുന്ന് കേസുകളുമുൾപ്പെടെ നിരവധി വിവാദങ്ങളിൽ കുടുങ്ങിയ കോടിയേരി കുടുംബം വീണ്ടും വിവാദങ്ങളിലേക്ക്.  കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ ജനറൽ മാനേജരായിട്ടുള്ള കമ്പനിക്ക് തിരുവനന്തപുരം നഗരസഭ ചട്ടം ലംഘിച്ച് രണ്ടേകാൽ കോടിയുടെ കരാർ നൽകിയതാണ് പുതിയ വിവാദങ്ങൾക്ക് ഇപ്പോൾ വഴിയൊരുക്കിയിരിക്കുന്നത്. വിനോദിനിയുടെ സഹോദരൻ വിനയകുമാർ ജനറൽ മാനേജരായ കൊല്ലം ആസ്ഥാനമാക്കിയിട്ടുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിനാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തുക നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. സാധാരണ ഗതിയിൽ ടെൻഡർ വിളിച്ച് […]

സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ഐ ഫോൺ വിവാദം : സന്തോഷ് ഈപ്പനെ അറിയില്ല, ഒരു ഐഫോണും വാങ്ങിയിട്ടില്ല :എല്ലാ ആരോപണങ്ങളും നിഷേധിച്ച് വിനോദിനി രംഗത്ത് ; ഞാൻ ഫോൺ നൽകിയത് സ്വപ്‌നയ്ക്കാണെന്ന പ്രതികരണവുമായി സന്തോഷ് ഈപ്പനും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം പാർട്ടിയേയും കോടിയേരി ബാലകൃഷ്ണനെയും പ്രതിസന്ധിയിലാക്കി ഐഫോൺ വിവാദം.സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞു.ഒപ്പം ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുള്ള നോട്ടീസ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്നും വിനോദിനി വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അപ്പോഴാണ് ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ വിനോദിനി രംഗത്തെത്തിയിരിക്കുന്നത്. ഐ ഫോൺ വിനോദിനിയ്ക്ക് നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു.ഐ […]

മകന് പിന്നാലെ അമ്മയും അകത്തേയ്‌ക്കോ…? സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ 1.13 ലക്ഷത്തിന്റെ ഐഫോൺ കോടിയേരിയുടെ ഭാര്യയുടെ കൈവശം ; സ്വർണ്ണക്കടത്ത് വിവാദമാകുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാർഡും കണ്ടെത്തി: ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനിയ്ക്ക് കസ്റ്റംസിന്റെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി: യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിലൊന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ കൈവശം. ഇതുമായി ബന്ധപ്പെട്ട് വിനോദിനിയ്ക്ക് കസ്റ്റംസ് നോട്ടീസ് നൽകി. അടുത്ത ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സന്തോഷ് ഈപ്പൻ നൽകിയ ആറ് ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്നും കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാർഡും കണ്ടെത്തിയിട്ടുണ്ട്. ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് സിംകാർഡ് കണ്ടത്തിയത്. സന്തോഷ് ഈപ്പൻ വാങ്ങിയ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഐഫോണാണ് […]

കേസിൽ നിന്നും പിന്മാറരുതെന്ന് ആദ്യം തന്നോട് പറഞ്ഞത് അവരായിരുന്നു, പിന്നീട് അവർ തന്നെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു ; ബാർ കോഴക്കേസിൽ പിണറായിക്കും കോടിയേരിക്കുമെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാർ കോഴക്കേസിൽ തന്നോട് പിന്മാറരുതെന്ന് പറഞ്ഞത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായിരുന്നു. എന്നാൽ ഇവർ തന്നെ കേസ് ഒത്തുതീർപ്പാക്കനാണ് ശ്രമിച്ചത്. ബാർ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരേ ഗുരുതര ആരോപണവുമായി ബാർ ഉടമ ബിജു രമേശ്. ബാർ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ഇരുവരും ശ്രമിച്ചതെന്ന് വാർത്താസമ്മേളനത്തിലാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. ബാർ കോഴക്കേസ് വിവാദമായതിന് പിന്നാലെ കെ.എം. മാണി പിണറായിയെ കണ്ടിരുന്നു. ഇതിന് ശേഷമാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടന്നത്. വിജിലൻസിൽ […]

കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തത് പാര്‍ട്ടിയില്‍ നിന്നല്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രം ; വിവാദങ്ങൾ ഒഴിവാക്കാൻ തീരുമാനമെടുത്തത് പിണറായിയും കോടിയേരിയും ബേബിയും എസ്‌ആര്‍പിയും ചേർന്ന് : മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നുപേർക്കെതിരെ നടപടി ഉണ്ടായാൽ കോടിയേരിയ്ക്ക് പിന്നാലെ പിണറായിയും രാജി വയ്‌ക്കേണ്ടി വരും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കളളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി പുത്രൻ അകത്തായതോടെ സിപിഎമ്മിലെ നേതൃമാറ്റം പിണറായി വിജയന്‍, എസ്. രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവർ ചേർന്ന് എടുത്ത തീരുമാനം.ഇത് സിപിഎം സെക്രട്ടേറിയറ്റില്‍ തന്റെ നിര്‍ദേശമായി അവതരിപ്പിക്കുക മാത്രമാണ്‌ കോടിയേരി ചെയ്തത്.   കോടിയേരി അവധിക്കാര്യം സെക്രട്ടറിയേറ്റില്‍ കോടിയേരി പറഞ്ഞപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതാകും നല്ലതെന്നു പിണറായി വ്യക്തമാക്കുകയായിരുന്നു. ഇതോടെ നേതൃമാറ്റം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കോടിയേരി സ്ഥാനം ഒഴിഞ്ഞതോടെ എ വിജയരാഘവന്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതല ഏൽക്കുകയും ചെയ്തു. ലഹരി […]

മൂത്തമകന്റെ ദുബായിലെ അറസ്റ്റ് ഒഴിവാക്കിയതിന് പിന്നാലെ ബലാത്സംഗ കേസ് :ഒടുവിൽ കുരുക്കായി ഇളയ മകന്റെ കള്ളപ്പണം വെളുപ്പിൽ കേസും : ഗത്യന്തരമില്ലാതെ കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത് മക്കൾ മഹാത്മ്യം തലവേദയായി മാറിയതോടെ

സ്വന്തം ലേഖകൻ കൊച്ചി: സിപിഎം സംസ്ഥാന നേതൃത്വത്തിലെ രണ്ടാമനായ നേതാവാണ് കോടിയേരി ബാലകൃഷ്ണഴ. മക്കൾ മഹാത്മ്യം തലവേദനയായി മാറിയോതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരിക്ക് പടിയിറങ്ങേണ്ടി വന്നത്.   കോടിയേരിയുടെ മൂത്ത പുത്രൻ ബിനോയ്‌ക്കെതിരെ ഉയർന്നുവന്നിട്ടുള്ള ബലാത്സംഗ കേസിന്റെ നിജസ്ഥിതി എന്താണെന്നത് അന്വേഷണത്തിലൂടെ ബോധ്യപെടേണ്ടതാണെങ്കിലും സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും പുതിയ ആരോപണം വല്ലാതെ പ്രതിരോധത്തിലാക്കുകയായിരുന്നു. പൊതുപ്രവർത്തകൻ എന്ന നിലയിലൊ ചീത്തപ്പേരുകൾ ഒന്നും ഇതുവരെ കേൾപ്പിക്കാതിരുന്ന കോടയേരി ബാലകൃഷ്ണനാണ് മകന്റെ പേരിൽ രാജ്യത്തെ പ്രബലമായ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴയേണ്ടിവരുന്നത്. മകൻ കള്ളപ്പണം […]

ഒടുവിൽ കോടിയേരി സ്ഥാനമൊഴിഞ്ഞു ; കോടിയേരി ബാലകൃഷ്ണന് അവധി അനുവദിച്ച് സി.പി.എം സംസ്ഥാന നേതൃത്വം : താൽക്കാലിക ചുമതല എ. വിജയരാഘവന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. പകരം എ. വിജയരാഘവന് ചുമതല താൽക്കാലിക ചുമതല നൽകി. ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് കോടിയേരി ബാലകൃഷ്ണന് അവധി നൽകി സി.പി.എം സംസ്ഥാന നേതൃത്വം ഉത്തരവിറക്കിയത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കോടിയേരി തത്കാലം സ്ഥാനമൊഴിയേണ്ട എന്ന നിലപാടിലായിരുന്നു പാർട്ടി നേതൃത്വം. എന്നാൽ ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന നേതൃയോഗത്തിൽ ചികിത്സയ്ക്കായി കോടിയേരി ആവശ്യപ്പെട്ട […]