video
play-sharp-fill

വാഴവരയിലെ നാടൻപെൺകുട്ടി കേരളത്തെ വിറപ്പിച്ച കൊലപാതകിയായതെങ്ങനെ ….?

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായിയിലെ ക്രൂരയായ കൊലയാളി പൊന്നാമറ്റം കുടുംബത്തിലെ മരുമകൾ ജോളി, ഇടുക്കി കട്ടപ്പന വാഴവരയിലെ നാട്ടുകാർക്ക് ഒരു നാടൻ പെൺകുട്ടിയാണ്. ആറ് കൊലപാതകങ്ങൾ നടത്തിയവളാണ് ജോളിയെന്ന് കേട്ടപ്പോൾ നാടൊന്നാകെ ഞെട്ടിയിരിക്കുകയാണ്. 1998ൽ ഭർത്താവ് റോയി തോമസിന്റെ കൈപിടിച്ച് താമരശ്ശേരി കൂടത്തായി പൊന്നാമറ്റം കുടുംബത്തിലേക്ക് പോകുന്നതുവരെ അവളെ ശരിക്കും അറിയുന്നവരാണ് ഈ നാട്ടുകാർ. കാമാക്ഷി പഞ്ചായത്തിൽ വാഴവരയ്ക്ക് സമീപം മത്തായിപ്പടിയിലെ ചോറ്റയിൽ തറവാട്ടിലാണ് ജോളി വളർന്നത്. പിതാവ് കുഞ്ഞേട്ടൻ എന്നുവിളിക്കുന്ന ജോസഫിന് കൃഷിയും റേഷൻ കടയുമുണ്ട്. രണ്ട് റേഷൻ കടകൾ ജോസഫ് നടത്തിയിരുന്നു. […]

ജനമനസ്സുകളിൽ നൊമ്പരമായി ഇന്നും ജെസ്‌നയും മിഷേൽ ഷാജി ; ഇവരുടെ തിരോധാനം ഇനിയെങ്കിലും തെളിയിക്കാനാകുമോ

  സ്വന്തം ലേഖിക ബാഹ്യ ഇടപെടലുകൾ ഉണ്ടാകാതിരുന്നാൽ ഏത് കേസും വളരെ മികവുറ്റ രീതിയിൽ അന്വേഷിച്ചു കുറ്റവാളികളെ കണ്ടെത്താനും അവർക്കു മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിവുള്ള ഇന്ത്യയിലെ നമ്പർ വൺ പാലീസ് സേനയാണ് കേരളത്തിനുള്ളത്. ഒരു പക്ഷേ സിബിഐക്കാളുപരി. ഡൽഹിയിലെ കൊടുംകുറ്റവാളി സത്യദേവിനെ അതിസാഹസികമായി പിടികൂടി കേരളത്തിലെത്തിച്ച കൊല്ലം റൂറൽ പോലീസ് ടീമും, കൂട്ടത്തായി കൊലപാതകങ്ങളിൽ മികച്ച അന്വേഷണപാടവം കാട്ടുന്ന കോഴിക്കോട് റൂറൽ പോലീസും പ്രത്യേക അഭിനന്ദനമർഹിക്കുന്നു എന്നത് പറയാതെ വയ്യ. മികച്ച ടീം വർക്കാണ് ഈ അന്വേഷണങ്ങളിലെല്ലാം കണ്ടത്. കൊല്ലം റൂറൽ എസ്.പി. […]

പെരിയാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ഫ്‌ളാറ്റിൽ യുവതിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയതും തമ്മിൽ ബന്ധം ; യുവതിയെ പെരിയാറ്റിൽ കെട്ടിത്താഴ്ത്തിയ കയർ വാങ്ങിയത് രമേശും മോനിഷയും ചേർന്നെന്ന് പോലീസ്

  സ്വന്തം ലേഖിക ആലുവ : ഏഴ് മാസങ്ങൾക്ക് മുമ്പ് ആലുവ പെരിയാറിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം ആലുവ ഫ്‌ളാറ്റിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയതായി കണ്ടെത്തിയിരുന്നു. ഈ മൂന്ന് മരണങ്ങൾ തമ്മിലും ബന്ധമുണ്ടെന്ന് സൂചന നൽകി പൊലീസ്. ഫെബ്രുവരി 12നാണ് ആലുവ യു.സി കോളജിന് സമീപം സെമിനാരി കടവിൽ പുതപ്പിൽ പൊതിഞ്ഞ് കല്ല് കൊണ്ട് കെട്ടിത്താഴ്ത്തിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ളതിനാൽ മുഖം അഴുകിയ അവസ്ഥയിലായിരുന്നു മൃതദേഹം. കേസിൽ ഏതാണ്ട് അന്വേഷണം നിലച്ച സമയത്താണ് പുതിയ സൂചനകൾ […]

