video
play-sharp-fill

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം ; സംസ്കാരം നാട്ടിൽ

അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്ത്-ഗോമതി പെരുമാള്‍ ദമ്പതികളുടെ മകന്‍ ആര്യന്‍ ശിവപ്രശാന്ത് (16) ആണ് മരിച്ചത്. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു […]

ടൈൽസ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം ; മയക്ക്മരുന്ന് കേസിലെ പ്രതി ഉൾപ്പെടെ 3 അതിഥി തൊഴിലാളികൾ പിടിയിൽ

കൊച്ചി: ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്ടോപ്പ് മോഷ്ടിച്ച കേസിൽ മയക്ക് മരുന്ന് കേസിലെ പ്രതി ഉൾപ്പടെ മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ആഷിക്കുൾ ഇസ്ലാം (23), നജ്മുൽ ഹക്ക് (25), ഇക്രാമുൽ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. […]

വീണ്ടും നരബലിക്ക് ശ്രമം ; മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാൻ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ശ്രമം; യുവതി പിടിയിൽ

ന്യൂഡൽഹി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകാൻ ശ്രമം. സൗത്ത് ഡൽഹിയിലെ കൈലാഷ് പ്രദേശത്താണ് സംഭവം. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് യുവതി കുഞ്ഞിനെ ബലി നൽകാൻ ശ്രമിച്ചത്. സംഭവത്തിൽ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് യുവതി കുഞ്ഞിനെ […]

കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ നടുറോഡിൽ മർദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു,​ പ്രതികൾ ഒളിവിൽ ; പോലീസിനെതിരെയും ആരോപണം; പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ വൈകി

തിരുവനന്തപുരം: ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ച് നഗരത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു. കരമന കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കർ,​ അനീഷ് എന്നിവരാണ് മർദ്ദിച്ചതെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമൺകരയിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ […]

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം;സംഭവം സ്കൂളിൽ നിന്ന് മടങ്ങും വഴി; കൊച്ചിയിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ പിടിയിൽ. കഴി‌ഞ്ഞ ദിവസം വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷിനെ(42)യാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സ്കൂളിൽ നിന്ന് വിദ്യാർത്ഥിനി വീട്ടിലേയ്ക്ക് […]

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം,​ സംസ്ഥാനത്ത് 12,​ 13 തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യത ; കോട്ടയത്തും യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണമാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലവസ്ഥാ വകുപ്പ് […]

മേയർ ആര്യ രാജേന്ദ്രൻ അല്ല കത്തെഴുതിയത്; മേയർക്കെതിരെ നടപടി ഇല്ല ; സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്ന സംവിധാനം പാര്‍ട്ടിക്കില്ല : എം വി ഗോവിന്ദൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താത്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെടുന്നതായ വിവാദ കത്ത് താന്‍ എഴുതിയതല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കത്ത് വ്യാജമാണെന്ന് മേയര്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ […]

ഇതര സംസ്ഥാന തൊഴിലാളികളോടും ക്രൂരത, ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണിയെടുപ്പിച്ചശേഷം മൊബൈലും പണവുമായി യുവാവ് മുങ്ങി; സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മലപ്പുറം : മലപ്പുറത്ത്‌ ഇതര സംസ്ഥാന തൊഴിലാളികളെ പറ്റിച്ച് മൊബൈലും പണവും കവർന്നു. ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പണി എടുപ്പിച്ചതിന് ശേഷമാണ് കവർച്ച നടത്തിയത്. ജോലിയുണ്ടെന്ന് പറഞ്ഞു മൂന്നു യുവാക്കളെ ഒരു യുവാവ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. രാമപുരത്തെ ഉടമയില്ലാത്ത ഒരു […]

വളർത്തു നായക്ക് തീറ്റ വൈകി; യുവാവിനെ തല്ലിക്കൊന്നു; ശരീരമാകെ നൂറോളം പാടുകളും മുറിവുകളും; ബന്ധു അറസ്റ്റിൽ

പട്ടാമ്പി: നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിനു യുവാവിനെ ക്രൂരമായി തല്ലിക്കൊന്ന കേസിൽ ബന്ധു അറസ്റ്റിൽ. മണ്ണേങ്ങോട് അത്താണിയിൽ വാടകവീട്ടിൽ താമസിക്കുന്ന, അർഷദ് (21) മരിച്ച സംഭവത്തിൽ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെയാണ് (27) പോലീസ് അറസ്റ്റ് ചെയ്തത്. ശരീരം മുഴുവൻ അടിയേറ്റതിന്റെ നൂറോളം […]

ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണു; ബ്രസീൽ ആരാധകന് ദാരുണാന്ത്യം; കണ്ണൂർ അഴീക്കോടാണ് സംഭവം

കണ്ണൂർ: ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ബ്രസീൽ ആരാധകന് ദാരുണാന്ത്യം.കണ്ണൂർ അഴീക്കോടാണ് സംഭവം. അലവിൽ സ്വദേശി നിതീഷാണ് മരിച്ചത്. അലവിൽ ബസ് സ്റ്റോപ്പിന് സമീപത്തെ മരത്തിൽ ഫ്ലക്സ് കെട്ടാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ലോകകപ്പ് ആരവങ്ങളുടെ ഭാഗമായാണ് നിതീഷ് ഫ്ലക്സ് […]