play-sharp-fill

വ്യാജരേഖാ കേസില്‍ കെ. വിദ്യക്ക് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് കോടതി..! 30 ന് ഹാജരാകണം

സ്വന്തം ലേഖകൻ കാസര്‍ഗോഡ് : നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖാ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ഈ മാസം 30ന് വിദ്യ വീണ്ടും കോടതിയില്‍ ഹാജരാകണം.അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്.വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റായിരുന്നു വിദ്യ കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ ഹാജരാക്കിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് […]

‘കായംകുളത്ത് നിന്ന് റായ്പൂരിലേക്ക് ഫ്ലൈറ്റ് ഇല്ലല്ലോ?’; നിഖില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ മൂന്നു വര്‍ഷം പഠിച്ചു; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വിസി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷവും കായംകുളം എംഎസ്എം കോളജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കലിംഗ യൂണിവേഴ്‌സ്റ്റിയില്‍ പഠിച്ചത് എന്ന് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. മാര്‍ച്ച് 2017ല്‍ ആണ് നിഖില്‍ പ്ലസ് ടു പാസാകുന്നത്. ജൂലൈ 2017ല്‍ അദ്ദേഹം കലിംഗയില്‍ വിദ്യാര്‍ഥിയായി എന്നാണ് അവരുടെ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. കായംകുളത്ത് […]

പാലാ രാമപുരം സ്വദേശിയായ പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചു: എസ്.എഫ്.ഐ നേതാവ് പോക്‌സോ കേസിൽ റിമാൻഡിൽ; പ്രതിയെ രക്ഷിക്കാൻ പൊലീസിനു മേൽ പാർട്ടിയുടെ സമ്മർദം ശക്തം; പരാതിക്കാരിയായ പെൺകുട്ടിയ്ക്കും ഭീഷണി

സ്വന്തം ലേഖകൻ പാലാ: പതിനാറുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ എസ്.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ പ്രാദേശിക നേതാവായ രാമപുരം ചെറുകുറിഞ്ഞി കുറ്റിപൂവത്തുങ്കൽ വീട്ടിൽ അഭിജിത്ത് സാബു (19)വിനെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പീഡനം വൈദ്യ പരിശോധനയിൽ തെളിഞ്ഞെങ്കിലും പരാതി ഒത്തു തീർപ്പാക്കി അഭിജിത്തിനെ രക്ഷിക്കാൻ പൊലീസിനു മേൽ വൻ രാഷ്ട്രീയ സമ്മർദമാണ് നടക്കുന്നത്. അഭിജിത്ത് കുറ്റം ചെയ്തിട്ടില്ലെന്ന വാദം ഉയർത്തിയാണ് ഇപ്പോൾ സിപിഎം എസ്എഫ്‌ഐ പ്രവർത്തകർ പ്രതിരോധിക്കുന്നത്. കഴിഞ്ഞ ആഴ്ചയയായിരുന്നു കേസിനാസ്പദമായ സംഭവം. രാമപുരം സ്വദേശിയായ […]