ജോളിയ്ക്ക് ബ്യൂട്ടിപാർലർ ഇല്ല ; എൻ. ഐ. ടി പരിസരത്ത് ഫ്‌ളാറ്റ് വാടകയെക്കെടുത്തിരുന്നതായി കണ്ടെത്തൽ

സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു . ജോളിക്ക് മുക്കം എൻ.ഐ.ടി പരിസരത്ത് ബ്യൂട്ടി പാർലർ ഇല്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തൽ. ജോളി മുക്കത്ത് ബ്യൂട്ടിപാർലർ നടത്തിയിരുന്നതായി ചില വിവരങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ തെറ്റാണെന്ന് വ്യക്തമായത്. എൻ.ഐ.ടി ക്യാമ്പസ് പരിസരത്തെ നിത്യ സന്ദർശക ആയിരുന്നു ജോളിയെന്നു സെക്യൂരിറ്റി ജീവനക്കാൻ തേർഡ്് ഐ ന്യൂസിനോട് പറഞ്ഞു. മുക്കം എൻ.ഐ.ടി ക്യാമ്പസിനകത്തെ ബ്യൂട്ടി പാർലറിൽ നിത്യസന്ദർശകയായിരുന്നു ജോളി. സമീപത്തെ പല […]

ജയിലിൽ ഉറക്കമില്ലാതെ അലറിവിളിച്ച് ജോളി ; നാടൻപ്പാട്ടും കലാപരിപാടികളുമായി തടവുകാർ ഞായറാഴ്ച്ച ആഘോഷമാക്കിയപ്പോൾ കൂസലില്ലാതെ ജോളി ; പോലീസ് നീരിക്ഷണം ശക്തമാക്കി

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കൂസലില്ലാതെ വില്ലത്തിയായി ജോളി. രാത്രി ഇവർ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കനത്ത സുരക്ഷയോടെ പൊലീസ് ഇവരെ പുതിയറയിലെ ജില്ലാ ജയിലിൽ എത്തിച്ചത് രാത്രി 12.15 നാണ്. ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വനിതാ വാർഡിലേക്ക് മാറ്റിയതോടെ ജോളിയുടെ മട്ടു മാറി. പൊലീസിന്റെ ചോദ്യങ്ങൾക്ക് കൂസലില്ലാതെ മറുപടി പറഞ്ഞിരുന്ന അവർ […]

” കൂടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകമാണ്. വെറും സ്വത്തുതർക്കമായി പരിഗണിക്കാനാവില്ല. അസ്വാഭാവിക മരണം സംഭവിച്ചിടത്തെല്ലാം ജോളിയുടെ സാന്നിദ്ധ്യമുണ്ട്. സമഗ്ര അന്വേഷണം വേണം ” കേരളത്തെ ഞെട്ടിച്ച കൊലപാതക കേസിന്റെ ചുരുളഴിച്ചത് കേരളാ പോലീസിലെ ജീവൻ ജോർജ്ജ് എന്ന മിന്നും താരം

  സ്വന്തം ലേഖിക തിരുവനന്തപുരം: കൂടത്തായിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ചത് കേരളാ പോലീസിലെ മിന്നുംതാരമായ കോഴിക്കോട് റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജീവൻ ജോർജ്. ജീവന്റെ അന്വേഷണ മികവും ജാഗ്രതയുമാണ് ഒരു പതിറ്റാണ്ടു നീണ്ട കൊലപാതക പരമ്പരകളിലെ സത്യം വെളിച്ചത്തു കൊണ്ടുവന്നത്. വെറും സ്വത്തുതർക്കമെന്നു പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ പോലും എഴുതിത്തള്ളിയ കേസിന്റെ ദുരൂഹസ്വഭാവം പുറത്തുകൊണ്ടുവന്നത് ജീവൻ ജോർജാണ്. അദ്ദേഹം നടത്തിയ രഹസ്യാന്വേഷണവും തയ്യാറാക്കിയ റിപ്പോർട്ടും ഇനി കേരളാ പൊലീസിന്റെ സുവർണ ലിപികളിലെ ഒരു അധ്യായമാകും. രഹസ്യാന്വേഷണം നടത്തി ജീവൻ ജോർജ്ജ് തയ്യാറാക്കിയ മൂന്ന് […]

കാമുകി അയച്ചുനൽകിയ നഗ്നചിത്രങ്ങൾ കാമുകൻ സുഹൃത്തുക്കൾക്ക് കൈമാറി ; സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം കൂടുതൽ ചിത്രങ്ങൾ ആവശ്യപ്പെട്ടതോടെ കാമുകൻ കുടുങ്ങി

