video
play-sharp-fill

82 കുപ്പി ഗോവൻ വിദേശമദ്യവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖിക കൊല്ലം: ഗോവൻ വിദേശമദ്യവുമായി രണ്ടു പേർ കരുനാഗപ്പള്ളിയിൽ പിടിയിലായി. 82 കുപ്പി ഗോവൻ വിദേശമദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വിൽപന സജീവമാകുന്നുവെന്ന പരാതിയെത്തുടർന്നായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്. ആഘോഷ ദിവസങ്ങളിലും ഡ്രൈ ഡേകളിലും ഇവർ കച്ചവടം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാത്രി നടത്തിയ പരിശോധനയിൽ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം സംശയകരമായി പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ കണ്ടെത്തുകയായിരുന്നു. പരിശോധന നടത്തിയപ്പോൾ ഒരു വാഹനത്തിൽ 37 കുപ്പി ഗോവൻ വിദേശ മദ്യവും രണ്ടാമത്തെ വാഹനത്തിൽ 45 കുപ്പി […]

പൊലീസുകാരുടെ ആത്മഹത്യ ; ഉന്നതതല യോഗം ചേരും : മുഖ്യമന്ത്രി

സ്വന്തം ലേഖിക കൊല്ലം: പൊലീസ് സേനാംഗങ്ങളുടെ ആത്മഹത്യകളെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കന്റോൺമെന്റ് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേനാംഗങ്ങളുടെ മാനസികാന്തരീക്ഷം നന്നാക്കിയെടുക്കുന്നതിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പരിഗണിക്കും.സുപ്രീം കോടതി പറഞ്ഞത് പോലെ കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥ കേരളത്തിലെ അന്വേഷണ ഏജൻസികൾ നേരിടുന്നില്ല.. കുറ്റം ചെയ്യുന്നവരുടെ സ്ഥാനവും മാനവും പദവിയും നോക്കിയല്ല പൊലീസ് ഇടപെടുന്നത്. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും രാജ്യത്താകെ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോൾ, അവരുടെ […]

മേലുദ്യോഗസ്ഥരുടെ ഭീഷണിയും അമിത സമ്മർദ്ദവും താങ്ങാനാവുന്നില്ല ; പോലീസുകാരുടെ ആത്മഹത്യ കൂടുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: അമിത ജോലിഭാരം, മേലുദ്യോഗസ്ഥരുടെ തട്ടിക്കയറൽ, രാഷ്ട്രീയ സമ്മർദങ്ങൾ, കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാനാകാത്ത അവസ്ഥ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാൽ കീഴ്ത്തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥർ താങ്ങാനാവാത്ത സമ്മർദ്ദത്തിലാണ്. അഞ്ചുവർഷത്തിനിടെ 45 പൊലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യചെയ്തത്. കഴിഞ്ഞവർഷം മാത്രം 18പേർ. മുൻകാലങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ പൊലീസുകാർക്ക് വഴികാട്ടികളായിരുന്നു. ജോലിസംബന്ധമായ പ്രശ്നങ്ങളിൽ അവർ പരിഹാരമുണ്ടാക്കിയിരുന്നു. ഇപ്പോൾ സ്റ്റേഷൻഹൗസ് ഓഫീസർമാരായെത്തുന്ന ഇൻസ്‌പെക്ടർമാർ ഒരുകാര്യത്തിലും ഉത്തരവാദിത്വമേൽക്കാതായതോടെ പൊലീസുകാർക്ക് ജോലിസമ്മർദ്ദമേറി. തീരുമാനങ്ങളെടുക്കാൻ എസ്.ഐമാരും ക്രൈം എസ്.ഐമാരും വട്ടംചുറ്റുന്നു. ഉന്നതരുടെ നിർദ്ദേശപ്രകാരമുള്ള നടപടികളിൽ പോലും ശിക്ഷിക്കപ്പെടുന്നത് ഇവരാണ്. ശ്രീറാംവെങ്കിട്ടരാമൻ കേസിൽ മ്യൂസിയത്തെ […]