  സ്വന്തം ലേഖിക കണ്ണൂർ: കാമുകി അയച്ചുനൽകിയ നഗ്‌നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തഴവ സ്വദേശിയായ കെ.വി. നജീമാണ് കണ്ണൂർ പൊലീസിന്റെ പിടിയിലായത്. ഇയാളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. വെൽഡിങ് ജോലി ചെയ്യുന്ന നജീം ഫേസ്ബുക്കിലൂടെയാണ് കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. അധികം താമസിയാതെ തന്നെ ഇവർ തമ്മിൽ കടുത്ത പ്രണയത്തിലാകുകയും തുടർന്ന് നജീം ലാബ് ടെക്‌നീഷ്യൻ ആയി ജോലി ചെയ്യുന്ന പെൺകുട്ടിയോട് നഗ്‌നചിത്രങ്ങൾ അയച്ചുതരാൻ ആവശ്യപ്പെടുകയുമായിരുന്നു. പ്രണയം മൂർച്ഛിച്ച വേളയിൽ ഇയാളുടെ വാക്കുകൾ വിശ്വസിച്ച പെൺകുട്ടി […]

കള്ളപ്പണവും ലഹരിമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ ; വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്് ഒരു കോടി രൂപയുടെ നോട്ടുകെട്ടുകളും മുന്നൂറോളം ലഹരിഗുളികളും

  സ്വന്തം ലേഖിക കണ്ണൂർ: കണ്ണൂർ പാനൂരിൽ ഒരു കോടി രൂപയുടെ കള്ളപ്പണവും ലഹരി ഗുളികകളുമായി മൂന്നംഗ സംഘം പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് സംഘം അറസ്റ്റിലായത്. തലശ്ശേരി, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പാനൂർ പോലീസിന്റെ പിടിയിലായത്. പുലർച്ചെ രണ്ട് മണിയോടെ പാനൂർ നവോദയ കുന്നിന് സമീപം നിർത്തിയിട്ടിരുന്ന ഡസ്റ്റർ വാഹനത്തിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. തലശ്ശേരി സ്വദേശികളായ നജീബ്, സച്ചിൻ, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. 70 ലക്ഷം രൂപ വരുന്ന രണ്ടായിരത്തിന്റെ നോട്ട് കെട്ടുകളും മുപ്പത് ലക്ഷം രൂപ […]

വിയ്യൂർ ജയിലിൽ കഞ്ചാവ് മാഫിയ പ്രിസൺ ഓഫീസറെ ഇടിച്ചു നിലംപരിശാക്കി ; ക്രൂരമർദ്ദത്തിനിരയായ ജയിൽ ജീവനക്കാരൻ ആശുപത്രിയിൽ

സ്വന്തം ലേഖിക തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ അസി. പ്രിസൺ ഓഫീസർക്കു നേരെ കഞ്ചാവുകേസ് പ്രതികളുടെ ക്രൂരമർദനം. മുഖത്തേറ്റ ഇടിയിൽ അസി. പ്രിസൺ ഓഫിസർ എം.ടി. പ്രതീഷിന്റെ രണ്ടു പല്ലുകൾ ഇളകി. തടവുകാരെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ പ്രതികളിലൊരാൾ ബ്ലേഡ് ഉപയോഗിച്ച് പ്രതീഷിന്റെ കയ്യിൽ വരഞ്ഞ് മുറിവേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ സെൻട്രൽ ജയിലിനുള്ളിലായിരുന്നു സംഭവം. പ്രഭാത കൃത്യങ്ങൾക്കായി തടവുകാരെ പുറത്തിറക്കുന്ന ചുമതലയിലായിരുന്നു കോട്ടയം സ്വദേശി എം.ടി. പ്രതീഷ്. ഒട്ടേറെ കഞ്ചാവുകേസുകളിൽ പ്രതിയായ നിമേഷ് റോയ്, ഷിയോൺ എന്നിവർ തിരികെ സെല്ലിൽ കയറാൻ […]

വയോജനദിനത്തിൽ അച്ഛനെ നിലത്തിട്ട് ചവിട്ടി മദ്യപിച്ചെത്തിയ മകൻ ; മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ നിന്നും

സ്വന്തം ലേഖിക മാവേലിക്കര : കൂട്ടുകാരോടൊപ്പം കുടിച്ചു കൂത്താടിയെത്തിയ മകൻ പിതാവിനെ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് അതിക്രൂരമായി മർദ്ദിച്ചവശനാക്കിയത്. ലോക വയോദിനത്തിലാണ് മദ്യപിച്ചെത്തിയ മകന്റെ ക്രൂരത അരങ്ങേറിയത്. മകൻ കൊണ്ടുവച്ച മദ്യക്കുപ്പി പിതാവ് എടുത്തുവെന്നാരോപിച്ചായിരുന്നു മർദ്ദനം. സാധനം എവിടെയാടാ എന്ന് ചോദിച്ച് കരണം പുകച്ചുള്ള അടി. മുഖത്ത് മാറിമാറി അടിച്ചതിന് ശേഷം ഉടുമുണ്ട് പറിച്ചെറിഞ്ഞ് നിലത്തേക്ക് തള്ളിവീഴ്ത്തി. നിലത്തുവീതോടെ നെഞ്ചിലും തലയിലും മാറി മാറി ചവിട്ടി. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരത. […]